»   » പുലിമുരുകന്‍ തുറന്ന വാതിലിലൂടെ മമ്മൂട്ടി, 100കോടി ക്ലബ്ബ് ലക്ഷ്യമിടുന്ന മെഗാസ്റ്റാറിന്റെ 4സിനിമകള്‍

പുലിമുരുകന്‍ തുറന്ന വാതിലിലൂടെ മമ്മൂട്ടി, 100കോടി ക്ലബ്ബ് ലക്ഷ്യമിടുന്ന മെഗാസ്റ്റാറിന്റെ 4സിനിമകള്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന് ഏറെ അന്യമായ നൂറ് കോടി ക്ലബ്ബ് പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ - വൈശാഖ് ചിത്രത്തിലൂടെ സാധ്യമായി. അതോടെ മലയാള സിനിമയ്ക്ക് പ്രതീക്ഷയുമായി. ഒത്തിരി ചിത്രങ്ങള്‍ പുലിമുരുകന്റെ വാതിലിലൂടെ നൂറ് കോടി ക്ലബ്ബിലേക്ക് കയറാനുള്ള ശ്രമം ആരംഭിച്ചു. മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ ഏതാണ്ട് അടുത്തൊക്കെ എത്തിയിരുന്നു.

ഷാരൂഖ് ഖാന്‍ വന്നത് എന്തിന്? ഹരികൃഷ്ണന്‍സിന്റെ ലൊക്കേഷനില്‍ സംഭവങ്ങള്‍... ആരും കാണാത്ത ചിത്രങ്ങള്‍

നൂറ് കോടി എന്ന ലക്ഷ്യം വച്ച് അണിയറയില്‍ ഇപ്പോഴും സിനിമകള്‍ പദ്ധതിയിട്ടുകൊണ്ടിരിയ്ക്കുകയാണ്. അതിനായി ഏറ്റവും വലിയ തയ്യാറെടുപ്പുകള്‍ നടത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. നാല് സിനിമകളാണ് മമ്മൂട്ടിയുടെ പേരിലുള്ളത്.

mammootty

അജയ് വാസുദേവന്റെ സംവിധാനത്തിലൊരുങ്ങുന്ന മാസ്റ്റര്‍ പീസ് എന്ന ചിത്രമാണ് അതിലൊന്ന്. പുലിമുരുകന്റെ തിരക്കഥാകൃത്തായ ഉദയ് കൃഷ്ണയാണ് മാസ്റ്റര്‍ പീസിന്റെയും തിരക്കഥാകൃത്ത്. കോമഡി ആക്ഷന്‍ കാറ്റഗറിയാണ് ചിത്രം.

റാഫിയുടെ സംവിധാനത്തില്‍ ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്ത പ്രതീക്ഷ. ടു കണ്‍ട്രീസ് എന്ന ദിലീപ് ചിത്രം അമ്പതുകോടി കടത്തിയ റാഫിക്കും ഷാഫിക്കും ഒരു മമ്മൂട്ടി സിനിമയെ 100 കോടിയിലെത്തിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നറിലാണ് മമ്മൂട്ടിയുടെ മറ്റൊരു പ്രതീക്ഷ. ആദ്യ രണ്ട് സിനിമകളിലൂടെ കോടികളുടെ വിജയം സ്വന്തമാക്കിയ നാദിര്‍ഷ ഒരു മമ്മൂട്ടിച്ചിത്രം ചെയ്യുമ്പോള്‍ അത് 100 കോടി ക്ലബ് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷന്‍ ത്രില്ലറാണ് ഈ നേട്ടത്തിനായി മത്സരരംഗത്തുള്ള മറ്റൊരു സിനിമ. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ അവതാരം ഈ സിനിമയിലൂടെ കാണാനാകും.

English summary
Mammootty's four upcoming films are expecting 100 crore club

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam