»   » മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മമ്മൂട്ടിയുടെ കമന്റ് വൈറലാകുന്നു

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മമ്മൂട്ടിയുടെ കമന്റ് വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു ആവശ്യവും ഇല്ല എന്നറിഞ്ഞിട്ടും മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും വെറുതേ തല്ലുകൂടുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും പരസ്പരം എത്രത്തോളം സ്‌നേഹത്തിലാണെന്ന് ഇന്നലെ (ആഗസ്റ്റ് 16) ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും അതിന് താഴെ വന്ന കമന്റും നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

ഈ യാത്രയില്‍ എപ്പോഴും ഒപ്പമുണ്ടായിരുന്ന മമ്മൂക്കയ്ക്ക് പ്രത്യേകം നന്ദി; വികാരഭരിതനായി മോഹന്‍ലാല്‍

36 വര്‍ഷം പിന്നിട്ട മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന് ആദരവ് നല്‍കി കോഴിക്കോട് മോഹനം 2016 എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. മലയാള സിനിമാ ലോകത്തെ പ്രമുഖരെല്ലാം പങ്കെടുത്ത ചടങ്ങിന് നന്ദി പറഞ്ഞ് ലാല്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു.

ആ പോസ്റ്റില്‍ ലാല്‍ മമ്മൂട്ടി സഹോദരതുല്യനാണെന്നും അദ്ദേഹത്തിന് പ്രത്യേക നന്ദിയെന്നുമൊക്കെ പറഞ്ഞിരുന്നു. ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മമ്മൂട്ടി നല്‍കിയ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം. നോക്കാം

മമ്മൂട്ടിയ്ക്ക് പ്രത്യേകം നന്ദി പറഞ്ഞ് മോഹന്‍ലാല്‍

ഇതായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എനിക്കും അതുപോലെ തന്നെയാണെന്ന് മമ്മൂട്ടി

എനിക്കും അതുപോലെ തന്നെയാണെന്ന് പറഞ്ഞ്, വളരെ 'സ്വീറ്റ്' ആയൊരു മറുപടി മമ്മൂക്ക നല്‍കി

സാമ്പത്തിക സഹായം ലക്ഷ്യമിട്ട പരിപാടി

ഇന്നലെ അന്തരിച്ച ടി എ റസാഖ് അടക്കമുള്ളവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് കോഴിക്കോട് മോഹനം 2016 എന്ന പരിപാടി സംഘടിപ്പിച്ചത്

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും

മമ്മൂട്ടി, രഞ്ജിത്ത്, പ്രിയദര്‍ശന്‍, കമല്‍, രണ്‍ജി പണിക്കര്‍, ബിജു മേനോന്‍, പ്രിയദര്‍ശന്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട്, ജോയ് മാത്യു, കെ മധു, ലാല്‍, ഷാജി കൈലാസ്, മഞ്ജു വാര്യര്‍ തുടങ്ങിയ സിനിമയിലെ പ്രമുഖരെല്ലാം പങ്കെടുത്തു.

English summary
Mammootty's comment for Mohanlal's facebook post goes viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam