»   » മണി അവതരിപ്പിച്ചപോലുള്ള വേഷങ്ങള്‍ ചെയ്യാനുള്ള കഴിവ് എനിക്കില്ല; മമ്മൂട്ടി

മണി അവതരിപ്പിച്ചപോലുള്ള വേഷങ്ങള്‍ ചെയ്യാനുള്ള കഴിവ് എനിക്കില്ല; മമ്മൂട്ടി

Written By:
Subscribe to Filmibeat Malayalam

ഏറ്റവും സത്യസന്ധമായി പറഞ്ഞാല്‍, കലാഭവന്‍ മണി ചെയ്തുപോലുള്ള വേഷങ്ങള്‍ ചെയ്യാന്‍ തനിയ്ക്ക് അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും, ആ വേഷങ്ങള്‍ ചെയ്യാനുള്ള കഴിവ് തനിക്കില്ലെന്നും മമ്മൂട്ടി. ചാലക്കുടിയില്‍ വച്ചു നടന്ന കലാഭവന്‍ മണിയുടെ അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ സിനിമകള്‍ക്ക് പോസ്റ്ററുകളൊട്ടിച്ചിട്ടുണ്ട് മണി, എന്നെ ഒരുപാട് ഇഷ്ടമായിരുന്നു; മോഹന്‍ലാല്‍

കലാഭവന്‍ മണിയുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന ചാലക്കുടിക്കാരെ ആശ്വസിപ്പിയ്ക്കാന്‍ മാത്രമല്ല ഞാനിവിടെ വന്നതെന്നും എന്റെ ദുഃഖത്തില്‍ നിങ്ങളെ കൂടെ പങ്കുചേര്‍ക്കാനാണ് എന്നും പറയുമ്പോള്‍ മമ്മൂട്ടിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. സിനിമയില്‍ വരുന്നതിന് മുമ്പുള്ള തന്റെ ജീവിതം ഞങ്ങളോട് പറഞ്ഞത് കലാഭവന്‍ മണി തന്നെയാണെന്നും മമ്മൂട്ടി പറഞ്ഞു.

 mammootty

കലാഭവന്‍ എന്ന സ്ഥാപനത്തിന്റെ പേര് ഇത്രയേറെ പ്രശസ്തമാകാന്‍ കാരണം കലാഭവന്‍ മണിയാണ്. ഒരുപാട് മുഖങ്ങളുള്ള ആളാണ് മണി. മണി സിനിമയുടെ സെറ്റിലുണ്ടെങ്കില്‍ അതൊരു ധൈര്യമാണ്. മണിയുടെ കരുത്ത് ശരീരത്തിന് മാത്രമല്ല, മനസ്സിനുമുണ്ട്. കലാഭവന്‍ മണി ഭാഷയ്ക്കും ദേശത്തിനും അതീതനായ കലാകാരനാണ്.

മണി ചാലക്കുടിക്കാരനല്ല, കേരളീയനല്ല, തമിഴന്‍ അല്ല, കലാരംഗത്തെ ഭാരതീയനാണ്. സിനിമ ഉള്ള കാലത്തോളം മണി എന്ന നടനെ അനുഭവിച്ച് പ്രേക്ഷകര്‍ അത്ഭുതപ്പെടും. കലാഭവന്‍ മണിയെ തമിഴ്‌നാട്ടുകാര്‍ ചിലപ്പോഴൊക്കെ കലാമണി എന്നാണ് വിളിച്ചിരുന്നത്. അത് തികച്ചും ചേരുന്ന പേരാണ്. കലയുടെ മണിയും രത്‌നവുമൊക്കെയാണ് മണി- മമ്മൂട്ടി പറഞ്ഞു.

പ്രിയപ്പെട്ട മണി...

Posted by Mammootty on Sunday, March 13, 2016
English summary
Mammootty's heart wrenching speech at Kalabhavan Mani's remembrance program

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam