മമ്മൂട്ടി അന്നേ ചോദിച്ചിരുന്നു! ആ വരവില്‍ ശ്രീനിയും സന്തോഷിച്ചുവെന്ന് പേളി മാണി! പോസ്റ്റ് വൈറല്‍!
മിനിസ്‌ക്രീനിലെ മിന്നും പ്രണയജോഡികളായ പേളി മാണിയും ശ്രിനിഷ് അരവിന്ദും വിവാഹിതരായത് അടുത്തിടെയായിരുന്നു. ബിഗ് ബോസ് മലയാളപതിപ്പിനിടയില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടായിരുന്നു ഇരുവരും ഒരുമിച്ചത്. ഈ പ്രണയം തേപ്പിലവസാനിക്കുമെന്നായിരുന്നു പലരും വിമര്‍ശിച്ചത്. ഇരുവീട്ടുകാരുടേയും ആശീര്‍വാദത്തോടെയാണ് ശ്രീനി പേളിയെ ജീവിതസഖിയാക്കിയത്. കൊച്ചിയിലും പാലക്കാടുമായാണ് വിവാഹചടങ്ങുകള്‍ നടത്തിയത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമ-സീരിയല്‍ മേഖലയിലെ നിരവധി പ്രമുഖരായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
മലയാളികളുടെ പ്രിയപ്പെട്ട താരമായ മമ്മൂട്ടിയും വിവാഹവിരുന്നില്‍ പങ്കെടുത്തിരുന്നു. ബിലാല്‍ ലുക്കിലായിരുന്നു അദ്ദേഹത്തിന്റെ വരവ്. സിദ്ധിഖിനൊപ്പമുള്ള വരവിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടി എത്തിയപ്പോള്‍ ആരാണ് ചെറുക്കനെന്ന ആശയക്കുഴപ്പമുണ്ടായെന്ന തരത്തിലുള്ള ട്രോളുകളും പ്രചരിച്ചിരുന്നു. അദ്ദേഹത്തിന്റെ വരവില്‍ ശ്രീനിക്കും ഏറെ സന്തോഷമായെന്നും പേളി പറഞ്ഞിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ വരവിനെക്കുറിച്ച് വാചാലയായിരിക്കുകയാണ് പേളി മാണി. അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

റീല്‍ ലൈഫില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും അദ്ദേഹം ഹീറോയാണെന്ന് പേളി കുറിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തെ ആദ്യമായി നേരില്‍ക്കണ്ടത്. നല്ലൊരു സുഹൃത്തായും മെന്ററുമായൊക്കെ മാറുകയായിരുന്നു അദ്ദേഹം. ബിഗ് ബോസിന് ശേഷം അദ്ദേഹം വിളിച്ചിരുന്നുവെന്നും എപ്പോഴാണ് വിവാഹമെന്ന് ചോദിച്ചിരുന്നതായും പേളി പറയുന്നു. വിവാഹത്തിനായി താന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹമെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ വരവില്‍ തങ്ങള്‍ ശരിക്കും സന്തോഷിച്ചിരുന്നുവെന്നും പേളി കുറിച്ചിട്ടുണ്ട്. പപ്പയുടെ സ്വന്തം അപ്പൂസ് കണ്ടപ്പോള്‍ മുതല്‍ താന്‍ അദ്ദേഹത്തിന്റെ ഫാനായതാണ്. സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും അദ്ദേഹം സ്വാധീനിച്ചിട്ടുണ്ടെന്നും പേളി പറയുന്നു. പേളി മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications