മമ്മൂട്ടിയുടെ പിറന്നാള്‍ സ്‌പെഷ്യല്‍ മാഷപ്പ് ഏറ്റെടുത്ത് ആരാധകര്‍! വൈറലായി വീഡിയോ
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ സ്‌പെഷ്യല്‍ മാഷപ്പ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. മമ്മൂക്കയുടെ 69ാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറങ്ങിയ വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. സൂപ്പര്‍താരങ്ങളുടെ പിറന്നാളിന് മാഷപ്പ് വീഡിയോകള്‍ ചെയ്യാറുളള ലിന്റോ കുര്യന്‍ തന്നെയാണ് ഈ വീഡിയോയും എഡിറ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂക്കയുടെ ജന്മദിനം വരുന്നത്. 6.53 സെക്കന്റുളള വീഡിയോ മമ്മൂക്കയുടെ ശ്രദ്ധേയ സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.

ഒപ്പം മെഗാസ്റ്റാറിനെ കുറിച്ചുളള നിരവധി പ്രമുഖരുടെ വാക്കുകളും അദ്ദേഹത്തിന്‌റെ വിജയ സിനിമകളിലെ ഡയലോഗുകളും മനോഹര നിമിഷങ്ങളുമെല്ലാം വീഡിയോയില്‍ കാണാം. കൂടാതെ മമ്മൂക്കയും മോഹന്‍ലാലും തമ്മിലുളള സൗഹൃദനിമിഷങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. മമ്മൂക്ക ആരാധകര്‍ക്കൊപ്പം ലാലേട്ടന്‍ ആരാധകരും ഈ വീഡിയോ ഏറ്റെടുക്കുമെന്ന കാര്യം ഉറപ്പാണ്.
കുട്ടിക്കാലം മുതലുളള എന്റെ സൂപ്പര്‍ഹീറോയ്ക്ക് എന്ന് കുറിച്ചുകൊണ്ടാണ് ലിന്‌റോ മമ്മൂക്കയുടെ സ്‌പെഷ്യല്‍ മാഷപ്പ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം നിരവധി പേരാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. താരങ്ങളും സംവിധായകരും മമ്മൂക്ക ആരാധകരുമടക്കം നിരവധി ആളുകള്‍ മമ്മൂക്കയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നു. ലാലേട്ടന്‌റെ പിറന്നാളിന് പിന്നാലെ മമ്മൂക്കയുടെ പിറന്നാളും വലിയ ആഘോഷമാക്കുകയാണ് ആരാധകര്‍.
മമ്മൂക്കയെ കുറിച്ചുളള കുറിപ്പുകളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. പ്രിയ താരത്തിനൊപ്പമുളള ഓര്‍മ്മകളും അനുഭവങ്ങളും ഒക്കെയാണ് പലരും പങ്കുവെക്കുന്നത്. സംവിധായകരും താരങ്ങളും ആരാധകരും ഉള്‍പ്പെടെയുളളവരുടെ പോസ്റ്റുകളെല്ലാം ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. മലയാള സിനിമാ ലോകം ഒന്നടങ്കം മെഗാസ്റ്റാറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തുന്നുണ്ട്. ആരാധകരെല്ലാം മമ്മൂക്കയെ നേരില്‍ കണ്ടപ്പോള്‍ എടുത്ത ചിത്രങ്ങളൊക്കെയാണ് പങ്കുവെക്കുന്നത്.
അതേസമയം ലോക്ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന താരമാണ് മമ്മൂട്ടി, അടുത്തിടെ സൂപ്പര്‍താരം പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സിനിമയില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട് താരം. മമ്മൂട്ടിയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ അന്ന്
ആരാധകരും സിനിമാലോകവും ഒന്നടങ്കം പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications