ബിലാലിന്റെ മേരി ടീച്ചറുടെ പഴയകാല ചിത്രം വൈറല്‍! വര്‍ഷങ്ങള്‍ക്ക് ശേഷം പങ്കുവെച്ച് നടി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ്ബിയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് നഫീസ അലി. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മേരി ജോണ്‍ കുരിശ്ശിങ്കല്‍ എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചിരുന്നത്. ബിഗ്ബിയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ കുറച്ച് സീനുകളില്‍ മാത്രമേ ഉണ്ടായിരുന്നുളളൂവെങ്കിലും ശ്രദ്ധേയമാര്‍ന്ന ഒരു കഥാപാത്രത്തെയാണ് നഫീസ അലി അവതരിപ്പിച്ചിരുന്നത്. മലയാളത്തില്‍ നടി അഭിനയിച്ച ഏക ചിത്രം കൂടിയായിരുന്നു ബിഗ് ബി.

സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട് നടി. അതേസമയം നഫീസ അലിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തനിക്ക് 25 വയസ് പ്രായമുളളപ്പോള്‍ എടുത്ത ഒരു ചിത്രമാണ് നടി ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. ഒരു ഓര്‍മ്മ കണ്ടെത്തി... ഇത് 25 വയസ്സുള്ളപ്പോള്‍ എടുത്തതാണ്, ഇപ്പോള്‍ എനിക്ക് 63 വയസ്സാണ് എന്നാണ് ചിത്രം പങ്കുവെച്ചതിനൊപ്പം നഫീസ അലി ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരിക്കുന്നത്.
മുന്‍ മിസ് ഇന്ത്യ വിജയി കൂടിയായിരുന്ന നഫീസ അലി ബോളിവുഡിലായിരുന്നു കൂടുതല്‍ സജീവമായിരുന്നത്. അഭിനേതാവ് എന്നതിലുപരി സാമൂഹിക പ്രവര്‍ത്തക കൂടിയാണ് നടി. അടുത്തിടെ കാന്‍സറിനെ അതീജിവിച്ച കഥകള്‍ തുറന്നുപറഞ്ഞ് നഫീസ അലി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 2018 നവംബറിലായിരുന്നു തനിക്ക് കാന്‍സര്‍ ബാധിച്ച വിവരം നടി അറിയിച്ചിരുന്നത്. പിന്നീട് മാസങ്ങള്‍ നീണ്ടുനിന്ന ചികില്‍സയ്ക്ക് ശേഷം നടി രോഗത്തെ അതീജിവിക്കുകയായിരുന്നു.
1976 ലായിരുന്നു മിസ് ഇന്ത്യ കിരീടം നഫീസ അലി നേടിയത്. അന്ന് വെറും പത്തൊമ്പത് വയസ്സായിരുന്നു നടിയുടെ പ്രായം. തുടര്‍ന്ന് അതേ വര്‍ഷം തന്നെ മിസ് ഇന്റര്‍നാഷണലില്‍ സെക്കന്‍ഡ് റണ്ണറപ്പുമയിരുന്നു നഫീസ അലി. മുന്‍പ് സ്വിം സ്യൂട്ട് ധരിച്ച് നില്‍ക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും നഫീസ അലി പങ്കുവെച്ചിരുന്നു. 1972 മുതല്‍ 1974വരെ നാഷണല്‍ സ്വിമ്മിങ്ങ് ചാമ്പ്യനായിരുന്നു നടി. അത്‌ലറ്റിക് മീറ്റുകളില്‍ നിന്നും നീന്തല്‍ മത്സരങ്ങളില്‍ നിന്നുമൊക്കെ ലഭിച്ച ട്രോഫികളുടെ ചിത്രവും മുന്‍പ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications