ഗാനഗന്ധര്‍വ്വനായി മമ്മൂക്കയെത്തുന്നു! രമേഷ് പിഷാരടി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്!
പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിലൂടെ സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് രമേഷ് പിഷാരടി. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ നിറഞ്ഞ കൈയ്യടികളോടെയായിരുന്നു പ്രേക്ഷകര്‍ തിയ്യേറ്ററുകളില്‍ സ്വീകരിച്ചിരുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞെത്തിയ പിഷാരടിയുടെ ചിത്രത്തിന് മികച്ച വരവേല്‍പ്പ് തന്നെ പ്രേക്ഷകര്‍ നല്‍കിയിരുന്നു.
പഞ്ചവര്‍ണ തത്തയ്ക്കു ശേഷമുളള രമേഷ് പിഷാരടിയുടെ പുതിയ ചിത്രത്തെക്കുറിച്ചുളള വിവരങ്ങള്‍ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ആയിരിക്കും പിഷാരടി തന്റെ പുതിയ ചിത്രമൊരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങിയിരുന്നു.

മമ്മൂക്കയും രമേഷ് പിഷാരടിയും
മമ്മൂക്കയുമായുളള ചിതത്തെക്കുറിച്ച് കേരളപ്പിറവി ദിനത്തില്‍ അറിയിക്കുമെന്നായിരന്നു രമേഷ് പിഷാരടി മുന്‍പ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്. പഞ്ചവര്‍ണ തത്ത പ്രഖ്യാപിച്ച് ഒരു വര്‍ഷം ആയ സമയത്തായിരുന്നു ഫേസ്ബുക്ക് വഴി ഇക്കാര്യം പിഷാരടി അറിയിച്ചിരുന്നത്. പുതിയ ചിത്രത്തിന്റെ രചന പുരോഗമിക്കുന്നുവെന്നും മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ അറിയിക്കുമെന്നും പിഷാരടി പറഞ്ഞിരുന്നു. തിരക്കഥാകൃത്ത് ഹരി പി നായര്‍ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രമേഷ് പിഷാരടി എത്തിയിരുന്നത്, ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുളള കുടൂതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ഗാനഗന്ധര്‍വ്വന്‍
മമ്മൂട്ടിയെ നായകനാക്കിയുളള രമേഷ് പിഷാരടിയുടെ ചിത്രത്തിന് ഗാനഗന്ധര്‍വ്വന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം കേരളപ്പിറവി ദിനത്തില്‍ തന്നെ പിഷാരടി നടത്തിയിരിക്കുകയാണ്. ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ്ലുക്ക് തിയ്യേറ്ററുകള്‍ വഴിയായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ വ്യത്യസ്തമാര്‍ന്നൊരു ലുക്കിലാണ് മമ്മൂക്കയെ കാണിച്ചിരിക്കുന്നത്.

ഫസ്റ്റ്‌ലുക്ക് തിയ്യേറ്ററുകളില്‍
ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് രമേഷ് പിഷാരടി എത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷമായിരിക്കും ആരംഭിക്കുക. ഹരി പി നായരും രമേഷ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

മറ്റു വിവരങ്ങള്‍ ഉടന്‍
ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് അറിയുന്നത്. മമ്മൂക്കയെക്കൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. പേരില്‍ കൗതുമുണര്‍ത്തികൊണ്ടാണ് രമേഷ് പിഷാരടി-മമ്മൂക്ക ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമകള്‍ക്കു ശേഷമായിരിക്കും മമ്മൂക്ക രമേഷ് പിഷാരടി ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു കോമഡി എന്റര്‍ടെയിനറാണ് ഈ കൂട്ടുകെട്ടില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ഫസ്റ്റ്ലുക്ക് കാണൂ
ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ്ലുക്ക്


Click it and Unblock the Notifications