ഫയര്‍മാര്‍ ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യത്തെ ഹിറ്റാകുമോ?
നാളെ, ഫെബ്രുവരി 19ന് മമ്മൂട്ടി നായകനാകുന്ന ഫയര്‍മാന്‍ തിയേറ്ററുകളില്ലെത്തും. മുന്നറിയിപ്പ്, വര്‍ഷം എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായി, ഈ വര്‍ഷം മമ്മൂട്ടിയുടേതായി ഇറങ്ങുന്ന ആദ്യത്തെ ഹിറ്റായിരിക്കും ഫയര്‍മാന്‍ എന്നാണ് ആരാധകരുടെ പക്ഷം.
സെന്റിമെന്റല്‍ സിനിമകളായ വര്‍ഷവും മുന്നറിയിപ്പുമൊക്കെ കഴിഞ്ഞ് മമ്മൂട്ടി വീണ്ടുമൊരു ആക്ഷന്‍ ഹീറോ ആയി മാറുകയാണ് ഫയര്‍മാനിലൂടെ. ഇന്ത്യന്‍ സിനിമായ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഫയര്‍മാന്മാരുടെ ജീവിതം അസ്പദമാക്കി ഒരു ചിത്രമെടുക്കുന്നത്. അതുകൊണ്ട് തന്നെ ആ അംഗീകാരം സംവിധായകന്‍ ദീപു കരുണാകരന് അവകാശപ്പെട്ടതാണ്. സാഹസികമായ രംഗങ്ങള്‍ ഒത്തിരി ചിത്രത്തിലുണ്ടെന്നാണ് സംവിധായകന്‍ പറഞ്ഞത്.

കുഞ്ഞനന്തന്റെ കട, ഗ്യാഗ്സ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും നൈല ഉഷയും താരജോഡികളാകുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി ഉണ്ണി മുകുന്ദനും എത്തുന്നു. സലിം കുമാര്‍, സിദ്ദിഖ്, ശിവാജി ഗുരുവായൂര്‍, തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും ദീപു തന്നെയാണ്.
സുനോജ് വേലായുധം ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്. ഗ്യാലക്‌സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിലന്‍ ജനീലാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ബാക്കി ഭാഗം നാളെ സിനിമ റിലീസ് ആയതിന് ശേഷം


Click it and Unblock the Notifications











