സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും! സിബിഐ ഫൈവിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി തരംഗമായി മാറിയ സിനിമകളാണ് സിബിഐ സീരീസ്. കെ മധു സംവിധാനം ചെയ്ത ചിത്രങ്ങളില്‍ അധികവും ബോക്സോഫീസില്‍ വിജയം നേടിയവയായിരുന്നു. ഈ സീരിസില്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രമാണ് ആദ്യം പുറത്തിറങ്ങിയിരുന്നത്. പിന്നാലെ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും പുറത്തിറങ്ങി. അടുത്തിടെയാണ് സിബിഐയ്ക്ക് ഒരു അഞ്ചാം ഭാഗം കൂടി വരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

എസ് എന്‍ സ്വാമി തന്നെ തിരക്കഥയെഴുതിയ ചിത്രം കെ മധുവാണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി വീണ്ടും സേതുരാമയ്യരായി എത്തുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു
മമ്മൂട്ടി, കെ മധു, തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി, സംഗീത സംവിധായകന്‍ ശ്യാം തുടങ്ങിയവര്‍ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതകളോടെയാണ് സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രം വരുന്നത്. ക്രൂരമായ കൊലപാതകങ്ങളുടെ രഹസ്യമഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബാസ്‌ക്കറ്റ് കില്ലിങ്ങിലൂടെയാണ് സിനിമയുടെ കഥാ വികാസമെന്നും അറിയുന്നു.
മുന്‍പ് മലയാളത്തിലെ മറ്റൊരു കിടിലന്‍ ത്രില്ലര്‍ ചിത്രമായിരിക്കും സിബിഐ അഞ്ചാം ഭാഗമെന്ന് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി തുറന്നുപറഞ്ഞിരുന്നു. ഈ തിരക്കഥ ഒരുക്കുന്നതിന് വേണ്ടി താന്‍ മാനസികമായും അല്ലാതെയും ഒരുപാട് അധ്വാനിക്കേണ്ടി വന്നിരുന്നു. ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്നും എസ് എന്‍ സ്വാമി വ്യക്തമാക്കിയിരുന്നു. സിനിമയെക്കുറിച്ചുളള മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിബിഐ സീരീസില്‍ നേരറിയാന്‍ സിബിഐ ആണ് എറ്റവുമൊടുവിലായി പുറത്തിറങ്ങിയത്. 2005ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. 15 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി ചിത്രത്തിന് വീണ്ടുമൊരു ഭാഗം വരുന്നത്. സിബിഐ ഫൈവിന് പിന്നാലെ ബിലാല്‍, വണ്‍, ദ പ്രീസ്റ്റ്, സത്യന്‍ അന്തിക്കാട് ചിത്രം തുടങ്ങിയവ മമ്മൂട്ടിയുടെതായി വരാനിരിക്കുന്ന സിനിമകളാണ്. ഈ വര്‍ഷം കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മെഗാസ്റ്റാര്‍ മുന്നെറികൊണ്ടിരിക്കുന്നത്. സിബിഐ ഫൈവ് അടുത്ത വര്‍ഷമായിരിക്കും മിക്കവാറും തിയ്യേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications











