കാത്തിരിപ്പിന് വിരാമം! യാത്ര റിലീസ് ഡേറ്റ് പുറത്തുവിട്ട് മമ്മൂക്ക! സിനിമ തിയ്യേറ്ററുകളിലേക്ക്‌

By Prashant V R

മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും താരത്തിന്റെ സിനിമകള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരിടവേളയ്ക്ക് നടന്‍ തെലുങ്ക് സിനിമാ ലോകത്തേക്ക് എത്തിയ ചിത്രമായിരുന്നു യാത്ര. പ്രഖ്യാപന വേളമുതല്‍ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.

ആന്ധ്ര പ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. വൈഎസ്ആറായുളള മമ്മൂക്കയുടെ രൂപമാറ്റത്തിന് സമൂഹ മാധ്യമങ്ങളില്‍ മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. മമ്മൂക്കയുടെ പ്രകടനം തന്നെയായിരിക്കും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറുക. സിനിമ ഡിസംബര്‍ 21ന് തിയ്യേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പിന്നീട് റിലീസ് മാറ്റിയിരുന്നു. അതേസമയം കാത്തിരിപ്പുകള്‍ക്കൊടുവില്‍ സിനിമയുടെ റിലീസ് ഡേറ്റ് മമ്മൂക്ക തന്നെ പുറത്തുവിട്ടിരിക്കുകയാണ്.

വൈഎസ് ആറായി മമ്മൂക്ക

വൈഎസ് ആറായി മമ്മൂക്ക

നേരത്തെ ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് അരങ്ങേറ്റത്തിനു പിന്നാലെയായിരുന്നു മമ്മൂക്ക വീണ്ടും ടോളിവുഡിലേക്ക് എത്തിയിരുന്നത്. ദുല്‍ഖറിന്റെ മഹാനടിക്കു പിന്നാലെ മെഗാസ്റ്റാറിന്റെ യാത്രയും തെലുങ്കില്‍ ഒരുങ്ങി. ചരിത്ര പ്രാധാന്യമുളള ചിത്രത്തില്‍ അഭിനയ സാധ്യതകള്‍ എറെയുളള ഒരു കഥാപാത്രം തന്നെയാണ് താരത്തിന്. സിനിമയുടെ പ്രാരംഭ ഘട്ട ജോലികള്‍ മുന്നേ തുടങ്ങിയെങ്കിലും ചിത്രീകരണം ഈ വര്‍ഷമായിരുന്നു പൂര്‍ത്തിയായിരുന്നത്. യാത്രയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ധാരാളമായി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെതായി പുറത്തുവിട്ട പോസ്റ്ററുകളും ആരാധകരില്‍ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു.

റിലീസ് ഡേറ്റ്

റിലീസ് ഡേറ്റ്

ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂക്കയുടെ ചിത്രം ഫെബ്രുവരി 8 നാണ് തിയ്യേറ്ററുകളിലെത്തുന്നത്. മമ്മൂക്ക തന്നെയായിരുന്നു ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്. നിലവില്‍ സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുക യാണെന്നണ് അറിയുന്നത്. വിജയ് ചില്ല, ശശി ദേവിറെഡ്ഡി തുടങ്ങിയവരാണ് യാത്രയുടെ നിര്‍മ്മാണം. ആന്റോ ജോസഫ് ഫിലിം കമ്പനി സിനിമ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു.

മമ്മൂക്കയുടെ പോസ്റ്റ്

മഹി വി രാഘവിന്റെ സംവിധാനം

മഹി വി രാഘവിന്റെ സംവിധാനം

മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ വലിയ സെറ്റുകളിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. സിനിമയുടെ ഷൂട്ടിംഗിനെത്തിയ മമ്മൂക്കയ്ക്ക് അണിയറക്കാര്‍ നടത്തിയ വരവേല്‍പ്പെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം തെലുങ്കിലെ മറ്റു ശ്രദ്ധേയ താരങ്ങളും അണിനിരക്കുന്നുണ്ട്. സുഹാസിനി. മണിരത്‌നം, ഭൂമിക ചൗള തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Recommended Video

തമിഴിലും മലയാളത്തിലും യാത്ര എത്തുന്നു | Filmibeat Malayalam
ട്രെയിലറിനായുളള കാത്തിരിപ്പ്

ട്രെയിലറിനായുളള കാത്തിരിപ്പ്

സിനിമയുടെ ടീസര്‍ നേരത്ത പുറത്തിറങ്ങിയെങ്കിലും യാത്രയുടെ ട്രെയിലറിനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ ട്രെയിലര്‍ തന്നെയായിരിക്കും യാത്രയുടെ റിലീസ് ദിനത്തില്‍ നിര്‍ണായകമാവുക. ചിത്രം മലയാളത്തില്‍ ഡബ്ബിംഗ് ഇല്ലെങ്കിലും തമിഴില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. ഒരേസമയമായിരിക്കും തമിഴ്,തെലുങ്ക് വേര്‍ഷനുകള്‍ പുറത്തിറങ്ങുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X