മമ്മൂട്ടിക്കൊപ്പമുള്ള കുഞ്ഞുസുന്ദരി ആരാണ്? നാടന്‍ ലുക്കിലെത്തിയ മെഗാസ്റ്റാറിന്‍റെ ചിത്രം വൈറല്‍!

വ്യത്യസ്തമായ സിനിമകളുമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ റിലീസുകളില്ലാത്ത ഉത്സവ സീസണെക്കുറിച്ച് ചിന്തിക്കാന്‍ വയ്യെന്ന സ്ഥിതി വിശേഷമാണ്. പതിവ് തെറ്റിച്ച് ഇത്തവണത്തെ പെരുന്നാളിന് അദ്ദേഹത്തിന്റെ റിലീസില്ലായിരുന്നു. ആ കുറവ് കൂടി പരിഹരിച്ചാണ് അദ്ദേഹം ഓണത്തിനെത്തുന്നത്. രമേഷ് പിഷാരടിയുടെ രണ്ടാമത്തെ സിനിമയായ ഗാനഗന്ധര്‍വന്‍ ഓണത്തിന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണിത്. ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് ഇത്തവണ മെഗാസ്റ്റാര്‍ എത്തുന്നത്.

ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി എത്തുന്നത്.തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ മമ്മൂട്ടി കുടുംബസമേതം വിദേശത്തേക്ക് പോയിരിക്കുകയാണ്. സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഇടവേളയെടുത്തിരിക്കുകയാണ് അദ്ദേഹമെന്ന വിവരമായിരുന്നു അടുത്തിടെ പുറത്തുവന്നത്. നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. ഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങളുമായാണ് അദ്ദേഹം ഓരോ തവണയും എത്തുന്നത്. ഓണം ലക്ഷ്യമാക്കിയൊരുങ്ങുന്ന ഗാനഗന്ധര്‍വനായി കാത്തിരിക്കുകയാണ് ആരാധകര്‍. നവാഗതയായ വന്ദിതയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പങ്കുവെച്ച് സംവിധായകനും സംഘവും എത്തുന്നുണ്ട്.

Mammootty

മമ്മൂട്ടിയുടെ പുതിയ ഫോട്ടോ പങ്കുവെച്ചാണ് രമേഷ് പിഷാരടി ഇപ്പോള്‍ എത്തിയിട്ടുള്ളത്. അദ്ദേഹത്തിനൊപ്പമുള്ള കുഞ്ഞുസുന്ദരി ആരാണെന്ന ചോദ്യവുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. തനിനാടന്‍ ലുക്കിലാണ് മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. രമേഷ് പിഷാരടിയാണ് ഫോട്ടോ പങ്കുവെച്ചത്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുമായാണ് താരമെത്തുന്നതെന്ന വിവരവും ഇതിനകം തന്നെ പുറത്തുവന്നിരുന്നു. പുതിയ ചിത്രങ്ങള്‍ എത്തുന്നതിനൊപ്പം തന്നെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളം ഉയരുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X