അന്ന് ലാലേട്ടനാണ് എന്നെ അതിനായി സഹായിച്ചത്, സൂപ്പര്‍താരത്തെ കുറിച്ച് നേഹ സക്‌സേന
കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നടി നേഹ സക്‌സേന. മെഗാസ്റ്റാര്‍ ചിത്രത്തിലെ സൂസന്‍ എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കസബയ്ക്ക് പിന്നാലെ മോഹന്‍ലാലിനൊപ്പം മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും നടി അഭിനയിച്ചു. മലയാളത്തിനൊപ്പം ഹിന്ദി,തമിഴ്, കന്നഡ, തുളു തുടങ്ങിയ ഭാഷകളിലും അഭിനയിച്ച താരമാണ് നേഹ സക്‌സേന. സഖാവിന്‌റെ പ്രിയസഖി, പടയോട്ടം, ധമാക്ക തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റ് മലയാള സിനിമകള്‍.
സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടി തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതേസമയം നേഹയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. മോഹന്‍ലാലിനൊപ്പമുളള ഒരു പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയത്.

ലാലേട്ടനൊപ്പമുളള പുതിയ ചിത്രത്തിനൊപ്പം നടി കുറിച്ച കാര്യങ്ങളും ആരാധകര്‍ ഏറ്റെടുത്തു. മോഹന്‍ലാലിനൊപ്പമുളള രണ്ടാമത്തെ ചിത്രം ആറാട്ടില്‍ അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷമാണ് നടി പങ്കുവെച്ചത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്.

ലിവിങ് ലെജന്‍ഡായ ലാലേട്ടനൊപ്പമുളള രണ്ടാമത്തെ ചിത്രം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണെന്നും ദൈവത്തിന് നന്ദി പറയുന്നു എന്നും നേഹ കുറിച്ചു. അദ്ദേഹം ഈഗോകളൊന്നുമില്ലാതെ നമ്മളെ പിന്തുണയ്ക്കുകയും പോസിറ്റീവായി ഇടപെടുകയും ചെയ്യുന്നു. തെറ്റായ ആറ്റിറ്റ്യൂഡുകളോ നെഗറ്റീവ് വൈബുകളോ ഒന്നും അദ്ദേഹത്തിനില്ല. മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ ചിത്രത്തില്‍ അഭിനയിക്കുന്ന സമയം എനിക്ക് ഭയങ്കര ആത്മ വിശ്വാസ കുറവുണ്ടായിരുന്നു.

കാരണം എനിക്ക് അന്ന് മലയാളത്തില്‍ ഒരു വാക്ക് പോലും അറിയില്ലായിരുന്നു. പക്ഷേ അന്ന് ഡയലോഗുകള്‍ പഠിക്കാനെല്ലാം അദ്ദേഹം എന്നെ സഹായിച്ചു. ആ ഒരു സിംപ്ലിസിറ്റി എന്നെ അദ്ദേഹത്തിന്റെ വലിയ ആരാധികയാക്കി മാറ്റി. ഇത്തവണ ആറാട്ടിന്‌റെ സെറ്റില്‍ വെച്ച് ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോഴും ഞാന്‍ കുറച്ച് നെര്‍വസായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‌റെ പോസിറ്റീവ് സ്‌മൈലും നമ്മളെ സ്വാഗതം ചെയ്ത രീതിയും എനിക്ക് വളരെ ആശ്വാസപ്രദവും ആത്മവിശ്വാസും ഉണ്ടാക്കി.

പുതിയ ആളുകളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന രീതി തീര്‍ച്ചയായും അദ്ദേഹത്തിന്റെ മികച്ച ഗുണമാണ്. അദ്ദേഹം ശരിക്കും നല്ലൊരു വ്യക്തിത്വമാണ്. ലാലേട്ടനൊപ്പം രണ്ടാമത്തെ സിനിമ ചെയ്യുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നേഹ സക്‌സേന സൂപ്പര്‍താരത്തെ കുറിച്ച് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.
Recommended Video

അതേസമയം മോഹന്‍ലാലിന്റെ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായിട്ടാണ് ആറാട്ട് അണിയറയില്‍ ഒരുങ്ങുന്നത്. വില്ലന്‍ എന്ന ചിത്രത്തിന് ശേഷം ലാലേട്ടനും ബി ഉണ്ണികൃഷ്ണനും വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണിത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. നെടുമുടി വേണു, സിദ്ധിഖ്, സായികുമാര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, ജോണി ആന്റണി, ഷീല, രചന നാരായണന്‍കുട്ടി, സ്വാസിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications