മമ്മൂട്ടി ആരാധകര്‍ക്ക് വേണ്ടിയൊരു സിനിമ! 369 നമ്പറില്‍ 'ഇക്കയുടെ ശകടം' ടീസര്‍ പുറത്ത്!
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകന്റെ കഥയുമായി എത്തുന്ന സിനിമയാണ് ഇക്കയുടെ ശകടം. അപ്പാനി ശരത്, ഡെമിനിക് തൊമ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ കാറുകളുടെ നമ്പറായ 369 എന്ന നമ്പര്‍ വെച്ചൊരു കാറില്‍ യാത്ര ചെയ്യുന്നതാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമല്ല.

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന് ഒരു സമര്‍പ്പണമാക്കി ഒരുക്കുന്ന ചിത്രം മേയ് 31 ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രിന്‍സ് അവറാച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപ്പാനി ശരത്തിനൊപ്പം നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ചിത്രത്തില്‍ എത്തുന്നുണ്ടെന്നുള്ളതാണ് രസകരമായ കാര്യം.
ഫാന്റസി കോമഡി ത്രില്ലര്‍ ഗണത്തിലാരപുക്കുന്ന ചിത്രത്തിന് ചാല്‍സ് നസ്‌റത്ത് എന്ന പുതുമുഖമാണ് സംഗീതമൊരുക്കുന്നത്. ഹോംലി മീല്‍സ്, ഇടി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ഡൊമിനിക് തൊമ്മി. അദ്ദേഹമാണ് മമ്മൂട്ടി ആരാധകനായി എത്തുന്ന അയ്യപ്പന്‍. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ അയ്യപ്പന്‍ കൊച്ചിയില്‍ എത്തുന്നതും രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഇതൊരു മമ്മൂട്ടി ഫാന്‍ പടമാണെന്നും ആരാധകര്‍ക്ക് വേണ്ടിയുള്ളതാണെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications











