»   » കസബയുടെ പേര് മാറ്റും, റിലീസും നീട്ടി!!

കസബയുടെ പേര് മാറ്റും, റിലീസും നീട്ടി!!

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ. മമ്മൂട്ടി വീണ്ടും കാക്കി അണിയുന്ന ചിത്രം ഈദ് ആഘോഷത്തിന്റെ ഭാഗമായി തിയേറ്ററിലെത്തും എന്നാണ് നേരത്തെ കേട്ടിരുന്നത്. ചിത്രത്തിന്റെ റിലീസ് നീട്ടി എന്നാണ് പുതിയ വാര്‍ത്ത.

ചിത്രം ഓണം ആഘോഷത്തിന്റെ ഭാഗമായി തിയേറ്ററില്‍ എത്തും എന്നാണ് പുതിയ വിവരം. പേരും മാറ്റും. കസബ എന്ന പേര് താത്കാലികമാണെന്ന് തുടക്കം മുതല്‍ പറഞ്ഞിരുന്നു. വൈകാതെ ചിത്രത്തിന്റെ ശരിയായ പേര് പ്രഖ്യാപിയ്ക്കും.


mammootty-kasaba-release-postponed

രാജന്‍ സക്കറിയ എന്ന ഇന്‍സ്പക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും പൊലീസ് വേഷം ചെയ്യുന്നത് എന്ന പ്രത്യേകതയുണ്ട്.


തമിഴ് സൂപ്പര്‍സ്റ്റാര്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു. നേഹ സക്‌സനയാണ് കസബയിലൂടെ മലയാളത്തിലെത്തുന്ന മറ്റൊരു അന്യഭാഷ നടി. സമ്പത്ത്, കലാഭവന്‍ നവാസ്, മനോജ് ഗിന്നസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

English summary
Mammootty's Kasaba Release Postponed
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam