twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ തിയ്യേറ്ററുകളിലേക്ക്! ശ്രദ്ധേയമായി ചിത്രത്തിലെ പുതിയ ഗാനം

    By Midhun Raj
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ സെപ്റ്റംബര്‍ 27നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഗാനഗന്ധര്‍വ്വനിലെ ആളും കോളും എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

    mammootty

    ദീപക് ദേവിന്റെ സംഗീതത്തില്‍ കെഎസ് ഹരിശങ്കറും ജീനു നസീറും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം പക്ക എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗാനമേള വേദികളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കലാസദന്‍ ഉല്ലാസായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. പുതുമുഖ നടി വന്ദിത മനോഹറാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്.

    ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി സൈര നരസിംഹ റെഡ്ഡിയുടെ കിടിലന്‍ ട്രെയിലര്‍! വൈറലായി വീഡിയോആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി സൈര നരസിംഹ റെഡ്ഡിയുടെ കിടിലന്‍ ട്രെയിലര്‍! വൈറലായി വീഡിയോ

    മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍പിളള രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആന്റോ ജോസഫ് ഫിലിംസാണ് സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. 2 മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമാണ് സെന്‍സര്‍ കോപ്പിക്കുളളത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിറങ്ങിയ ട്രെയിലറിനും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

    English summary
    Mammootty's Ganagandharvan Movie Video Song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X