മമ്മൂക്കയുടെ ബിലാലിനോട് ഏറ്റുമുട്ടാന്‍ ഫഹദ് ഫാസില്‍? മെഗാസ്റ്റാര്‍ ചിത്രം മിന്നിക്കാനുളള വരവാണ്!കാണൂ
Recommended Video

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ശ്രദ്ധേയ സിനിമകളിലൊന്നായാണ് ബിഗ്ബി അറിയപ്പെടുന്നത്. ചിത്രത്തിലെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ എന്ന കഥാപാത്രം ഒരുകാലത്ത് തരംഗമായി മാറിയിരുന്നു. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആരാധകരുടെ മനസുകളില്‍ നിന്നും മായാത്ത ഒരു ചിത്രം കൂടിയാണ് ബിഗ്ബി. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാലിനു വേണ്ടി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
ബിഗ്ബിക്ക് പുതിയൊരു ഭാഗം കൂടി വരുമെന്ന സംവിധായകന്റെ പ്രഖ്യാപനം ആരാധകരില്‍ സന്തോഷമുണ്ടാക്കിയിരുന്നു. ഇത്തവണയും വലിയ ക്യാന്‍വാസില്‍ തന്നെയാകും സംവിധായകന്‍ ചിത്രമൊരുക്കുകയെന്നാണ് അറിയുന്നത്. മമ്മൂക്കയുടെ ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ചുളള പുതിയെ റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ബിലാലിന്റെ രണ്ടാം വരവ്
ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന തരത്തിലായിരുന്നു പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം പകുതിയോടെ തന്നെ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. നേരത്തെ സിനിമയുടെതായി പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തരംഗമായി മാറിയിരുന്നു. മമ്മൂക്കയെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്‌ലുക്കിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

മമ്മൂക്കയ്‌ക്കൊപ്പം ഫഹദ് ഫാസിലും
മമ്മൂക്കയുടെ ബിലാലില്‍ ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ ഒരു നെഗറ്റീവ് റോളിലായിരിക്കും ഫഹദ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍പും മമ്മൂക്കയ്‌ക്കൊപ്പം സിനിമകള്‍ ചെയ്ത താരമാണ് ഫഹദ് ഫാസില്‍. വില്ലനായും സഹതാരമായും നടന്‍ മെഗാസ്റ്റാറിനൊപ്പം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഒരിടവേളയക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്.

നായികയായി കാതറിന്‍ ട്രീസ
ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ താരസുന്ദരി കാതറിന്‍ ട്രീസയാണെന്നാണ് അറിയുന്നത്. പൃഥ്വിരാജിന്റെ ത്രില്ലര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് കാതറിന്‍. തുടര്‍ന്ന് തമിഴ്,തെലുങ്ക് ഭാഷകളിലായിരുന്നു നടി തിളങ്ങിയിരുന്നത്. ബിലാലില്‍ ഫഹദും കാതറിനും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും മറ്റു താരങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല.

അണിയറക്കാര്‍
അമല്‍ നീരദ്,അന്‍വര്‍ റഷീദ്,ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വരത്തന്‍ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയ ഷറഫു,സുഹാസ് തുടങ്ങിയവര്‍ ചേര്‍ന്ന് ബിലാലിന്റെ സ്‌ക്രിപ്റ്റ് ഒരുക്കുന്നു. ഉണ്ണി ആറുമായി ചേര്‍ന്നാണ് ഇവര്‍ സിനിമയുടെ കഥയൊരുക്കുന്നത്. ലിറ്റില്‍ സ്വയമ്പാണ് ബിലാലിനു വോണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്

2020 വിഷു റിലീസായിട്ടാകും
ഗോപി സുന്ദറും അമല്‍ നീരദും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ബിലാല്‍. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്.ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2020 വിഷു റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക. ഫോറം കേരളയാണ് ബിലാലിനെ സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.


Click it and Unblock the Notifications











