മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞപ്പോള്‍ കൂടെക്കരഞ്ഞു! പേരന്‍പ് പ്രീമിയര്‍ കണ്ട താരങ്ങള്‍ പറഞ്ഞത്? കാണൂ!
Recommended Video

ദേശീയ അവാര്‍ഡ് ജേതാവായ റാമും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന സിനിമയായ പേരന്‍പിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സിനിമ ഫെബ്രുവരി ഒന്നിന് തിയേറ്ററുകളിലേക്കെത്തുകയാണ്. ട്രെയിലറിലൂടെ അമുദവനും പാപ്പായും പ്രേക്ഷകരെ കരയിപ്പിച്ചിരുന്നു. സിനിമയുടെ പോസ്റ്ററുകളും ടീസറും ഗാനവുമൊക്കെ നേരത്തെ തരംഗമായി മാറിയിരുന്നു. നാളുകള്‍ക്ക് ശേഷം പഴയ മമ്മൂട്ടിയെ തിരികെക്കിട്ടിയതിന്റെ ത്രില്ലിലാണ് ആരാധകര്‍. വൈകാരികത നിറഞ്ഞ നിരവധി മുഹൂര്‍ത്തങ്ങളുമായാണ് ഇത്തവണ മമ്മൂട്ടിയെത്തുന്നത്.
മാനസിക വൈകല്യമുള്ള മകളും അച്ഛനായ അമുദവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പേരന്‍പ് പറയുന്നത്. സാധനയാണ് മകളായി എത്തുന്നത്. ഭിന്നശേഷിക്കാരുമായി ഇടപഴകിയതിന് ശേഷമാണ് താന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് താരം പറഞ്ഞിരുന്നു. അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയാണ് ഈ അച്ഛനും മകളുമെന്നാണ് സിനിമ കണ്ടവര്‍ പറഞ്ഞത്. സിനിമയുടെ പ്രീമിയര്‍ ഷോ കണ്ട സിനിമാലോകം മമ്മൂട്ടിയുടെ അഭിനയമികവിന് മുന്നില്‍ സ്തബ്ധരായി പോയ കാഴ്ചയാണ് ഇപ്പോഴത്തേത്. സിനിമയുടെ അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സത്യന്‍ അന്തിക്കാട്, ജോഷി, രഞ്ജിത്ത്, സിബി മലയില്‍, ബി ഉണ്ണിക്കൃഷ്ണന്‍, എസ് എന്‍ സ്വാമി, നാദിര്‍ഷ , രമേഷ് പിഷാരടി, രഞ്ജിത്ത് ശങ്കര്‍, നിവിന്‍ പോളി, അനുസിത്താര, സംയുക്ത വര്‍മ്മ, നിമിഷ സജയന്‍, അനുശ്രീ തുടങ്ങി വന്‍താരനിരയാണ് പ്രീമിയര്‍ കാണാനായി എത്തിയത്.

മമ്മൂട്ടി ജീവിക്കുകയായിരുന്നു
യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയും പേരന്‍പ് പ്രീമിയറിനായി എത്തിയിരുന്നു. നന്മയുള്ള സിനിമ കണ്ടിറങ്ങിയതിന്റെ സന്തോഷത്തിലാണ് താനെന്ന് താരം പറയുന്നു. അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങളും ഇതുപോലെയുള്ളതായിരുന്നു. മമ്മൂട്ടി സിനിമയില്‍ ജീവിക്കുകയായിരുന്നുവെന്ന് തോന്നിയെന്നും താരം പറയുന്നു. മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനിക്കാം ആ പ്രകടനം കണ്ട്.

അതീവ അനുഗ്രഹമായിരുന്നു
ഈ സിനിമയെക്കുറിച്ച് അ്‌റിഞ്ഞപ്പോള്‍ മുതല്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കടുത്ത ആരാധിക കൂടിയായ അനു സിത്താരയും പേരന്‍പ് കാണാനായി എത്തിയിരുന്നു. മമ്മൂട്ടിയുടെ സിനിമകളെ നെഞ്ചില്‍ ചേര്‍ത്ത് വെക്കുന്നയാളാണ് താന്‍. അദ്ദേഹത്തെ ആദ്യമായി കണ്ടത് പേരന്‍പിന്റെ ചെന്നൈ ലൊക്കേഷനില്‍ വെച്ചായിരുന്നു.

അത്രയ്ക്ക് മനോഹരം
മമ്മൂട്ടിയുടെ കട്ട ഫാനാണ് അനുശ്രീ. താരവും പേരന്‍പ് കാണാനായി എത്തിയിരുന്നു. സിനിമയില്‍ വന്നിട്ട് അഞ്ചാറ് വര്‍ഷമായെങ്കിലും ഇപ്പോള്‍ മധുരരാജയിലൂടെയാണ് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത്. പേരന്‍പിലെ ഒരൊറ്റ രംഗം പോലും വെറുതെ കളയാനാവില്ലെന്ന് താരം പറയുന്നു. അത്രയ്ക്ക് മനോഹരമാണ് ചിത്രം.

അഭിനയ സമൃദ്ധമായ ഭൂമി
ചില ഇടങ്ങളില്‍ നമ്മളൊരു കൈ കൊണ്ട് മണ്ണ് മാറ്റി നോക്കിയാല്‍ വെള്ളം വരുന്നത് കാണാം. ഒരായിരം അടി തുരന്നുപോയാലും ജലസമൃദ്ധമായിരിക്കും. മമ്മൂട്ടി എന്ന നടനെ ഒരിഞ്ച് സ്പര്‍ശിച്ചാലും അതൊരു ്ഭിനയ സമൃദ്ധമായ ഭൂമിയാണ്. ആയിരം അടി കുഴിച്ചാലും അതങ്ങനെ തന്നെയായിരിക്കുമെന്നായിരുന്നു രണ്‍ജി പണിക്കര്‍ പറഞ്ഞത്.

വലിയ കാലയളവിന് ശേഷം തിരിച്ചുകിട്ടി
മമ്മൂട്ടിയെക്കഴിഞ്ഞേ മറ്റൊരു പ്രിയപ്പെട്ട നടനുള്ളൂ എന്ന കാര്യം ഇപ്പോള്‍ വീണ്ടും വ്യക്തമായിരിക്കുകയാണ്. എന്നും കൊതിയോടെ, ആരാധനയോടെ, അളവറ്റ സ്‌നേഹത്തോടെ നോക്കിക്കാണുന്ന മമ്മൂക്ക ഒരു വലിയ കാലയളവിന് ശേഷം അദ്ദേഹത്തെ തിരിച്ചുതന്ന റാമിന് നന്ദി പറയുന്നുവെന്നായിരുന്നു ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത്.

തനിയാവര്‍ത്തനത്തിന് ശേഷം
ഇക്കാലയളവില്‍ തന്നെ വല്ലാതെ ഉളച്ചുകളഞ്ഞ സിനിമയായി മാറിയിരിക്കുകയാണ് പേരന്‍പെന്നായിരുന്നു സിബി മലയില്‍ പറഞ്ഞത്. മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. മൂന്ന് പതിറ്റാണ്ടുകളായി നമ്മള്‍ അത് കണ്ടുകൊണ്ടിരിക്കുകയാണ്. തനിയാവര്‍ത്തനത്തിന് ശേഷം നെഞ്ചുലച്ച സിനിമയായി മാറിയിരിക്കുകയാണ് പേരന്‍പെന്ന് എസ് എന്‍ ്‌സ്വാമി പറഞ്ഞെന്നും അദ്ദേഹം പറയുന്നു.

ലിജോ പറഞ്ഞത്
സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയും പ്രീമിയറിനായി എത്തിയിരുന്നു. മമ്മൂക്കയുടെ കണ്ഠമൊന്ന് ഇടറിയാല്‍, കണ്ണൊന്ന് നിറഞ്ഞാല്‍ നമ്മുടെ കണ്ണും അറിയാതെ നിറഞ്ഞുപോവും. പേരന്‍പിലും അത് സംഭവിച്ചിട്ടുണ്ട്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ അനുഭവിക്കാത്തവരെക്കുറിച്ചുള്ള സിനിമയാണിത്.

എക്കാലത്തെയും പുതുമുഖം
ഒരു സിനിമ കണ്ട് അതിശയിച്ചുപോവുക എന്ന അനുഭവത്തിന് ശേഷമാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്ന് റാം പറയുന്നു. അതിന് ആദ്യം നന്ദിയും അഭിനന്ദനവും അര്‍ഹിക്കുന്നത് റാമിന് തന്നെയാണ്. ജീവിതത്തിലൊരിക്കലും ഇതുപോലൊരു പ്രമേയം സിനിമയാക്കാന്‍ താന്‍ ധൈര്യപ്പെടില്ല. അത്രയും സൂക്ഷ്മമായി സമീപിക്കേണ്ട വിഷയം കൂടിയാണിത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പുതുമുഖമാണ് മമ്മൂട്ടിയെന്നുമായിരുന്നു സത്യന്‍ അന്തിക്കാട് പറഞ്ഞത്.


Click it and Unblock the Notifications