മമ്മൂട്ടി ചിരിപ്പിച്ചുകൊല്ലും! ഇന്നിപ്പോ നിന്നെ കാണിക്കാന്‍ ആക്ഷനും കട്ടും കൂടുതലാണെന്ന് താരം!

മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് രമേഷ് പിഷാരടി. പ്രേക്ഷകരെ ചിരിപ്പിക്കുന്നതിന് പ്രത്യേക വൈഭവമുള്ള അദ്ദേഹം അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും മികവ് പ്രകടിപ്പിച്ചിരുന്നു. ജയറാമും കുഞ്ചാക്കോ ബോബനും അണിനിരന്ന പഞ്ചവര്‍ണ്ണതത്തയിലൂടെയായിരുന്നു ആ വരവ്. മികച്ച സ്വീകരണമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ആദ്യ സിനിമ വിജയമായി മാറിയതിന് പിന്നാലെയായാണ് അടുത്ത സിനിമയെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിച്ചത്. മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന ഗാനഗന്ധര്‍വ്വന് തുടക്കമിട്ടത് ജൂണ്‍ ഒന്നിനായിരുന്നു. സിനിമയുടെ പൂജ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ഗാനമേള ഗായകനായാണ് മമ്മൂട്ടി വേഷമിടുന്നത്. കരിയറില്‍ ഇന്നുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമായിത്തന്നെയാണ് മെഗാസ്റ്റാര്‍ എത്തുന്നത്. പേരില്‍ മാത്രമല്ല ആലാപനത്തിലും ഗന്ധര്‍വ്വ സാന്നിധ്യമുണ്ടെന്ന് പിഷാരടി വ്യക്തമാക്കിയിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. നിമിഷനേരം കൊണ്ടാണ് ലൊക്കേഷന്‍ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വൈറലായി മാറുന്നത്. ഗാനഗന്ധര്‍വ്വനില്‍ അഭിനയിക്കാനായി ധര്‍മ്മജന്‍ എത്തിയതിന്റെ വിശേഷം പങ്കുവെച്ചാണ് പിഷു ഇപ്പോള്‍ എത്തിയിട്ടുള്ളത്. മമ്മൂട്ടിക്കും തനിക്കുമൊപ്പമുള്ള ധര്‍മ്മജന്റെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ധര്‍മ്മജനോട് മമ്മൂക്ക പറഞ്ഞ കമന്റിനെക്കുറിച്ചും പിഷാരടി കുറിച്ചിട്ടുണ്ട്.

Mammootty

ഗാനഗന്ധർവനിൽ അഭിനയിക്കാൻ ധർമ്മു എത്തി. ഹാസ്യങ്ങൾ അവതരിപ്പിച്ചതും
പരിഹാസങ്ങളാൽ അവഗണിക്കപ്പെട്ടതും എല്ലാം ഞങ്ങൾ ഇങ്ങനെ പറഞ്ഞിരിക്കുകയായിരുന്നു അപ്പോൾ ധർമജനോടയി മമ്മൂക്കയുടെ കമന്‍റ്. "സാധാരണ ഇത്രയൊന്നും ഇല്ല ; ഇന്നിപ്പോ നിന്നെ കാണിക്കാൻ ആക്ഷനും കട്ടും ഒക്കെ ഇച്ചിരി കൂടുതലാ ഓർമ്മ വച്ച കാലം മുതൽ കാണുന്ന മഹാനടൻ ഒരു രസം പറഞ്ഞു നടന്നു നീങ്ങിയപ്പോൾ....ധർമജൻ പറഞ്ഞു "നീ മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ഞാൻ വന്നത് ലാലേട്ടന്റെ ലൊക്കേഷനിൽ നിന്നാണ് "പ്രേക്ഷകരും കാലവും ദൈവവും ചേർന്നെഴുതിയ തിരക്കഥ, ഇതായിരുന്നു പിഷാരടിയുടെ പോസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X