മധുരരാജയ്ക്ക് പിന്നാലെ മമ്മൂക്കയുടെ അമീറും! മെഗാസ്റ്റാറിത് മിന്നിക്കാനുളള വരവാണ്! കാണൂ
Recommended Video

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇക്കൊല്ലം നിരവധി സിനിമകളാണ് സൂപ്പര്‍ താരത്തിന്റെതായി പ്രദര്‍ശനത്തിന് എത്തുക. ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. മമ്മൂക്കയുടെ പുതിയ സിനിമകളുടെ പ്രഖ്യാപനം ആരാധകരെ സന്തോഷത്തിലാഴ്ത്തികൊണ്ടായിരുന്നു പുറത്തുവന്നത്.
ഇതില്‍ അമീര്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം എല്ലാവരെയും ആവേശം കൊള്ളിച്ചിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടതുമുതല്‍ ആരാധകരില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചു തുടങ്ങി. സിനിമയുടെ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. അമീറിനെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

അമീര്‍ എന്ന ചിത്രം
ദി ഗ്രേറ്റ് ഫാദര്‍,അബ്രഹാമിന്റെ സന്തതികള്‍ സിനിമകള്‍ക്കു ശേഷം മമ്മൂക്കയും ഹനീഫ് അദേനിയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് അമീര്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. റെഡ് സല്യൂട്ട്,ഡി കമ്പനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അമീറിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

ഡോണ്‍ കഥാപാത്രമായി മമ്മൂക്ക
മമ്മൂട്ടി-ഹനീഫ് അദേനി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയായതുകൊണ്ട് തന്നെയാണ് അമീറില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളുണ്ടായിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക ഡോണ്‍ കഥാപാത്രമായി എത്തുന്ന ചിത്രം വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. മമ്മൂക്കയുടെതായി മുന്‍പിറങ്ങിയ ഡോണ്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. ഇത്തവണയും തിരക്കഥാകൃത്തിന്റെ റോളില്‍ തന്നെയാണ് ഹനീഫ് എത്തുന്നത്. അമീറിന് വേണ്ടി മികച്ചൊരു തിരക്കഥ തന്നെയാണ് ഹനീഫ് ഒരുക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്.

കണ്‍ഫഷന്‍സ് ഓഫ് എ ഡോണ്‍
കണ്‍ഫഷന്‍സ് ഓഫ് എ ഡോണ്‍ എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റിലിന് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്ന ടാഗ് ലൈന്‍. അമീറിന്റെ ആദ്യ പോസ്റ്ററില്‍ ടൈറ്റിലിനൊപ്പം ടാഗ്ലൈനും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ഒരു സ്റ്റൈലിഷ് ആക്ഷന്‍ എന്റര്‍ടെയ്നറായിട്ടാകും സംവിധായകന്‍ അമീര്‍ ഒരുക്കുകയെന്നാണ് അറിയുന്നത്.ദുബായ് ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എന്നും അറിയുന്നു.

ദുബായ് ആണ്
25 കോടി മുതല്‍ മുടക്കിലാണ് മമ്മൂക്കയുടെ അമീര്‍ നിര്‍മ്മിക്കുന്നതെന്നാണ് അറിയുന്നത്. ദുബായ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. മലയാളത്തില്‍ നിന്നുളള താരങ്ങള്‍ക്കു പുറമെ അന്യഭാഷയിലുളള താരങ്ങളും ചിത്രത്തില്‍ അണിനിരക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫാന്‍മേഡ് പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ്
ചിത്രത്തിന്റെ ഷൂട്ടിംഗ് എപ്രില്‍ അവസാന വാരം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അമീറിനായി നാലു മാസമാണ് മമ്മൂക്ക നീക്കിവെക്കുന്നത്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായിരിക്കും സൂപ്പര്‍ താരം എത്തുക. മലയാളത്തിലെ എറ്റവും മികച്ച സ്റ്റൈലിഷ് ആക്ഷന്‍ ഡോണ്‍ ചിത്രം നിര്‍മ്മിക്കാനുളള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകരുളളത്.


Click it and Unblock the Notifications











