»   » ദീപിക പദുക്കോണിനെയും പ്രിയങ്ക ചോപ്രയെയും പോലെ ആകേണ്ടെന്ന് മമ്മൂട്ടിയുടെ നായിക

ദീപിക പദുക്കോണിനെയും പ്രിയങ്ക ചോപ്രയെയും പോലെ ആകേണ്ടെന്ന് മമ്മൂട്ടിയുടെ നായിക

Posted By: Rohini
Subscribe to Filmibeat Malayalam

ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിലൂടെ ഒരു ബോളിവുഡ് സുന്ദരി കൂടെ മലയാളത്തിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്. മമ്മൂട്ടിയുടെ നായികയായിട്ടാണ് ഹുമ ഖുറേഷി മലയാളത്തിലെത്തുന്നത്.

മലയാളത്തില്‍ മാത്രമല്ല, ഹോളിവുഡില്‍ നിന്നും ഹുമയെ തേടി ആവസരങ്ങള്‍ എത്തുന്നുണ്ട്. ഗുരിന്ദര്‍ ഛദ സംവിധാനം ചെയ്യുന്ന ഇന്ത്യ-ബ്രീട്ടീഷ് ചരിത്രത്തെ ആസ്പദമാക്കിയൊരുക്കുന്ന ഹോളിവുഡ് ചിത്രത്തിലാണ് ഹുമ ഇനി അഭിനയിക്കുന്നത്.


 huma-qureshi

ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ എത്തിയ പ്രിയങ്ക ചോപ്രയെയും ദീപിക പദുക്കോണിനെയും പോലെ ആകാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഹുമ പറഞ്ഞു. ഹോളിവുഡ് അഭിനേതാക്കള്‍ക്ക് ജോലിയില്‍ ഉള്ള കൃത്യ നിഷ്ടയും അവരുടെ പ്രൊഫഷണലിസവും മറ്റ് ഇന്റസ്ട്രിയിലെ അഭിനേതാക്കള്‍ കണ്ട് പഠിക്കണമെന്നും ഹുമ അഭിപ്രായപ്പെട്ടു.


അതേ സമയം ഹുമയുടെ ആദ്യ ചിത്രമായ വൈറ്റ് റിലീസിന് തയ്യാറെടുക്കുകയാണ്. വിഷുവിന് റിലീസ് ചെയ്യാനിരുന്ന ചിത്രം മറ്റ് പല കാരണങ്ങള്‍ കൊണ്ടും നീണ്ടു പോകുകയായിരുന്നു. ചിത്രത്തില്‍ റോഷ്‌നി മേനോന്‍ എന്ന കഥാപാത്രത്തെയാണ് ഹുമ അവതരിപ്പിയ്ക്കുന്നത്.


-
-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
Mammootty's heroine in a British movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam