ജോണി വാക്കറിലെ കുട്ടപ്പായി ഇപ്പോള്‍ ഡാന്‍സ് മാസ്റ്ററാണ്! വൈറലായി നടന്‌റെ ചിത്രങ്ങള്‍
മമ്മൂട്ടി-ജയരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രമായിരുന്നു ജോണി വാക്കര്‍. 1992ല്‍ പുറത്തിറങ്ങിയ മെഗാസ്റ്റാര്‍ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ്. ജോണ്‍ വര്‍ഗീസ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക അഭിനയിച്ചത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. ജോണി വാക്കറിന്റെ ക്ലൈമാക്‌സ് ഇന്നും പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയാത്ത രംഗമാണ്. ക്ലൈമാക്‌സ് രംഗത്തിലെ കുട്ടപ്പായിയുടെ മുഖം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തുവെയ്ക്കുന്നുണ്ട്.

ജോണിയുടെ വിയോഗശേഷവും ഇവിടെ ജോണി ജീവിക്കുന്നു എന്ന് എസ്‌റ്റേറ്റിന് പുറത്തൊരു ബോര്‍ഡ് തൂക്കികൊണ്ട് കുട്ടപ്പായി കണ്ണീരണിഞ്ഞുനില്‍ക്കുന്ന രംഗത്തോടെയാണ് സിനിമ അവസാനിച്ചത്. ജോണി വാക്കറില്‍ തമിഴ് നടന്‍ നീലകണ്ഠനാണ് കുട്ടപ്പായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ജോണി വാക്കറില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയ പ്രകടനമായിരുന്നു നീലകണ്ഠനും കാഴ്ചവെച്ചത്. അതേസമയം കുട്ടപ്പായി ഇപ്പോള്‍ എവിടെയാണെന്ന് എല്ലാവരും തിരക്കുന്നൊരു കാര്യമാണ്.
തമിഴ്‌നാട്ടുകാരനായ നടനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ജോണി വാക്കറില്‍ മമ്മൂട്ടിക്കൊപ്പമുളള നടന്‍റെ ചിത്രം പങ്കുവെച്ച് ചില സിനിമാ ഗ്രൂപ്പുകളി ല്‍ ഉയര്‍ന്നുവന്ന സംശയങ്ങളാണ് നീലകണ്ഠനായുളള തിരച്ചിലിന് വഴിയൊരുക്കിയത്. ഒടുവില്‍ നടന്‍ എവിടെയാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. ഇപ്പോള്‍ ജപ്പാനില്‍ ഡാന്‍സ് മാസ്റ്ററായി ജോലി ചെയ്യുകയാണ് നീലകണ്ഠന്‍. നീലകണ്ഠന്‍ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായിരിക്കുകയാണ്.
മുന്‍പ് കുട്ടപ്പായി എന്ന കഥാപാത്രത്തെ ആസ്പദമാക്കി ജോണി വാക്കര്‍ രണ്ടാം ഭാഗം ഒരുക്കുമെന്ന് ജയരാജ് പ്രഖ്യാപിച്ചിരുന്നു. ജോണിയുടെ അസാന്നിദ്ധ്യത്തില്‍ കുട്ടപ്പായി അവിടെ ജീവിക്കുന്നത് എങ്ങനെയെന്നും ആ കഥാപാത്രത്തിന്റെ യാത്ര എങ്ങനെയാകുമെന്ന ആലോചനയുമാണ് രണ്ടാ ഭാഗത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ജയരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ചിത്രം നടക്കാതെ പോവുകയാണുണ്ടായത്.
ജോണി വാക്കറില്‍ മമ്മൂട്ടിക്കൊപ്പം ജീത് ഉപേന്ദ്ര, കമല്‍ ഗൗര്‍, രഞ്ജിത, ജഗതി, സോമന്‍, റോബിന്‍ വര്‍ഗീസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എസ് പി വെങ്കിടേഷാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയത്. എസ് കുമാറായിരുന്നു ജോണി വാക്കറിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്. 1992 ഒക്ടോബര്‍ ഏട്ടിനായിരുന്നു മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയത്.


Click it and Unblock the Notifications