ബോധമുള്ള ആരെങ്കിലും ലോകത്താര്‍ക്കെങ്കിലും ഇങ്ങനെ ഒരു പേരിടുമോ?
എന്താ ഈ പേരിനൊരു കഴുപ്പം? ഏത് പേര് എന്ന് ചോദിക്കരുത്. ഭാസ്‌കര്‍ എന്ന പേരിനെ കുറിച്ച് പറഞ്ഞതാകാനാണ് സാധ്യത. 12 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ അത്രയും കാര്യം മാത്രമേ പറഞ്ഞുള്ളൂ.
മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌കര്‍ ദ റാസ്‌ക്കലിനെ കുറിച്ചാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടി, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, കാലാഭവന്‍ ഷാജോണ്‍, ഷാജു നവോദയ (പാഷാണം ഷാജി) എന്നിവരാണ് ആദ്യ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ തിരികെ വന്ന് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഭാസ്‌കര്‍ ദ റാസ്‌ക്കലിനുണ്ട്. ഇവരെ കൂടാതെ ദേവി അജിത്ത്, മാസ്റ്റര്‍ സനൂപ്, ബേബി അനിഘ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
സിദ്ദിഖ് തന്നെ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഒരു സമ്പൂര്‍ണ കുടുംബ ചിത്രമാണ്. അച്ഛന്‍ മകന്‍ ബന്ധത്തിലെ സ്‌നേഹോഷ്മളതയും ആര്‍ദ്രതയുമാണ് ചിത്രം. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ടീസര്‍ കാണൂ...


Click it and Unblock the Notifications