മമ്മൂക്കയാണ് റിയല്‍ ഹീറോ! കൊച്ചുണ്ണിയുടെ റെക്കോര്‍ഡ് തകരും! ജോണ്‍ അബ്രഹാം പാലക്കല്‍ ചുമ്മാ വന്നതല്ല!

Recommended Video

മമ്മൂക്കയാണ് റിയല്‍ ഹീറോ! | filmibeat Malayalam

മമ്മൂക്ക നായകനായി അഭിനയിക്കുന്ന സിനിമകള്‍ നീണ്ട നിരയിലാണ്. ഇതിനകം ഇരുപതിന് മുകളില്‍ സിനിമയാണ് മെഗാസ്റ്റാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ വര്‍ഷം ഇതിനോടകം അഞ്ചോളം സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയത്. നിലവില്‍ നാലോളം സിനിമകളുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

ഇതിനൊപ്പം പുതിയൊരു സിനിമയില്‍ കൂടി മമ്മൂട്ടി അഭിനയിക്കുന്നതായി അടുത്തിടെ വാര്‍ത്ത വന്നിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയിലാണ് മമ്മൂട്ടിയും അഭിനയിക്കുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തിലായിരിക്കും മമ്മൂക്ക അഭിനയിക്കുന്നതെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ അങ്ങനെ അല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

 പതിനെട്ടാം പടി

പതിനെട്ടാം പടി

നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മുഴുനീളന്‍ ചിത്രമാണ് പതിനെട്ടാം പടി. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന സിനിമ കഴിഞ്ഞ വര്‍ഷമായിരുന്നു പ്രഖ്യാപിച്ചത്. ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പിന്നീട് വന്നിരുന്നില്ല. അടുത്തിടെയാണ് മമ്മൂട്ടിയും പതിനെട്ടാം പടിയില്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ട് വന്നത്. നിര്‍മാതാക്കള്‍ തന്നെയാണ് മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ആവേശം നല്‍കുന്ന പോസ്റ്ററായിരുന്നു പുറത്ത് വന്നത്.

ജോണ്‍ അബ്രഹാം പാലക്കല്‍

ജോണ്‍ അബ്രഹാം പാലക്കല്‍

ചിത്രത്തില്‍ ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുറത്ത് വന്ന പോസ്റ്ററില്‍ മമ്മൂക്കയുടെ ഇതുവരെ ആരും കാണാത്തൊരു ലുക്കാണ് പരീക്ഷിച്ചിരിക്കുന്നത്. സ്‌മോക്കിംഗ് പൈപ്പുമായി സ്റ്റൈലന്‍ വേഷത്തിലാണ് താരം. അതിനൊപ്പം മമ്മൂക്ക ബിക്കംസ് ദി മാസ്റ്റര്‍ മൈന്‍ഡ് എന്ന തലക്കെട്ടുമുണ്ട്. ചിത്രത്തില്‍ നായകന് സമാനമായ അതിഥി വേഷത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട്. അങ്ങനെ അല്ലെന്നാണ് സംവിധായകനിപ്പോള്‍ പറയുന്നത്.

മമ്മൂക്ക അതിശിപ്പിക്കും..

മമ്മൂക്ക അതിശിപ്പിക്കും..

പതിനെട്ടാം പടിയില്‍ അതിഥി വേഷത്തിലല്ലെന്നും സിനിമയില്‍ മുഴുനീളമുള്ള കഥാപാത്രമാണ് ജോണ്‍ അബ്രഹാം പാലക്കല്‍. മൂവിയിലെ ശക്തമായ കഥാപാത്രങ്ങളിലൊന്ന് ഇതാണെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു. സിനിമയുടെ പകുതിയോളം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ഭാഗം ഈ മാസം പകുതിയോടെ ചിത്രീകരിക്കാന്‍ തുടങ്ങും. പുറത്ത് വന്ന പോസ്റ്ററിലുള്ള ലുക്കിലായിരിക്കും മമ്മൂട്ടി സിനിമയിലുണ്ടാവുന്നതെന്നും ശങ്കര്‍ പറയുന്നു.

മറ്റ് താരങ്ങള്‍

മറ്റ് താരങ്ങള്‍

പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. 60-ഓളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇവര്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖരായ രണ്ട് യുവനടന്മാരും സിനിമയിലുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൃഥ്വിരാജിന്റെയും ടൊവിനോ തോമസിന്റെയും പേരുകളാണ് ഇതിനകം വാര്‍ത്തയില്‍ നിറഞ്ഞിരുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 ആക്ഷന്‍ ചിത്രമായിരിക്കും..

ആക്ഷന്‍ ചിത്രമായിരിക്കും..

പതിനെട്ടാം പടി കിടിലനൊരു ആക്ഷന്‍ ചിത്രമായിരിക്കുമെന്ന സൂചനകളെല്ലാം നേരത്തെ ലഭിച്ചിരുന്നു. ചിത്രത്തിന് സംഘട്ടനൊരുക്കാന്‍ വമ്പന്മാരാണ് അണിനിരക്കുന്നത്. ബാഹുബലിയ്ക്ക് ആക്ഷനൊരുക്കിയ കേച്ച കംബക്ഡിയാണ് പതിനെട്ടാം പടിയ്ക്ക് ആക്ഷനൊരുക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ കേച്ചയുടെ നേതൃത്വത്തില്‍ പുതുമുഖങ്ങള്‍ക്കായി ആക്ഷന്‍ ക്യാംപ് സംഘടിപ്പിച്ചിരുന്നു. അതിന്റെ വീഡിയോ അപ്പോള്‍ തന്നെ പുറത്ത് വന്നിരുന്നു.

സിനിമയുടെ കഥ

സിനിമയുടെ കഥ

ചിലരുടെ അതിജീവനത്തിന്റെ കഥയാണ് സിനിമയിലൂടെ പറയുന്നത്. മുന്‍പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ സിനിമയെ കുറിച്ചുള്ള സൂചന ശങ്കര്‍ രാമകൃഷ്ണന്‍ നല്‍കിയിരുന്നു. ഏറെ സാമുഹ്യ പ്രധാന്യമുള്ള വിഷയമായിരിക്കും സിനിമയിലുണ്ടാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X