മമ്മൂട്ടിയുടെ ആദ്യ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല!
മമ്മൂട്ടി എന്ന അഭിനയ ഇതിഹാസം സിനിമാ ലോകത്ത് എത്തിയിട്ട് കാല്‍ നൂറ്റാണ് പിന്നിടുന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ പേരുപോലുമില്ലാത്ത കഥാപാത്രമായാണ് മമ്മൂട്ടിയുടെ അരങ്ങേറ്റം. പക്ഷെ മമ്മൂട്ടിയുടെ അനുഭവങ്ങളൊന്നും പാളിച്ചകളായിരുന്നില്ല.
വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയെ മുഖ്യ നായകന്‍ വേഷത്തില്‍ പ്രേക്ഷകര്‍ കണ്ടത്. അതിന് മുമ്പ് നസീറിനൊപ്പം കാലൊച്ചകള്‍ എന്ന ചിത്രം ചെയ്തിരുന്നു. എന്നാല്‍ ഇതിന് രണ്ടിനും ഇടയില്‍ മമ്മൂട്ടി മറ്റൊരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

പറഞ്ഞാല്‍ വിശ്വസിക്കുമോ, മമ്മൂട്ടി നായകനായ ഒരു സിനിമ ഇതുവരെ തിയേറ്ററിലെത്തിയിട്ടില്ല. അതായിരുന്നു മമ്മൂട്ടി ആദ്യമായി നായകനായി അഭിനയിച്ച സിനിമയും. അതിന് ശേഷമാണ് വിളിക്കുന്നുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമ ചെയ്തത്.
ദേവലോകം എന്ന് പേരിട്ടിരുന്ന സിനിമയിയാരുന്നു അത്. എംടി വാസുദേവന്‍ നായര്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ. സിനിമയുടെ പണി ഇതുവരെ പൂര്‍ത്തിയായില്ലെന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications











