Just In
- 5 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- 6 hrs ago
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്, നടൻ പ്രേം നസീറിന്റെ പഴയ അഭിമുഖം വൈറലാകുന്നു
- 6 hrs ago
സാന്ത്വനത്തില്‍ കിടിലന്‍ ട്വിസ്റ്റ്, ശിവനെ അപമാനിച്ചവരോട് തിരിച്ചടിച്ച് അഞ്ജലി, അപ്രതീക്ഷിത നീക്കം കിടുക്കി
- 7 hrs ago
അമിതാഭ് ബച്ചന് തന്റെ പ്രണയം അംഗീകരിക്കാത്തതിന് കാരണമുണ്ട്; കുടുംബത്തിന് വേണ്ടിയാണെന്ന് നടി രേഖ
Don't Miss!
- News
വട്ടിയൂര്‍ക്കാവ് കഥകള്‍... വികെപിയെ വീഴ്ത്താന്‍ ആര് വരും; പേരുകള്‍ കേട്ടാല്‍ അന്തംവിടും... എന്താണ് സത്യം?
- Sports
ISL 2020-21: മുംബൈയും ഹൈദരാബാദും ഒപ്പത്തിനൊപ്പം, ഗോള്‍രഹിത സമനില
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!!
- Automobiles
ഇലക്ട്രിക് പരിവേഷത്തിൽ വീണ്ടും വിപണിയിലെത്താനൊരുങ്ങി റെനോ 5
- Lifestyle
കൊളസ്ട്രോള്‍ കുറക്കും പ്രകൃതി സൂത്രം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിയുടെ സഹതാരം ജെന്നിഫറിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍, ഏറ്റെടുത്ത് ആരാധകര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി 2016ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലറായിരുന്നു കസബ. നിതിന്‍ രണ്‍ജി പണിക്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ രാജന് സക്കറിയ എന്ന സബ് ഇന്‍സ്പെക്ടറുടെ റോളിലാണ് മമ്മൂക്ക എത്തിയത്. വരലക്ഷ്മി ശരത് കുമാര്‍. ജഗദീഷ്, നേഹ സക്സേന, സമ്പത്ത് രാജ്, സിദ്ധിഖ് തുടങ്ങിയവരെല്ലാം പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം പോലീസ് വേഷത്തില്‍ എത്തിയ ചിത്രം നിതിന്‍ രണ്‍ജി പണിക്കരുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു.
കസബയിലെ മമ്മൂട്ടിയുടെ ലുക്കും സ്റ്റൈലുമെല്ലാം മുന്‍പ് തരംഗമായി മാറി. അതേസമയം മമ്മൂട്ടി ചിത്രത്തില്‍ പവിഴം എന്ന കഥാപാത്രമായി അഭിനയിച്ച താരമായിരുന്നു ജെന്നിഫര്‍ ആന്റണി. ജഗദീഷ് അവതരിപ്പിച്ച എസ് ഐ മുകുന്ദന്റെ ഭാര്യയുടെ വേഷത്തിലാണ് നടി അഭിനയിച്ചത്.

കസബയില്‍ മമ്മൂട്ടിക്കൊപ്പമുളള കോമ്പിനേഷന്‍ സീനുകളും ജെന്നിഫറിന് ഉണ്ടായിരുന്നു. കസബയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി 10.30 എഎം ലോക്കല്‍ കോള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് മമ്മൂട്ടിയുടെ തന്നെ വിജയചിത്രങ്ങളായ ഭാസ്കര്‍ ദി റാസ്കള്‍, പുതിയ നിയമം തുടങ്ങിയ സിനിമകളിലും ജെന്നിഫര്‍ അഭിനയിച്ചിരുന്നു.

സിദ്ധിഖ് സംവിധാനം ചെയ്ത ഫുക്രിയാണ് നടി അഭിനയിച്ച മറ്റൊരു ചിത്രം. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും നടി അഭിനയിച്ചിരുന്നു. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. സിനിമകള്‍ക്കൊപ്പം തന്നെ മിനിസ്ക്രീന്‍ രംഗത്തും സജീവമാണ് നടി.

നിരവധി സീരിയലുകളില്‍ ജെന്നിഫര്‍ ആന്റണി അഭിനയിച്ചിരുന്നു. മിക്ക സിനിമകളിലും ചെറിയ വേഷങ്ങളിലാണ് എത്തിയതെങ്കിലും ചെയ്ത വേഷങ്ങളെല്ലാം നടിയുടെതായി ശ്രദ്ധിക്കപ്പെട്ടു. അതേസമയം ജെന്നിഫര്‍ പങ്കുവെച്ച തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാരിയിലുളള നടിയുടെ എറ്റവും പുതിയ ചിത്രങ്ങള്‍ കണ്ട് യൂആര്‍ ഗോര്‍ജ്യസ് എന്നാണ് ആരാധകര്‍ പറയുന്നത്.

സിനിമകള്‍ക്ക് പുറമെ മോഡലിംഗ് രംഗത്തും തിളങ്ങിയിരുന്നു ജെന്നിഫര്‍. 1992ല്‍ മിസ് ബാംഗ്ലൂര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു നടി. അധികമാര്‍ക്കും അറിയാത്തൊരു കാര്യം കൂടിയാണിത്. സോഷ്യല്‍ മീഡിയയില്‍ രണ്ട് ലക്ഷത്തിലധികം പേരാണ് നടിയെ ഫോളോ ചെയ്യുന്നത്. ഇപ്പോള്‍ മിനിസ്ക്രീന്‍ രംഗത്ത് സജീവമായ താരം തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

മമ്മൂട്ടിയുടെ ഭാസ്കര്‍ ദി റാസ്കലില് ജെന്നിഫര്‍ എന്ന കഥാപാത്രമായി തന്നെയാണ് നടി എത്തിയത്. നയന്‍താരയാണ് സിനിമയില്‍ മെഗാസ്റ്റാറിന്റെ നായികാ വേഷത്തില്‍ എത്തിയത്. മമ്മൂക്കയും നയന്‍താരയും വീണ്ടുമൊന്നിച്ച പുതിയ നിയമത്തിലും ജെന്നിഫര്‍ അഭിനയിച്ചു. ക്ഷേമേട്ടത്തി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നടി എത്തിയത്.