»   » മമ്മൂട്ടിയ്ക്ക് പിറന്നാള്‍ സമ്മാനമായി ബിലാല്‍ വീണ്ടും വരുന്നു

മമ്മൂട്ടിയ്ക്ക് പിറന്നാള്‍ സമ്മാനമായി ബിലാല്‍ വീണ്ടും വരുന്നു

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ബിഗ് ബി എന്ന ചിത്രത്തിലെ ബിലാല്‍. സെപ്റ്റംബര്‍ ഏഴിന് 64 ആം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തില്‍ ബിഗ് ബിയ്ക്ക് വേണ്ടി ബിലാല്‍ വീണ്ടും തിയേറ്ററുകളിലെത്തുന്നു.

മമ്മൂട്ടിയുടെ പിറന്നാള്‍ പ്രമാണിച്ച് സെപ്റ്റംബര്‍ ആറിന് ചിത്രം റി റിലീസ് ചെയ്യും. ചേര്‍ത്തലയിലെ പാരഡൈസിലും പെരുമ്പാവൂരിലെ ആശിര്‍വാദിലും കോട്ടയത്തെ അഭിലാഷിലും തലശ്ശേരിയിലെ ചിത്രവാണിയിലുമാണ് ബിഗ് ബി റി റിലീസ് ചെയ്യുന്നതത്രെ.


bigb

2007 ലാണ് അമല്‍ നീരദിന്റെ സംവിധാനത്തില്‍ ബിഗ് ബി അഥവാ ബിഗ് ബ്രദര്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത്. അതുവരെ ഛായാഗ്രഹകനായിരുന്ന അമല്‍ നീരദിന്റെ സംവിധാനത്തിലേക്കുള്ള അരങ്ങേറ്റം കൂടെയാണ് ബിഗ് ബിയിലൂടെ സംഭവിച്ചത്.


മമ്മൂട്ടിയ്‌ക്കൊപ്പം നാഫിസ അലി, മനോജ് കെ ജയന്‍, ബാല, ലെന, ഇന്നസെന്റ്, പശുപതി, മംമ്ത മോഹന്‍ദാസ്, വിനായകന്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. വളര്‍ത്തമ്മയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുകയാണ് ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന മമ്മൂട്ടി


അല്‍ഫോണ്‍സ് ജോസ് പാട്ടുകളും, ഗോപി സുന്ദര്‍ ബാക്ക്ഗ്രൗഡ് സംഗീതവും ഒരുക്കിയ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് സമീര്‍ താഹിറാണ്. അമേരിക്കന്‍ ചിത്രമായ ഫോര്‍ ബ്രദേഴ്‌സിന്റെ പകര്‍പ്പാണ് ബിഗ് ബി.

English summary
Mammootty's Big B will re-release on 6th September as a birth day gift for the megastar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam