»   » മമ്മൂട്ടിയ്ക്ക് ദിലീപിനോടുള്ള ആത്മബന്ധത്തിന് കാരണം, നിങ്ങള്‍ക്കറിയേണ്ടത് അതല്ലേ...?

മമ്മൂട്ടിയ്ക്ക് ദിലീപിനോടുള്ള ആത്മബന്ധത്തിന് കാരണം, നിങ്ങള്‍ക്കറിയേണ്ടത് അതല്ലേ...?

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയ്‌ക്കെന്താണ് ദിലീപിനോട് ഇത്രയധികം ആത്മബന്ധം? സിനിമാ ലോകത്ത് വന്ന നാള്‍ മുതല്‍ മമ്മൂട്ടിയെ അറിയിച്ചു കൊണ്ടാണ് ദിലീപ് കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം ഒരു സിനിമ ചെയ്യില്ല എന്ന് മമ്മൂട്ടി പറഞ്ഞതിന് കാരണം ദിലീപുമായുള്ള ബന്ധമാണ്. കാവ്യയെ വിവാഹം ചെയ്യാന്‍ പോകുമ്പോഴും ദിലീപ് മമ്മൂട്ടിയെ മാത്രമാണ് നേരിട്ട് പോയി കണ്ട് കാര്യങ്ങള്‍ പറഞ്ഞത്. നവദമ്പതിമാര്‍ക്ക് ദുബായിലേക്ക് ഹണിമൂണ്‍ ട്രിപ്പ് ഒരുക്കിയതും മെഗാസ്റ്റാറായിരുന്നു.

നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായപ്പോള്‍ മമ്മൂട്ടി മൗനം പാലിക്കാന്‍ കാരണവും ഈ ആത്മബന്ധം തന്നെയാണ്. എന്താണ് മമ്മൂട്ടിയ്ക്ക് ദിലീപിനോട് ഇത്ര അടുപ്പം. ആ ബന്ധം തുടങ്ങുന്നത് മിമിക്രി വേദികളില്‍ നിന്ന് ചെറിയ ചെറിയ വേഷങ്ങളിലൂടെ ദിലീപ് സിനിമാ ലോകത്ത് കാലുറപ്പിയ്ക്കുന്ന കാലത്താണ്. നാനയില്‍ വന്ന ആ കഥ ഇപ്രകാരമാണ്.. തുടര്‍ന്ന് വായിക്കാം..

സൈന്യത്തില്‍ ദിലീപ്

സംവിധായകന്‍ കമലിന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അഭിനയ മോഹം മൂലം അഭ്രപാളികളിലേയ്‌ക്കെത്തിയ ദിലീപിന്റെ ആദ്യകാല സിനിമകളിലൊന്നായിരുന്നു സൈന്യം. ജോഷി സംവിധാനം ചെയ്യുകയും മമ്മൂട്ടി നായകനാകുകയും ചെയ്ത ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത് ഹൈദരാബാദിലാണ്. സൈന്യത്തില്‍ ദിലീപിന് ചെറിയ ഒരു വേഷമായിരുന്നു ലഭിച്ചത്.

ആ ഭാഗ്യം

സൈന്യത്തില്‍ വേഷം ചെറുതെന്നോ വലുതെന്നോ ഉള്ളതായിരുന്നില്ല കാര്യം. ദിലീപിനെ സംബന്ധിച്ചിടത്തോളം ജോഷിയെപ്പോലെ ഒരു ഹിറ്റ്‌മേക്കറുടെ സിനിമയില്‍, മമ്മൂട്ടി നായകനാകുന്ന ഒരു സിനിമയില്‍ അഭിനയിക്കുക എന്നതുമാത്രമായിരുന്നു.

മമ്മൂട്ടിയ്ക്ക് ആശ്വാസം

അന്ന് കാരവനില്ല. സമയം പോക്കാന്‍ ലാപ്‌ടോപ്പോ സ്മാര്‍ട്ട് ഫോണോ ഇന്റര്‍നെറ്റോ ഒന്നുമില്ല. സൈന്യത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ദിലീപ് ലൊക്കേഷനിലെത്തിയത് മമ്മൂട്ടിയെ ഒരാശ്വാസമായിരുന്നു. കാരണം ദിലീപ് മമ്മൂട്ടിയെ പരിചയപ്പെട്ടതുമുതല്‍ മിമിക്രികള്‍ പലതും കാണിച്ചുതുടങ്ങിയിരുന്നു.

അടുപ്പം തുടങ്ങിയത്

മമ്മൂട്ടിയും പണ്ട് ഒരു മിമിക്രി കലാകാരനായിരുന്നതുകൊണ്ട് ദിലീപിന്റെ പുതുമയുള്ള പല ഐറ്റങ്ങളും മമ്മൂട്ടിയെ രസിപ്പിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയുമായി ദിലീപിന് പെട്ടെന്ന് അടുക്കാന്‍ ഇതൊരു കാരണവുമായി. എങ്കിലും ഒപ്പത്തിനൊപ്പമിരുന്ന് മിമിക്രി കാണിച്ച് രസിപ്പിക്കാനുള്ള സ്വാതന്ത്ര്യമൊന്നും ദിലീപിന് അന്നുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ദിലീപ് മനപ്പൂര്‍വ്വം ഒരകലം സൃഷ്ടിച്ചാണ് നിന്നിരുന്നത്.

ആത്മബന്ധമായി മാറി

സീന്‍ ഇല്ലെങ്കിലും ദിലീപ് സ്റ്റുഡിയോ ഫ്‌ളോറില്‍ എവിടെയെങ്കിലും ഉണ്ടാകും. ഷോട്ടുകഴിഞ്ഞ് വിശ്രമവുമായി ഇരിക്കുന്ന മമ്മൂട്ടി ബോറടിച്ചുതുടങ്ങുന്നതോടെ ദിലീപിനെ അന്വേഷിക്കും. സ്റ്റുഡിയോ പരിസരത്തുനിന്നും ആരെങ്കിലും അപ്പോള്‍ ദിലീപിനെ വിളിച്ചുകൊണ്ടുവരും. ദിലീപ് മിമിക്രിയും രസങ്ങളുമായി അടുത്തുകൂടും. മമ്മൂട്ടി ചിരിയോട് ചിരിയുമായിരിക്കും. ഇങ്ങനെ ഹൈദരാബാദിലെ കുറെ ദിനങ്ങള്‍ കടന്നുപോയി. മമ്മൂട്ടിയും ദിലീപും തമ്മിലുള്ള പരിചയവും ആത്മബന്ധവും തുടക്കം കുറിച്ച സാഹചര്യങ്ങള്‍ ഇതായിരുന്നു.

ദിലീപ് സിനിമകളുടെ തുടക്കം

പില്‍ക്കാലത്ത് ദിലീപിന് നല്ല വേഷങ്ങള്‍ കിട്ടിതുടങ്ങി. നായകനിരയിലേക്ക് ഉയര്‍ന്ന ദിലീപിന്റെ പല സിനിമകളും ഹിറ്റാകാനും തുടങ്ങി. മന്ത്രമോതിരം, സല്ലാപം, മിസ്റ്റര്‍ ബട്ട്‌ലര്‍, കുഞ്ഞിക്കൂനന്‍, ഈ പറക്കും തളിക, ഈ പുഴയും കടന്ന് എന്നിങ്ങനെ തുടര്‍ച്ചയായി ഹിറ്റഉകള്‍. റിലീസ് ഡേയില്‍ തന്നെ തന്റെ സിനിമയ്ക്ക് അഭിപ്രായം കിട്ടിത്തുടങ്ങി കഴിഞ്ഞാല്‍ ആ ദിവസം തന്നെ ദിലീപ് മമ്മൂട്ടിയെ ഫോണില്‍ വിളിക്കും. ഒരു ഹിറ്റുകൂടിയുണ്ട്... ഒരു ഹിറ്റുകൂടിയുണ്ട്.. എന്നുപറയുമ്പോള്‍ മമ്മൂട്ടി ദിലീപിന്റെ ആ സന്തോഷത്തില്‍ പങ്കുകൊണ്ട് ആശംസ അറിയിക്കും. ഇതൊരു പതിവുതന്നെയായിരുന്നു.

വളര്‍ച്ചയില്‍ മമ്മൂട്ടി കൂടെ

രാക്ഷസരാജാവ്, കമ്മത്ത്& കമ്മത്ത്... എന്നിങ്ങനെ ചില സിനിമകളില്‍ മമ്മൂട്ടിയും ദിലീപും ഒരുമിച്ചഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മീശമാധവന്‍, സി ഐ ഡി മൂസ, കൊച്ചിരാജാവ് പോലുള്ള സിനിമകളില്‍ ദിലീപ് നായകനായതോടെ സിനിമാരംഗത്ത് പ്രശസ്തിയും അംഗീകാരവും കൂടുതലായി. താരസംഘടനയായ 'അമ്മ'യ്ക്കുവേണ്ടിയുള്ള സിനിമ നിര്‍മ്മാണ പദ്ധതികളിലും എല്ലാം മമ്മൂട്ടിയുടെ ഉപദേശങ്ങള്‍ തേടാനും ദിലീപ് മറന്നിരുന്നില്ല.

English summary
Mammootty's fondness relation with Dileep
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam