»   »  ജയറാമിന്റെ മകന്‍ കാളിദാസിന് ആശംസകളുമായി മമ്മൂട്ടി

ജയറാമിന്റെ മകന്‍ കാളിദാസിന് ആശംസകളുമായി മമ്മൂട്ടി

Written By:
Subscribe to Filmibeat Malayalam

കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലാണ് ജയറാമിന്റെ മകന്‍ കാളിദാസ് അരങ്ങേറ്റം കുറിച്ചതെങ്കിലും നായകനായി മടങ്ങിവരുന്നത് തമിഴ് സിനിമയിലൂടെയാണ്.

കാളിദാസിനെ നായകനാക്കി ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്നലെ (ജനുവരി 3ന്) റിലീസായിരുന്നു. ഗിന്നസ് പക്രു, സുരാജ് വെഞ്ഞാറമൂട് അടക്കുമുള്ള മലയാത്തിലെ പ്രമുഖ നടന്മാര്‍ താരപുത്രന് ആശംസം നേര്‍ന്ന് ടീസര്‍ ഷെയര്‍ ചെയ്തിരുന്നു. അക്കൂട്ടത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമുണ്ട്.

ജയറാമിന്റെ മകന്‍ കാളിദാസിന് ആശംസകളുമായി മമ്മൂട്ടി

കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് കാളിദാസിന്റെ തുടക്കം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമിന്റെ മകനായിട്ട് തന്നെയാണ് കാളിദാസ് വേഷമിട്ടത്

ജയറാമിന്റെ മകന്‍ കാളിദാസിന് ആശംസകളുമായി മമ്മൂട്ടി

എന്റെ വീട് അപ്പൂവിന്റെയും എന്ന ചിത്രത്തിലൂടെ ജയറാമിന്റെ മകനായി വീണ്ടും കാളിദാസ് വന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള ദേശീയ പുരസ്‌കാരവും വാങ്ങിയാണ് കാളിദാസ് മടങ്ങിയത്.

ജയറാമിന്റെ മകന്‍ കാളിദാസിന് ആശംസകളുമായി മമ്മൂട്ടി

അഭിനയം നിര്‍ത്തി പഠനത്തിന് പ്രധാന്യം നല്‍കിയ കാളിദാസിന്റെ സ്വപ്‌നം സിനിമ തന്നെയായിരുന്നു. ഒത്തിരി അവസരങ്ങള്‍ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും വന്നിട്ടുമുണ്ട്. തമിഴ്‌നാട്ടില്‍ നടന്ന വിജയ് ഫിലിം അവാര്‍ഡില്‍ കാളിദാസ് അവതരിപ്പിച്ച മിമിക്രിയാണ് തമിഴകത്തേക്കുള്ള വാതില്‍ തുറന്നത്

ജയറാമിന്റെ മകന്‍ കാളിദാസിന് ആശംസകളുമായി മമ്മൂട്ടി

നടുവില കൊഞ്ചം പാക്കത്തെ കാണോം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാലാജി തരണീതരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു പക്ക കഥൈ. മേഘ്‌ന ആകാശാണ് ചിത്രത്തിലെ നായിക.

ജയറാമിന്റെ മകന്‍ കാളിദാസിന് ആശംസകളുമായി മമ്മൂട്ടി

ഇന്നലെ റിലീസായ ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് മമ്മൂട്ടി കാളിദാസിന് ആശംസകള്‍ നേര്‍ന്നിരിയ്ക്കുന്നത്. കണ്ണാ എന്ന ഓമനപ്പേര് വിളിച്ചുകൊണ്ടാണ് ആശംസ.

ജയറാമിന്റെ മകന്‍ കാളിദാസിന് ആശംസകളുമായി മമ്മൂട്ടി

കാളിദാസിന്റെ അടുത്ത ചിത്രവും തമിഴിലാണ്. മീന്‍ കൊഴമ്പും മാണ്‍ പാനിയും എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ പ്രഭു ഒരു പ്രഥാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. അസ്‌ന സവേരിയാണ് നായിക.

English summary
Mammootty's best wishes for Kalidas Jayaram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam