ഭാസ്‌കര്‍ ദ റാസ്‌കല്‍: 16 കോടിയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷനായി

By Aswathi

വിഷു ദിനത്തില്‍ റിലീസ് ചെയ്ത മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം മമ്മൂട്ടിയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞുനടന്നവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം.

പോക്കിരി രാജ എന്ന ചിത്രത്തിന് ശേഷം ഒരു ബ്ലോക്ബസ്റ്റര്‍ ചിത്രമായി മാറുന്ന മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ റാസ്‌കല്‍ ഇതിനോടകം പതിനായിരം ഷോകള്‍ കളിച്ചു കഴിഞ്ഞു. പതിനാറ് കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷനും നേടി.

bhaskar-rascal

തുടര്‍ച്ചയായ പരജായങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് വര്‍ഷം എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടി കരകയറിയത്. രാജാധി രാജയും മംഗ്ലീഷും ശരാശരി വിജയം നേടി. ഈ വര്‍ഷം ഇറങ്ങിയ മമ്മൂട്ടിയുടെ ഫയര്‍മാന്‍ എന്ന ചിത്രവും മികച്ച വിജയം നേടിയിട്ടുണ്ട്.

ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍ എന്നീ ചിത്രങ്ങളുടെ വിജയാവാര്‍ത്തനമാണ് വീണ്ടും ഭാസ്‌കര്‍ ദ റാസ്‌കലിലൂടെ സിദ്ദിഖ്- മമ്മൂട്ടി കൂട്ടുകെട്ട് കൊണ്ടുവന്നിരിയ്ക്കുന്നത്. ചിങ്ങത്തിലെ മഴപോലെ ഇടയ്ക്കിടെ മലയാളത്തില്‍ വന്ന് വരവറിയിച്ച് നയന്‍താര പോകുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X