twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ വീട്ടില്‍ നിന്നും മാറാത്ത നസ്രിയ! അതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മെഗാസ്റ്റാര്‍!

    |

    മലയാളികളുടെ സ്വന്തം താരങ്ങളിലൊരാളാണ് മമ്മൂട്ടി. കാണുമ്പോള്‍ കര്‍ക്കശക്കാരനാണെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അദ്ദേഹം അങ്ങനെയല്ലെന്നായിരുന്നു പലരും പറഞ്ഞത്. നവാഗത താരങ്ങളേയും സംവിധായകരേയുമൊക്കെ അദ്ദേഹം നല്ല രീതിയില്‍ പോത്സാഹിപ്പിക്കാറുമുണ്ട്. പ്രായമെന്നത് കേവലം നമ്പറാണെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. അഭിനയപ്രകടനങ്ങളിലൂടെ മാത്രമല്ല പൊതുവേദികളിലും അദ്ദേഹം കൈയ്യടി സ്വന്തമാക്കാറുണ്ട്. സരസമായ രീതിയില്‍ സംസാരിച്ച് സദസ്സിനെ പിടിച്ചിരുത്താന്‍ പ്രത്യേകമായൊരു കഴിവുണ്ട് അദ്ദേഹത്തിന്.

    പ്രേക്ഷകര്‍ അറിയാനാഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കാറുള്ളത്. താരമെന്നതിനും അപ്പുറത്ത് മമ്മൂട്ടി എന്ന വ്യക്തിയായാണ് അദ്ദേഹം പെരുമാറാറുള്ളത്. അത്തരത്തിലുള്ള രസകരമായൊരു പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നസ്രിയ നസീം, ഫഹദ് ഫാസില്‍, ജോണ്‍ ബ്രിട്ടാസ്, ഇവരായിരുന്നു മമ്മൂട്ടിക്കൊപ്പം വേദിയിലുണ്ടായിരുന്നത്. പരിപാടിയുടെ അവതാരക രഞ്ജിനി ഹരിദാസായിരുന്നു. പരിപാടിയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

    ഫഹദും നസ്രിയയും

    ഫഹദും നസ്രിയയും

    ഫഹദും നസ്രിയയും വേദിയില്‍ നില്‍ക്കുമ്പോള്‍ മമ്മൂക്കയ്ക്ക് എന്തൊക്കെയോ പറയാനുണ്ടെന്ന് പറഞ്ഞ് രഞ്ജിനിയായിരുന്നു ചോദിച്ച് തുടങ്ങിയത്. നസ്രിയയെ ചേര്‍ത്തുപിടിച്ചായിരുന്നു മമ്മൂട്ടി സംസാരിക്കാന്‍ തുടങ്ങിയത്. ഇതെന്റെ മോളായി അഭിനയിച്ച കുട്ടിയാണ്. ഇത് മോനായിട്ട് അഭിനയിക്കാവുന്നതേയുള്ളൂ. ഇതുവരെ അങ്ങനെ അഭിനയിച്ചിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ സദസ്സ് കൈയ്യടിക്കുകയായിരുന്നു. അവന് മോനായിട്ട് അഭിനയിക്കാന്‍ താല്‍പര്യമില്ല. അനിയനായിട്ട് അഭിനയിക്കാനേ താല്‍പര്യമുള്ളൂ.

    അടുത്തറിയാവുന്നവര്‍

    അടുത്തറിയാവുന്നവര്‍

    ഇവര് രണ്ടുപേരും എനിക്ക് വളരെയധികം വേണ്ടപ്പെട്ടവരാണ്. ഫാസിലിന്റെ കുറേയധികം സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആലപ്പുഴയിലൂടെ പോവുമ്പോള്‍ ഫാസിലിന്റെ വീട്ടില്‍ നിന്ന് ഒു ചായയോ ഒരുനേരത്തെ ഭക്ഷണമോ കഴിക്കാതെ ഞാന്‍ പോവാറില്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. എന്റെ കുടുംബത്തിനും ഫാസിലിന്റെ കുടുംബവുമായി ബന്ധമുണ്ട്. ആ ബന്ധം അറിഞ്ഞിട്ടാണ് ഈ പെണ്ണ് ഇപ്പോള്‍ എന്റെ വീട്ടില്‍ നിന്ന് മാറാറില്ല.

    Recommended Video

    പട്ടാളക്കാരനായി മമ്മൂട്ടി തിളങ്ങിയ സിനിമകള്‍ | FilmiBeat Malayalan
    കൗതുകത്തോടെ

    കൗതുകത്തോടെ

    ഇവര്‍ രണ്ടുപേരെയും വളരെ കൗതുകത്തോടെ നമ്മുടെ വീട്ടില്‍ വളര്‍ന്ന, നമ്മുടെ കണ്‍മുന്നില്‍ വളര്‍ന്ന കുട്ടികളായേ കാണാനാവൂ. ഫഹദ് അഭിനേതാവായി വന്ന ആദ്യത്തെ സിനിമയില്‍ ഞാനുണ്ട്. രണ്ടാമത് ഫഹദ് വന്നപ്പോള്‍ ആദ്യ സിനിമയില്‍ ഞാനില്ല. മൂന്നാമത് വന്ന സിനിമയില്‍ ഞാന്‍ വലിയ വേഷവും ഫഹദ് ചെറിയ കഥാപാത്രവുമായിരുന്നു. പിന്നീട് ഫഹദ് താരമായി മാറിയപ്പോള്‍ ഇമ്മാനുവലില്‍ ഞങ്ങളൊരുമിച്ചാണ് അഭിനയിച്ചത്.

    പളുങ്കില്‍ മാത്രം

    പളുങ്കില്‍ മാത്രം

    നസ്രിയയ്‌ക്കൊപ്പം പളുങ്കില്‍ മാത്രമാണ് അഭിനയിച്ചത്. ഇത് വലുതായപ്പോള്‍ കൂടെ അഭിനയിച്ചിട്ടില്ല. വലിയ വലുപ്പമായിട്ടില്ല. നമുക്കെല്ലാവര്‍ക്കും ഇവര്‍ നമ്മുടെ വീട്ടിലെ കുട്ടികളായാണ് തോന്നുന്നത്. സാധാരണ ഈ പ്രായത്തിലുള്ള പിള്ളേര് അഭിനയിക്കുന്നതിനും അപ്പുറത്തുള്ള കഥാപാത്രങ്ങളെയാണ് ഇവര് അവതരിപ്പിച്ചത്. ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. മഹേഷിന്റെ പ്രതികാരം താനിപ്പോഴും കാണാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

    മഹേഷ് ഇല്ലേ

    മഹേഷ് ഇല്ലേ

    നസ്രിയ വീട്ടില്‍ വരുമ്പോള്‍ മഹേഷ് ഇല്ലേയെന്നാണ് ഞാന്‍ ചോദിക്കാറുള്ളത്. അത്രത്തോളം മഹേഷ് വളരെ ഇംപ്രസീവായി തോന്നി. റിയലിസ്റ്റിക്കായിട്ട് തോന്നി. ഫഹദിന് എല്ലാ വിജയവും ആശംസിക്കുന്നു. നസ്രിയയ്ക്ക് അങ്ങനെ വലിയ വിഷൊന്നും കൊടുക്കാനില്ല. അതില്‍ക്കൂടുതലൊന്നും പറയാനില്ല. ഓമനക്കുട്ടികളാണ്. ഇനി അവരെ കേള്‍ക്കാമെന്ന് പറഞ്ഞ് മൈക്ക് നസ്രിയയ്ക്ക് കൊടുക്കുകയായിരുന്നു മമ്മൂട്ടി.

    വീട്ടിലേക്ക് വരുന്നത് പോലെ

    വീട്ടിലേക്ക് വരുന്നത് പോലെ

    വേറെ മറ്റെവിടെയെങ്കിലും പരിപാടിക്ക് പോവുന്നതിനേക്കാളും സ്‌പെഷലാണ് ഇവിടെ വരുന്നത്. ഞാന്‍ ജനിച്ച് വളര്‍ന്ന് പഠിച്ച എന്റെ എല്ലാ സ്റ്റേജും കണ്ടിട്ടുള്ള സ്ഥലമാണ്. തിരികെ വീട്ടിലേക്ക് വരുന്ന ഫീലാണ്. ഇത്രയും വലിയ ആള്‍ക്കാരൊക്കെ ഇവിടെ ഇരിക്കുമ്പോള്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഫഹദ് ജീവിതത്തിലേക്ക് വന്ന ശേഷം അവന്റെ ജീവിതത്തില്‍ എന്ത് മാറ്റമാണ് നസ്രിയ വരുത്തിയതെന്നായിരുന്നു ബ്രിട്ടാസ് ചോദിച്ചത്.

    ഭാര്യ വീട്ടിലെത്തിയത് പോലെ

    ഭാര്യ വീട്ടിലെത്തിയത് പോലെ

    ഫോണെടുത്ത് തുടങ്ങി. അതാണ് വലിയ മാറ്റം. നസ്രിയ പറഞ്ഞത് പോലെ തന്നെ ഭാര്യവീട്ടില്‍ വരുന്നത് പോലെയാണ്. എല്ലാവരുമുള്ള സ്ഥലമാണ്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയുണ്ട്. ഇതാദ്യമായാണ് ഇവിടൊരു വേദിയില്‍ നില്‍ക്കുന്നത്. നീ ഇവിടെ ആദ്യമാണെന്ന് പറഞ്ഞില്ലേ, കുറച്ച് കൂടുതല്‍ ടിക്കറ്റ് വില്‍ക്കാമായിരുന്നില്ലേയെന്ന് മമ്മൂട്ടി ചോദിച്ചപ്പോള്‍ അടുത്ത പ്രാവശ്യം ദുല്‍ഖറിനേയും കൊണ്ട് വരാമെന്നായിരുന്നു ഫഹദ് പറഞ്ഞത്. പിള്ളേരെക്കൊണ്ട് തോറ്റന്നൊയിരുന്നു മമ്മൂട്ടിയുടെ മറുപടി

    വീഡിയോ

    English summary
    Mammootty's funny comment about Nazriya Nazim
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X