മമ്മൂട്ടിയുടെ അന്നത്തെ രൂപം! അതിങ്ങനെയായിരുന്നു! കോളേജ് കാല ചിത്രം വൈറലാവുന്നു!

Recommended Video

Mammootty's old rare photo goes viral | FilmiBeat Malayalam

മലയാള സിനിമയുടെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടിയുടെ പഴയകാലം ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പഠനകാലത്ത് തന്നെ അഭിനയ മോഹം അദ്ദേഹത്തെ അലട്ടിയിരുന്നു. നിരവധി പേരുടെ അടുത്തായിരുന്നു അദ്ദേഹം അവസരം ചോദിച്ച് എത്തിയത്. അന്നത്തെ കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ മെഗാസ്റ്റാറായി മാറിയിരിക്കുകയാണ് അദ്ദേഹം. മൂന്ന് ദേശീയ അവാര്‍ഡുകളും പത്മശ്രീയുമൊക്കെ ഇതിനകം തന്നെ അദ്ദേഹം സ്വന്തമാക്കി മാറ്റിയിട്ടുണ്ട്. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്തുള്ള ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സഹപാഠിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെആര്‍ വിശ്വഭംരനാണ് അദ്ദേഹത്തിനൊപ്പമുള്ളത്.

ശ്രീനിവാസന്‍ രാമചന്ദ്രനാണ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിയുടെ പഴയ ഫോട്ടോ പങ്കുവെച്ചത്. തന്റെ സുഹൃത്തായ അഖിലേഷിന്റെ അമ്മ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞുതന്ന കാര്യത്തെക്കുറിച്ചും താരം പോസ്റ്റ് ചെയ്തിരുന്നു. ഐവി ശശിയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു അഖിലേഷിന്റെ അച്ഛനായ ഉമാകാന്ത്. അഖിലേഷിന്റെ അമ്മ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ശ്രീനിവാസന്‍ രാമചന്ദ്രന്‍ കുറിച്ചിട്ടുള്ളത് ഇങ്ങനെയാണ്, കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

ഒരു ചിന്നക്കഥൈ സൊല്ലുട്ടുമാ

കൂട്ടുകാരൻ അഖിലേഷിന്റെ(മഹാരാജാസ്, ഇസ്ലാമിക്ക് ഹിസ്റ്ററി, എന്റെ ജൂനിയർ)അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛൻ ഉമാകാന്ത് ചേട്ടൻ IV ശശിയുടെ അസോ ആയിരുന്നു. ഒരു പടം അനൗൺസ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ..

വാശിയല്ല, പിടിവാശി

ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും ഒരു താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച്.എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങൾ.

 ഡ്രാമ ക്ലബിലെ സാന്നിധ്യം

മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകൾ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളേജ് കാല ചിത്രമാണിത്. പ്രിയ സ്നേഹിതനും പിന്നീട് എറണാകുളം കളക്ടറുമായ വിശ്വംഭരൻ സാറാണ് ഗ്ലാസ് വെച്ചു നിൽക്കുന്നത്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

മമ്മൂട്ടിയുടെ പഴയകാല ചിത്രവും കുറിപ്പും ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് മമ്മൂട്ടിയുടെ ചിത്രം തരംഗമായി മാറിയത്. വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയില്‍ സജീവമായത്. തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല കടന്നുപോയതെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ സമയം തെളിയുകയായിരുന്നു. ഇന്നിപ്പോള്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ എല്ലാമെല്ലാമായി മാറിയിരിക്കുകയാണ് അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X