»   » മമ്മൂട്ടിയുടെ കണക്കുകൂട്ടലുകള്‍ തെറ്റാറില്ലെന്ന് ഇന്നസെന്റ്

മമ്മൂട്ടിയുടെ കണക്കുകൂട്ടലുകള്‍ തെറ്റാറില്ലെന്ന് ഇന്നസെന്റ്

Written By:
Subscribe to Filmibeat Malayalam

ഏത് കാര്യത്തിലും നല്ല അഭിപ്രായങ്ങളും ഉചിതമായ തീരുമാനങ്ങളും ഉള്ള ആളാണ് മമ്മൂട്ടിയെന്ന് ഇന്നസെന്റ്. അതുകൊണ്ട് തന്നെ താര സംഘടനയായ അമ്മയുടെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മമ്മൂട്ടിയുമായി ആലോചിക്കാറുണ്ടെന്ന് ഇന്നസെന്റ് പറയുന്നു.

മമ്മൂട്ടി ഒരു നടന്‍ മാത്രമല്ല, വക്കീല്‍ കൂടെയാണ്. അതുകൊണ്ട് തന്നെ തന്റെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും നീതിയുക്തമായ മറുപടി മമ്മൂട്ടിയില്‍ നിന്ന് ലഭിക്കാറുണ്ട്. മമ്മൂട്ടിയുടെ കണക്കുകൂട്ടലുകളെ കുറിച്ച് ഇന്നസെന്റ് പറയുന്നു, തുടര്‍ന്ന് വായിക്കൂ...

മമ്മൂട്ടിയുടെ കണക്കുകൂട്ടലുകള്‍ തെറ്റാറില്ലെന്ന് ഇന്നസെന്റ്

മമ്മൂട്ടി നായകനായി അഭിനയിച്ചുതുടങ്ങുമ്പോള്‍ ഞാന്‍ ചലച്ചിത്ര നിര്‍മ്മാതാവും നടനുമാണ്. മമ്മൂട്ടി സിനിമയെക്കുറിച്ച് മാത്രമല്ല, പലതിനെക്കുറിച്ചും നല്ല അറിവോടെയാണ് സംസാരിക്കുക. ഞങ്ങളങ്ങനെ നല്ല അടുപ്പത്തിലായിട്ടുണ്ട്- ഇന്നസെന്റ് പറഞ്ഞു

മമ്മൂട്ടിയുടെ കണക്കുകൂട്ടലുകള്‍ തെറ്റാറില്ലെന്ന് ഇന്നസെന്റ്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമകളില്‍ എനിക്ക് യോജിച്ച നല്ല കഥാപാത്രങ്ങളുണ്ടെങ്കില്‍ എന്നെ വിളിച്ചിട്ടു പറയും. താന്‍ ആ വേഷം ചെയ്യണമെന്ന്.

മമ്മൂട്ടിയുടെ കണക്കുകൂട്ടലുകള്‍ തെറ്റാറില്ലെന്ന് ഇന്നസെന്റ്

തൊമ്മനും മക്കളും എന്ന സിനിമയില്‍ രാജന്‍ പി ദേവ് ചെയ്ത ആ കഥാപാത്രം ഞാന്‍ ചെയ്യണമെന്ന് പറഞ്ഞ് മമ്മൂട്ടി വിളിച്ചിരുന്നു. ഞാന്‍ ചെയ്താലായിരിക്കും അത് നന്നാകുകയെന്നും പറഞ്ഞു. എന്നാല്‍ ആ സമയത്ത് വേറെ സിനിമയുണ്ടായിരുന്നതുകൊണ്ടൊ എന്തൊ, എനിക്ക് ആ സിനിമ ചെയ്യാനായില്ല. പിന്നീട് ഞാന്‍ ആ സിനിമ കണ്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നുകയും ചെയ്തു.

മമ്മൂട്ടിയുടെ കണക്കുകൂട്ടലുകള്‍ തെറ്റാറില്ലെന്ന് ഇന്നസെന്റ്

അതുപോലെതന്നെ വേഷം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചത് അദ്ദേഹത്തിന്റെ നിര്‍ബന്ധം കൊണ്ടായിരുന്നു. കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഞാനഭിനയിച്ചത്.

മമ്മൂട്ടിയുടെ കണക്കുകൂട്ടലുകള്‍ തെറ്റാറില്ലെന്ന് ഇന്നസെന്റ്

ഒരു സംവിധായകന്റെ കാഴ്ചപ്പാടുകളിലും ഉപരിയായി മമ്മൂട്ടിക്ക് ഇങ്ങനെ ചില കഥാപാത്രങ്ങള്‍ ഇന്നയാള്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന കണക്കുകൂട്ടലുകളുണ്ട്. അത് തെറ്റാറില്ല.

മമ്മൂട്ടിയുടെ കണക്കുകൂട്ടലുകള്‍ തെറ്റാറില്ലെന്ന് ഇന്നസെന്റ്

ഈ കണക്കുകൂട്ടല്‍ മമ്മൂട്ടിക്ക് സിനിമയുടെ കാര്യത്തില്‍ മാത്രമല്ല, എല്ലാ കാര്യത്തിലുമുണ്ട്. പൊതുവെ ഏതൊരു കാര്യത്തിലും നല്ല അഭിപ്രായങ്ങളും ഉചിതമായ തീരുമാനങ്ങളും എടുക്കാന്‍ പറ്റിയ ഒരാളാണ് മമ്മൂട്ടിയെന്ന് എനിക്ക് മിക്കപ്പോഴും തോന്നിയിട്ടുണ്ട്- ഇന്നസെന്റ് പറഞ്ഞു.

English summary
Mammootty's calculation is always will be right says Innocent

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam