സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ നമ്മളെ സങ്കടപ്പെടുത്താതിരിക്കാന്‍ അദ്ദേഹം ഒന്നും പറയില്ല: മക്ബൂല്‍ സല്‍മാന്‍
മമ്മൂട്ടിക്ക് പിന്നാലെ അദ്ദേഹത്തിന്‌റെ സഹോദരന്‍ ഇബ്രാഹിംകുട്ടിയും സിനിമാ സീരിയല്‍ രംഗത്ത് എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇബ്രാഹിംകുട്ടിയുടെ മകന്‍ മക്ബൂല്‍ സല്‍മാനും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. നായകനായും സഹനടനായുമൊക്കെയാണ് മക്ബൂല്‍ സിനിമകളില്‍ സജീവമായത്. 2002ല്‍ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രം അസുരവിത്തിലൂടെയാണ് മക്ബൂല്‍ തുടങ്ങിയത്. പിന്നാലെ മാറ്റിനി എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചു നടന്‍.
ദീപിക പദുകോണിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം
തുടര്‍ന്ന് മമ്മൂട്ടിക്കൊപ്പം കസബ, മാസ്റ്റര്‍പീസ്, അബ്രഹാമിന്‌റെ സന്തതികള്‍ തുടങ്ങിയ ചിത്രങ്ങളിലും മക്ബൂല്‍ അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും അഭിനയിച്ചു താരം. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മക്ബൂല്‍ സല്‍മാന്‍ മനസുതുറന്നിരുന്നു.

കണ്ട സിനിമകള്‍ക്ക് ഇരുന്ന് അഭിപ്രായം പറഞ്ഞുതരുന്ന ആളല്ല അദ്ദേഹമെന്ന് മക്ബൂല്‍ പറയുന്നു. അദ്ദേഹത്തിന് ഒരു സിനിമ ഇഷ്ടപ്പെട്ടാല്‍ അത് മുഖത്ത് പ്രകടമാവും. ഇഷ്ടപ്പെട്ടില്ലെങ്കിലും അത് മനസിലാവും. എന്നാല്‍ നമ്മളെ സങ്കടപ്പെടുത്താതിരിക്കാന്‍ അദ്ദേഹം അത് പറയില്ല. നല്ലതാണെങ്കില്‍ ചിലപ്പോള്‍ ഒരു മൂളലായിരിക്കും, ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു മൂളലായിരിക്കും.

അതില്‍ നിന്ന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്ന് മനസ്സിലാവും. ഏതാണ് സിനിമ എന്താണ് പ്രോജക്ട്, ആരുടെ പ്രോജക്ട് ആണ് എന്നൊക്കെ ചോദിക്കാറുണ്ടെന്നും മക്ബൂല്‍ പറഞ്ഞു. ഞാന്‍ എന്ത് ചെയ്യുന്നു, ഏത് സിനിമ ചെയ്യുന്നു എന്നൊക്കെ അദ്ദേഹം ചോദിക്കാറുണ്ട്. കൂടാതെ താന്‍ സിനിമയിലേക്ക് എത്തിയത് മമ്മൂട്ടിയുടെ സഹോദരന്‌റെ മകനായിട്ടല്ലെന്നും നടന്‍ പറയുന്നു.

അരങ്ങേറ്റ സിനിമയുടെ ചിത്രീകരണം തുടങ്ങി പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് ലൊക്കേഷനില്‍ എല്ലാവര്‍ക്കും മനസിലാവുന്നത് ഞാന്‍ ഒരു സിനിമാ ബാക്ക് ഗ്രൗണ്ടില്‍ നിന്ന് വരുന്നയാളാണെന്ന്. മമ്മൂട്ടിയുടെ സഹോദരന്‌റെ മകന്‍ എന്ന പ്രയോറിറ്റി നമ്മള്‍ ഡിമാന്‍ഡ് ചെയ്തിട്ടുമില്ല. എല്ലാവരും ഒരുപോലെ നില്‍ക്കുന്ന ഫീല്‍ഡാണ് സിനിമ.

കഴിവുണ്ടെങ്കിലെ സിനിമയില്‍ നില്‍ക്കാന്‍ കഴിയുകയുൂളളൂ. എന്നാണ് എനിക്ക് തോന്നുന്നത്,. കഴിവാണ് എറ്റവും വലിയ പ്രയോറിറ്റി, അഭിമുഖത്തില്‍ മക്ബൂല്‍ സല്‍മാന്‍ പറഞ്ഞു. മമ്മൂട്ടിക്കൊപ്പം കസബയില്‍ ജഗന്‍ എന്ന കഥാപാത്രത്തെയാണ് മക്ബൂല്‍ അവതരിപ്പിച്ചത്. 2016ലാണ് നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത്.

പിന്നാലെ മാസ്റ്റര്‍പീസില്‍ മഹേഷ് രാജ് എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ റോളിലും മക്ബൂല്‍ എത്തി. അജയ് വാസുദേവാണ് മാസ്റ്റര്‍പീസ് സംവിധാനം ചെയ്തത്. മമ്മൂട്ടിയുടെ അബ്രഹാമിന്‌റെ സന്തതികള്‍ എന്ന ചിത്രത്തില്‍ അരുണ്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. ഉന്‍ കാതല്‍ ഇരുന്താല്‍ എന്ന ചിത്രത്തിലൂടെയാണ് മക്ബൂല്‍ സല്‍മാന്‍ തമിഴില്‍ എത്തിയത്. ശ്രീകാന്താണ് ചിത്രത്തിലെ നായകന്‍. ചെറിയ ബഡ്ജറ്റ് സിനിമകളിലൂടെയായിരുന്നു നടന്‍ മോളിവുഡില്‍ സജീവമായത്. 20112ല്‍ സിനിമയില്‍ എത്തിയെങ്കിലും അത്ര ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ നടന് ലഭിച്ചില്ല. എന്നാല്‍ ചെയ്ത റോളുകളെല്ലാം നന്നായി വന്നിരുന്നു. നായകനായുളള ആദ്യ ചിത്രത്തില്‍ മൈഥിലിയാണ് മക്ബൂല്‍ സല്‍മാന്റെ നായികാ വേഷത്തില്‍ അഭിനയിച്ചത്.


Click it and Unblock the Notifications











