twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാം മുതുമുത്തശ്ശനായി അഭിനയിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടിയ്ക്ക് എന്താണ് ടെന്‍ഷന്‍?

    |

    അറുപത്തേഴ് വയസ്സിലും യുവത്വം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും മമ്മൂട്ടി തയ്യാറല്ല. കൂടെ പഠിച്ചവരെ കണ്ടാല്‍ മമ്മട്ടിയുടെ അച്ഛന്റെ പ്രായം തോന്നുന്നല്ലോ എന്ന് പറഞ്ഞു പോവും. അതുകൊണ്ട് കൂടയുള്ളവരുടെ ചെറുപ്പം നിലനിന്ന് പോവേണ്ടതും മെഗാസ്റ്റാറിന്റെ ആവശ്യമാണ്.

    ബോക്‌സ്ഓഫീസില്‍ രണ്ടാം ദിനവും പൊളിച്ചടുക്കി മെഗാസ്റ്റാര്‍ ചിത്രം! തരംഗമായി ഉണ്ട! കളക്ഷന്‍ വിവരംബോക്‌സ്ഓഫീസില്‍ രണ്ടാം ദിനവും പൊളിച്ചടുക്കി മെഗാസ്റ്റാര്‍ ചിത്രം! തരംഗമായി ഉണ്ട! കളക്ഷന്‍ വിവരം

    ഇത് പറഞ്ഞത് മറ്റാരുമല്ല, സാക്ഷാല്‍ ജയറാമാണ്. ക്ലബ്ബ് എഫ് എം യു എ ഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ദ ഗ്രാന്റ് ഫാദറിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ജയറാം. താന്‍ മുത്തശ്ശനാവുന്നു എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി ഞെട്ടിയെന്നും, ചുള്ളനായ ഗ്രാന്റ് ഫാദര്‍ ആണെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് സമാധാനമാത് എന്നും ജയറാം പറഞ്ഞു

     mammoottyandjayaram

    അതേ സമയം മുഖത്തുവരുന്ന ചുളിവുകളും തലയില്‍ കാണുന്ന നരകളും അങ്ങേയറ്റം ആസ്വദിയ്ക്കുന്ന ആളാണ് താനെന്ന് ജയറാം പറയുന്നു. അവയോരോന്നും നമ്മുടെ അനുഭവങ്ങളാണ്. പ്രായമാണെന്ന് പറഞ്ഞ്, മുടിയും കറുപ്പിച്ച് വീട്ടിലിരിക്കുന്നതിലല്ലല്ലോ ഇതെല്ലാം ആസ്വദിക്കുന്നതിലല്ലേ കാര്യം. അതേ സമയം ഗ്രാന്റ്ഫാദര്‍ ചെറുപ്പമായിരിക്കുന്നല്ലോ എന്ന് പറഞ്ഞു കേട്ടാല്‍ സന്തോഷമാണ്- - ജയറാം പറഞ്ഞു.

    തൊണ്ണൂറുകളിലെ കുടുംബ ചിത്രങ്ങളാണ് ജയറാമിനെ ജനപ്രിയനാക്കിയത്. ഈ ന്യൂ ജെനറേഷന്‍ കാലത്തും കുടുംബ ചിത്രങ്ങള്‍ക്ക് വളരെ അധികം പ്രാധാന്യം ജയറാം നല്‍കുന്നു. അത്തരമൊരു കുടുംബ ചിത്രമാണ് അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദര്‍.

    English summary
    Mammootty's first reaction when heard about Jayaram's film The Grandfather
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X