ഗാനഗന്ധര്‍വ്വന്‍ പോസ്റ്ററിലെ ആ നമ്പര്‍ കലാസദന്‍ ഉല്ലാസിന്റെത്! വേറിട്ട പ്രൊമോഷനുമായി അണിയറക്കാര്‍

By Midhun Raj

Recommended Video

ഗാനഗന്ധര്‍വ്വന്‍ പോസ്റ്ററിലെ നമ്പര്‍ കലാസദന്‍ ഉല്ലാസിന്റേത് | filmibeat Malayalam

മലയാളത്തില്‍ ഇക്കൊല്ലം തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സൂപ്പര്‍താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചത്രങ്ങളും ഹിറ്റായി മാറിയിരിക്കുകയാണ്. അടുത്തിടെ ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പതിനെട്ടാം പടിയും മമ്മൂക്കയുടതായി വിജയമായി മാറിയിരുന്നു. പതിനെട്ടാം പടിക്ക് ശേഷവും കൈനിറയെ സിനിമകളാണ് മെഗാസ്റ്റാറിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

മമ്മൂക്കയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിനായും വലിയ ആകാംക്ഷകളോടയെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. വ്യത്യസ്തമാര്‍ന്ന രീതിയില്‍ ഒരുക്കിയ ഫസ്റ്റ്‌ലുക്ക് സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തിരുന്നു. പോസ്റ്ററിലെ ഗാനമേള ബുക്കിംഗ് നമ്പര്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഗാനഗന്ധര്‍വ്വന്‍

ഗാനഗന്ധര്‍വ്വന്‍

ഗാനമേള ഗായകമായ കലാസദന്‍ ഉല്ലാസിന്റെ ജീവിതമാണ് ഗാനഗന്ധര്‍വന്‍ എന്ന ചിത്രത്തിലൂടെ കാണിക്കുന്നത്. മമ്മൂട്ടി ആദ്യമായിട്ടാണ് ഇത്തരമൊരു റോളില്‍ എത്തുന്നത്. ചരിത്ര പ്രാധാന്യമുളള സിനികളും മാസ് എന്റര്‍ടെയ്‌നറുകളും ചെയ്യുന്ന സമയത്താണ് ഇത്തരമൊരു സിനിമയുമായി മെഗാസ്റ്റാര്‍ എത്തുന്നത്. പഞ്ചവര്‍ണ്ണ തത്ത എന്ന സിനിമയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ കൂടിയാണിത്. ആദ്യ ചിത്രത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന പ്രമേയമാണ് സംവിധായകന്‍ പുതിയ സിനിമയില്‍ അവതരിപ്പിക്കുന്നത്, ഹാസ്യ രംഗങ്ങള്‍ ഒരുപാടുളള ചിത്രമാണ് രമേഷ് പിഷാരടിയില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്.

തരംഗമായ ഫസ്റ്റ്ലുക്ക്

തരംഗമായ ഫസ്റ്റ്ലുക്ക്

ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കണ്ട് എല്ലാവരും ഒന്നടങ്കം ഞെട്ടിയിരുന്നു. ഒരു ഗാനമേള ട്രൂപ്പിന്റെ ബുക്കിംഗ് പോസ്റ്റര്‍ എന്ന നിലയില്‍ തയ്യാറാക്കിയ സിനിമയുടെ അല്ല, സിനിമയിലെ പോസ്റ്റര്‍ എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ്‌ലുക്ക് എത്തിയിരുന്നത്. ചിത്രത്തിലെ താരങ്ങളെയെല്ലാം അണിയറപ്രവര്‍ത്തകര്‍ പോസ്റ്ററില്‍ കാണിച്ചിരുന്നു. ഒപ്പം തന്നെ ഗാനമേള ബുക്കിംഗിന് വിളിക്കേണ്ട നമ്പര്‍ എന്ന രീതിയില്‍ വ്യക്തമായി തന്നെ ഒരു നമ്പറും കൊടുത്തിരുന്നു. കൗതുകം മൂലം നിരവധി പേരായിരുന്നു ആ നമ്പറിലേക്ക് വിളിച്ചിരുന്നത്.

പ്രൊമോഷനായി സ്വന്തമാക്കിയ നമ്പര്‍

പ്രൊമോഷനായി സ്വന്തമാക്കിയ നമ്പര്‍

എന്നാല്‍ ആ നമ്പറിലേക്ക് വിളിച്ച ശേഷമായിരുന്നു എല്ലാവര്‍ക്കും കാര്യം പിടികിട്ടിയിരുന്നത്. ഗാനഗന്ധര്‍വ്വന്റെ അണിയറപ്രവര്‍ത്തകര്‍ പ്രൊമോഷനായി സ്വന്തമാക്കിയ നമ്പറായിരുന്നു അത്. കലാസദന്‍ ഉല്ലാസായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. പോസ്റ്ററില്‍ നല്‍കിയ നമ്പറില്‍ വിളിച്ചാല്‍ കലാസദന്‍ ഉല്ലാസ് എന്ന പേരാണ് ട്രു കോളറില്‍ കാണാനാവുക. അണിയറപ്രവര്‍ത്തകര്‍ നല്‍കിയ നമ്പറിലേക്ക് വിളിച്ചാല്‍ ഗാനഗന്ധര്‍വ്വനായി കാത്തിരിക്കുക എന്ന പരസ്യ വാചകവും കേള്‍ക്കാനാകും.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

അതേസമയം മമ്മൂക്കക്കൊപ്പം വമ്പന്‍ താരനിര തന്നെയാണ് രമേഷ് പിഷാരടിയുടെ ഗാനഗന്ധര്‍വ്വനില്‍ അണിനിരക്കുന്നത്. നാല് നായികമാരാണ് ചിത്രത്തിലുളളതെന്നും അറിയുന്നു. ഒപ്പം മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തിലോ ഒക്റ്റോബര്‍ ആദ്യ വാരത്തിലോ സിനിമ തിയറ്ററുകളിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X