വണ്ണില്‍ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി! അഹാനയുടെ സഹോദരി ഇഷാനിയുടെ അരങ്ങേറ്റവും!

വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഓരോ തവണയും മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുള്ളത്. പ്രമേയത്തിലെ വ്യത്യസ്തതയെക്കുറിച്ചാണ് ഈ താരം എന്നും ചിന്തിക്കുന്നത്. നവാഗതരായാലും അനുഭവസമ്പത്തുള്ളവരായാലും കഥയും കഥാപാത്രവും ഇഷ്ടമായിക്കഴിഞ്ഞാല്‍ ആ സിനിമ സ്വീകരിക്കുകയെന്ന നിലപാടിലാണ് അദ്ദേഹം. എഎല്ലാവിധ കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലെ ഇടവേളയും അവസാനിപ്പിച്ചെത്തിയ അദ്ദേഹത്തിന് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് വണ്‍. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം അടുത്ത സിനിമയുമായി എത്തുകയാണ് സന്തോഷ് വിശ്വനാഥന്‍.

രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹം ഒരു മലയാള ചിത്രത്തില്‍ മുഖ്യമന്ത്രിയായി വേഷമിടുന്നത്. വണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ നടന്നത് അടുത്തിടെയായിരുന്നു. ഗാനഗന്ധര്‍വന് ശേഷം ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, നന്ദു, ശ്യാമപ്രസാദ്, ഗായത്രി അരുണ്‍ തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിലൂടെ മറ്റൊരു താരപുത്രി കൂടി മലയാള സിനിമയില്‍ അരങ്ങേറുകയാണ്.

കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി

കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് മമ്മൂട്ടി വണ്ണില്‍ എത്തുന്നത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയായാണ് താരമെത്തുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി രാഷ്ട്രീയത്തില്‍ സജീവമായ ചന്ദ്രന്‍ നിരവധി പദവികള്‍ വഹിച്ച ശേഷമാണ് മുഖ്യമന്ത്രിയാവുന്നത്. ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കുന്നത്. മമ്മൂട്ടിയുടെ സിനിമകളുടെ കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്ന സിനിമയായി വണ്‍ മാറുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.

 പൊളിറ്റിക്കല്‍ ത്രില്ലര്‍

രാഷ്ട്രീയമാണ് പശ്ചാത്തലമെങ്കിലും ശക്തമായ കുടുംബബന്ധങ്ങളെക്കുറിച്ചും പറയുന്ന സിനിമയാണ് വണ്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ നയം വ്യക്തമാക്കുന്ന എന്ന ചിത്രത്തില്‍ മന്ത്രിയുടെ വേഷത്തില്‍ എത്തിയിട്ടുണ്ട് മമ്മൂട്ടി. ഇത്തരത്തിലുള്ള കഥാപാത്രമായി അദ്ദേഹം എത്തുന്നത് ഇതാദ്യമായാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയായിരിക്കും വണ്‍ എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ദീപ്തി ഐപിഎസുമുണ്ട്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ ഗായത്രി ്അരുണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പരസ്പരത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ഗായ്ത്രിക്ക് ബിഗ് സ്‌ക്രീനില്‍ നിന്നും മികച്ച അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. സിനിമയ്ക്കും സീരിയലിനും പുറമെ അവതാരകയായും എത്തുന്നുണ്ട് ഈ താരം. മമ്മൂട്ടി ചിത്രത്തില്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു താരവും പറഞ്ഞത്.

അഹാനയ്ക്ക് പിന്നാലെ ഇഷാനിയും

കൃഷ്ണകുമാറിന് പിന്നാലെയായി മക്കളും സിനിമയില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണയായിരുന്നു ആദ്യം സിനിമയിലേക്ക് എത്തിയത്. യുവനായികമാരില്‍ പ്രധാനികളിലൊരാളായി മാറിയ അഹാനയ്ക്ക് പിന്നാലെയായി ഇഷാനി കൃഷ്ണയും അഭിനയിിക്കാന്‍ എത്തുകയാണ്. വണ്ണിലൂടെയാണ് ഇഷാനി എത്തുന്നത്. ലൂക്കയില്‍ അഹാനയുടെ കുട്ടിക്കാല വേഷം അവതരിപ്പിച്ചത് ഇളയ സഹോദരിയായ ഹന്‍സികയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X