മമ്മൂട്ടിയുടെ പിറന്നാളാഘോഷ ചിത്രം പങ്കുവെച്ച് ഷാനി ഷകി! കണ്ടതില്‍ സന്തോഷമെന്ന് ആരാധകര്‍

മലയാളികളുടെ എല്ലാമെല്ലാമായ മമ്മൂട്ടി പിറന്നാളാഘോഷിക്കുകയാണ്. താരത്തിന് 69 വയസ്സായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ആരാധകരും താരങ്ങളും ഒരുപോലെ പറഞ്ഞത്. എല്ലാതരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. ലോക് ഡൗണ്‍ കാലമായതിനാല്‍ ആഘോഷ പരിപാടികള്‍ ചുരുക്കിയിരിക്കുകയാണ് ഫാന്‍സ് പ്രവര്‍ത്തകര്‍. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി എവിടെയാണെന്നായിരുന്നു ചിലരൊക്കെ ചോദിച്ചത്. അതിനിടയിലാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവന്നത്.

മമ്മൂട്ടിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സര്‍പ്രൈസുകളെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. കാത്തിരിപ്പിനൊടുവിലായി വണ്‍ സിനിമയുടെ ടീസര്‍ പുറത്തുവന്നിട്ടുണ്ട്. മറ്റ് പ്രഖ്യാപനങ്ങളെക്കുറിച്ച് അറിയാനായുള്ള ആകാംക്ഷയും ആരാധകര്‍ക്കുണ്ട്. അഭിനേതാവായ ഷാനി ഷകിയാണ് മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങളുമായി എത്തിയിട്ടുള്ളത്. കേക്ക് മുറിക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണുന്നത്. ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമായി ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയും ദുല്‍ഖറുമായും അടുത്ത ബന്ധമാണ് ഷാനി ഷകിക്കുള്ളത്. ഫാഷന്‍ ഫോട്ടോഗ്രാഫി രംഗത്ത് കഴിവ് തെളിയിച്ച അദ്ദേഹം മാര്‍ട്ടിന്‍ പ്രക്കാട്ട് മുഖേനയാണ് മമ്മൂട്ടിയെ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ കഴിവില്‍ തല്‍പരനായ മമ്മൂട്ടി സ്ഥിരമായി ഫോട്ടോ ഷൂട്ടിനായി വിളിച്ചിരുന്നത് ഷാനിയെയായിരുന്നു. ഇതിന് പിന്നാലെയായാണ് മലയാളത്തിലെ മറ്റ് താരങ്ങളും ഷാനിയോടൊപ്പം പ്രവര്‍ത്തിച്ചത്. ഫോട്ടോഗ്രാഫി മാത്രമല്ല അഭിനയത്തിലും താല്‍പര്യമുണ്ടെന്നറിയിട്ട ഷനി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Recommended Video

Tribute To A Legend | Happy Birthday Mammookka | Oneindia Malayalam

Mammootty

ലോക് ഡൗണ്‍ സമയത്ത് വാപ്പച്ചി പുറത്തൊന്നും പോയിരുന്നില്ലെന്നായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. ഗേറ്റിന് അടുത്തേക്ക് വരെ പോയിട്ടില്ല അദ്ദേഹം. ഇക്കാര്യത്തില്‍ താന്‍ റെക്കോര്‍ഡ് ഇടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതൊക്കെ ആരറിയാനാണ് എന്ന് ചോദിച്ചപ്പോള്‍ പ്രത്യേകിച്ച് മറുപടിയൊന്നും പറഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. ഇതിന് ശേഷമായാണ് തന്റെ മേക്കോവര്‍ ചിത്രവുമായി താരമെത്തിയത്. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്.

നവാഗതരെന്നോ പരിചയസമ്പരെന്നോ വ്യത്യാസമില്ലാതെയാണ് മമ്മൂട്ടി സിനിമകള്‍ സ്വീകരിക്കാറുള്ളത്. പ്രമേയത്തിലെ വ്യത്യസ്തതയെക്കുറിച്ച് മാത്രമാണ് എന്നും താന്‍ ചിന്തിക്കാറുള്ളതെന്ന് താരം പറഞ്ഞിരുന്നു. ഗൗരവക്കാരനും ക്ഷിപ്രകോപിയുമൊക്കെയായാണ് പൊതുവെ പറഞ്ഞ് കേള്‍ക്കാറുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ അദ്ദേഹം അങ്ങനെയല്ലെന്ന് വ്യക്തമാക്കി പലരും എത്തിയിരുന്നു. യുവതാരങ്ങളില്‍ പലരും മാതൃകയാക്കുന്നതും മമ്മൂട്ടിയെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X