മധുരരാജയില്‍ കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത് മമ്മൂക്ക! വൈറലായി ലൊക്കേഷന്‍ വീഡിയോ! കാണൂ
മമ്മൂട്ടിയുടെ മധുരരാജ തിയ്യേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മെഗാസ്റ്റാര്‍ ചിത്രം എപ്രില്‍ 12നായിരുന്നു പുറത്തിറങ്ങിയിരുന്നത്. ആരാധക പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന സിനിമയ്ക്ക് ഗംഭീര സ്വീകരണം തന്നെയായിരുന്നു ലഭിച്ചിരുന്നത്. ആദ്യ ദിനത്തില്‍ വന്ന മികച്ച പ്രതികരണവും മൗത്ത് പബ്ലിസിറ്റിയുമെല്ലാം തന്നെ സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറി.
മധുരരാജയായുളള മമ്മൂക്കയുടെ തിരിച്ചുവരവ് തന്നെയായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. മമ്മൂക്കയുടെ കോമഡിയും പഞ്ച് ഡയലോഗുകളും ആക്ഷന്‍ സീക്വന്‍സുകളുമെല്ലാം തന്നെ മധുരരാജയില്‍ മികച്ചുനിന്നു. ഡാന്‍സിന്റെ കാര്യത്തിലും താന്‍ മോശമല്ലെന്ന് ചിത്രത്തിലൂടെ മെഗാസ്റ്റാര്‍ തെളിയിച്ചിരുന്നു.

മധുരരാജയിലെ ആഘോഷ ഗാനങ്ങളില്‍ മമ്മൂക്കയുടെ ഡാന്‍സുമുണ്ടായിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയ മേക്കിങ് വീഡിയോ വൈറലായി മാറിയിരുന്നു. ഒരു ഗാനരംഗത്തില്‍ കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന സൂപ്പര്‍ താരത്തെയായിരുന്നു വീഡിയോയില്‍ കാണിച്ചിരുന്നത്. മധുരരാജയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications











