പൊന്മുട്ടയിലെ ശ്യാമിനെ കുറിച്ച് സ്‌നേഹ, പ്രണയത്തിലാണോ എന്ന ചോദ്യത്തിന് നടിയുടെ മറുപടി

By Midhun Raj

കരിക്ക് വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സ്‌നേഹ ബാബു. വെബ് സീരീസ് രംഗത്ത് തിളങ്ങിയ ശേഷമാണ് നടി സിനിമകളിലേക്കും എത്തിയത്. മലയാളത്തില്‍ മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍, ആദ്യരാത്രി തുടങ്ങിയ സിനിമകളിലെല്ലാം ചെറിയ റോളുകളില്‍ നടി അഭിനയിച്ചിരുന്നു. രമേഷ് പിഷാരടിയായിരുന്നു ഗാനഗന്ധര്‍വ്വന്‍ സംവിധാനം ചെയ്തിരുന്നത്. ടൊവിനോ തോമസ് നായകനാവുന്ന മിന്നല്‍ മുരളിയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം.

Sneha Babu

അതേസമയം കരിക്കിന് പുറമെ പൊന്മുട്ട സീരിസിലെ നടിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ പൊന്മുട്ടയിലെ സഹതാരവുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതിന് മറുപടി നല്‍കിയത്.

പൊന്മുട്ടയിലെ ശ്യാം മോഹന്‍ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് സ്‌നേഹ പറയുന്നു. ഏറെ പിന്തുണച്ചിട്ടുണ്ട്. ആ ഫ്രണ്ട്ഷിപ്പ് വഴിയാണ് പൊന്മുട്ടയിലേക്ക് എത്തിയത്. ശ്യാമുമായി പ്രണയത്തിലാണോ, നിങ്ങള്‍ ലവേഴ്‌സ് ആണോ എന്നൊക്കെ വരുന്ന കമന്റുകള്‍ ശ്രദ്ധിക്കാറേയില്ല. അടുത്ത സുഹൃത്തുക്കളാണ് ഞങ്ങള്‍. സിനിമയ്ക്കും വെബ് സീരീസിലുമൊക്കെ ചാന്‍സ് ചോദിക്കാറുണ്ട്. അല്ലെങ്കില്‍ നമുക്ക് അവസരം കിട്ടിലല്ലോ. ഇന്‍സ്റ്റയിലൊക്കെ പോസിറ്റീവ് സന്ദേശങ്ങള്‍ക്ക് റിപ്ലൈ ചെയ്യാറുണ്ട്. സ്‌നേഹ പറയുന്നു.

ചുമ്മ വീട്ടില്‍ തന്നെയായിരുന്നു ലോക്ഡൗണിലെന്നും നടി പറയുന്നു. വര്‍ക്കൗട്ട് നല്ലോണം ചെയ്യാന്‍ സമയമുണ്ടായിരുന്നു. അങ്ങനെ 70കിലോയില്‍ നിന്ന് ഇപ്പോള്‍ 57 കിലോയിലെത്തി. ഇന്റീരിയര്‍ ഡിസൈന്‍ പ്രൊഫഷന്‍ ആയിരുന്നു ആദ്യം. അഭിനയം ഇഷ്ടമായിരുന്നു. അങ്ങനെ എത്തിപ്പെടുകയായിരുന്നു ഇതുവരെ ചെയ്തതില്‍ ഹാപ്പിയാണ്. ജനങ്ങളുടെ സ്‌നേഹം ലഭിക്കുന്ന വേഷങ്ങള്‍ ചെയ്യാനായി. സ്‌നേഹയേക്കാള്‍ ചിഞ്ചു, തഗ്ഗമ്മ എന്നൊക്കെയാണ് പലരും വിളിക്കുക.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

തഗ്ഗമയാണ് ഫേവറൈറ്റ്. കുടുംബക്കാര്‍ പോലും വിളിക്കാറുണ്ടെന്ന് സ്‌നേഹ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം മിന്നല്‍ മുരളിയുടെ കുറച്ച് ഭാഗങ്ങള്‍ കൂടി ബാക്കിയുണ്ടെന്ന് നടി പറഞ്ഞിരുന്നു. ആദ്യരാത്രിക്ക് ശേഷം അജു വര്‍ഗീസിനൊപ്പം വീണ്ടും അഭിനയിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

More from Filmibeat

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X