Just In
- 34 min ago
വിവാഹം കെയര്‍ഫുള്ളായിട്ടായിരിക്കും, വിവാഹത്തെ കുറിച്ച് പ്രതികരിച്ച് നടൻ ബാല
- 58 min ago
സ്റ്റാര്‍ മാജിക്ക് പുതിയ എപ്പിസോഡില്‍ രജിത്ത് കുമാറും ധര്‍മ്മജനും, വൈറല്‍ വീഡിയോ കാണാം
- 1 hr ago
സിനിമയില്‍ പറഞ്ഞുവെച്ചിട്ട് തരാത്ത കഥാപാത്രങ്ങള്‍ ഇഷ്ടം പോലെയുണ്ടായിട്ടുണ്ട്, വെളിപ്പെടുത്തി തെസ്നി ഖാന്
- 2 hrs ago
സിനിമയിൽ ആദ്യം എത്തുന്നത് ഞാനാകുമെന്നാണ് കരുതിയത്, സിനിമാ പ്രവേശനത്തെ കുറിച്ച് ദിയ കൃഷ്ണ
Don't Miss!
- Sports
IND vs AUS: ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യ! പെയ്നിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വോണ്‍
- News
'ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചു'; താണ്ഡവ് വെബ്സീരിസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
- Finance
പണവും ബാങ്ക് സേവനങ്ങളും വീട്ടുപടിക്കൽ: എസ്ബിഐയും പിഎൻബിയും ബാങ്ക് ഓഫ് ബറോഡയും വീടുകളിലേക്ക്
- Automobiles
കൈ നിറയെ ഫീച്ചറുകളുമായി 2021 V85 TT അവതരിപ്പിച്ച് മോട്ടോ ഗുസി
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Lifestyle
രാഹുവും കേതുവും ജാതകത്തിലെങ്കില്‍ ഫലങ്ങള്‍ ഭയപ്പെടുത്തും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങി, പുതിയ ലുക്ക് ബിലാലിനോ? ആ വിശ്വരൂപം മരക്കാറിന് വേണ്ടിയെന്ന് ആരാധകര്‍
മലയാളത്തിന്റെ സ്വന്തം താരമായ മമ്മൂട്ടിയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അദ്ദേഹം. സിനിമാജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറയാറുണ്ട്. മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ഫോട്ടോയും വീഡിയോയുമൊക്കെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ലോക് ഡൗണിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം പുറത്തേക്ക് ഇറങ്ങിയത്. ലോക് ഡൗണായതോടെ വാപ്പച്ചി വീട്ടില്‍ നിന്നും പുറത്തേക്ക് പോവാറില്ലെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. നീണ്ടനാളുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം അദ്ദേഹം പുറത്തേക്ക് ഇറങ്ങിയിരുന്നു. ഇതിനിടയിലെ വിശേഷങ്ങളാണ് ആരാധകരും ചര്‍ച്ച ചെയ്യുന്നത്.

മമ്മൂട്ടി പുറത്തിറങ്ങി
കൊവിഡ് വാക്സിന് വന്നാലേ മമ്മൂട്ടി പുറത്തിറങ്ങൂ, അദ്ദേഹം സെറ്റിലേക്കെത്തിയാല് കൊവിഡ് കഴിഞ്ഞുവെന്ന് കരുതാമെന്ന് സിനിമാക്കാര്ക്കിടയിലൊരു തമാശയുണ്ട്. ദി പ്രീസ്റ്റ് ലൊക്കേഷനില്‍ നിന്നും മാര്‍ച്ച് 5നായിരുന്നു മമ്മൂട്ടി വീട്ടിലേക്ക് മടങ്ങിയത്. മാര്‍ച്ച് 26 ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അദ്ദേഹം വീട്ടില്‍ നിന്നും പുറത്തിറങ്ങിയിരുന്നില്ല.

ദുല്‍ഖര്‍ പറഞ്ഞത്
ഗേറ്റിനരികിലേക്ക് പോലും വാപ്പച്ചി പോവുന്നത് കണ്ടിട്ടില്ലെന്നും മകന് പറഞ്ഞിരുന്നു. ഇടയ്ക്കൊക്കെ താന്‍ പുറത്തേക്ക് പോവാറുണ്ടെന്നും വാപ്പച്ചിക്ക് എങ്ങനെയാണ് ഇങ്ങനെ കഴിയുന്നതെന്നും താരപുത്രന് ചോദിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വീട്ടില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും ഇക്കാര്യത്തില്‍ താന്‍ റെക്കോര്‍ഡ് ഇടുമെന്നുമായിരുന്നു മമ്മൂട്ടി പ്രതികരിച്ചത്.

ലുക്കിനെക്കുറിച്ച്
ആന്റോ ജോസഫ്, ബാദുഷ ഇവര്‍ക്കൊപ്പമായാണ് മമ്മൂട്ടിയും പുറത്തേക്കെത്തിയത്. വഴിയരികില്‍ നിന്ന് കട്ടന്‍ചായ കുടിക്കുന്ന മെഗാസ്റ്റാറിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കട്ടത്താടിയും മുടി നീട്ടി വളര്‍ത്തിയ ലുക്കും കൂടി കണ്ടപ്പോള്‍ ആരാധകരും ചര്‍ച്ചകളിലാണ്. ഏത് ചിത്രത്തിലേക്കാണ് അദ്ദേഹം ഇനി ജോയിന്‍ ചെയ്യുന്നതെന്നുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍.

കുഞ്ഞാലി മരക്കാര്‍
കുഞ്ഞാലി മരക്കാറിന് വേണ്ടിയാണ് ഈ ലുക്കെന്നായിരുന്നു ചിലര്‍ പറഞ്ഞത്. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുമെന്ന് വളരെ മുന്‍പേ ഷാജി നടേശന് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു പ്രിയദര്‍ശന്റെ പ്രഖ്യാപനം. 6 മാസമായിട്ടും സിനിമയുടെ ചിത്രീകരണം തുടങ്ങാതിരുന്നതിന് ശേഷമായാണ് പ്രിയദര്ശന് തന്റെ പ്രൊജക്ടുമായി മുന്നേറിയത്.

ബിലാലിന് വേണ്ടി
മമ്മൂട്ടിയുടെ വിശ്വരൂപം കാണാനിരിക്കുന്നതേയുള്ളൂ, പുതിയ ലുക്ക് കുഞ്ഞാലിക്ക് വേണ്ടിയാണെന്നാണ് ഒരുവിഭാഗം പറയുന്നത്. മോഹന്‍ലാല്‍ മാത്രമല്ല മമ്മൂട്ടിയും കുഞ്ഞാലി മരക്കാറാവുന്നുണ്ടെന്നും അവര്‍ പറയുന്നു. അമല്‍നീരദ് മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ബിലാലിന്റെ രണ്ടാം ഭാഗത്തിലേക്കാണ് താരം ഇനി ജോയിന്‍ ചെയ്യുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളുമായാണ് വേറെ ചിലരെത്തിയത്. മമ്മൂട്ടി പുറത്തിറങ്ങിയാലുടന്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നുള്ള വിവരങ്ങളായിരുന്നു അടുത്തിടെ പുറത്തുവന്നത്.