»   » കസബയുടെ ടീസര്‍ ലീക്കായി; പിന്നെ എന്ത് സംഭവിച്ചു

കസബയുടെ ടീസര്‍ ലീക്കായി; പിന്നെ എന്ത് സംഭവിച്ചു

Posted By: Rohini
Subscribe to Filmibeat Malayalam

രണ്‍ജി പണിക്കറിന്റെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കാക്കി അണിയുന്നു എന്നതാണ് അതിലെ ഏറ്റവും വലിയ ആകാംക്ഷ.

ഇക്കയുടെ 'പെഡലി' ഉളുക്കിയോ?മമ്മൂട്ടിയെ ട്രോളുകാര്‍ വെറുതെ വിടുന്നില്ല


ചിത്രത്തിന്റേതായി നേരത്തെ ഇറങ്ങിയ പോസ്റ്ററുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല റീച്ചുണ്ടായിരുന്നു. പോസ്റ്ററുകള്‍ക്കെതിരെ ട്രോളുകള്‍ ഇറങ്ങിയെങ്കിലും അത് ചിത്രത്തിന് ഗുണം ചെയ്തു എന്നാണ് സംവിധായകന്‍ പറഞ്ഞത്.


'കസബയില്‍ മമ്മൂട്ടി നടന്നുവരുന്ന ഒരു സ്റ്റൈലുണ്ട്, അത് കണ്ടാല്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും'


എന്നാല്‍ ഒട്ടും ഗുണം ചെയ്യാത്ത ഒരു സംഭവം കൂടെ ചിത്രത്തിനെതിരെ നടന്നു. സിനിമയുടെ ആദ്യ ടീസര്‍ യൂട്യൂബില്‍ ലീക്കായി. എന്നാല്‍ അധികം ആളുകള്‍ കാണുന്നതിന് മുമ്പേ തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ച് ടീസര്‍ യൂട്യൂബില്‍ നിന്നും ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് വായിക്കൂ...


കസബയുടെ ടീസര്‍ ലീക്കായി; പിന്നെ എന്ത് സംഭവിച്ചു

നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് കസബയുടെ ഏറ്റവും വലിയ പ്രത്യേകത. മലയാളത്തില്‍ ഏറ്റവും മികച്ച പൊലീസ് കഥാപാത്രങ്ങളെയും പൗരുഷമുള്ള നായക കഥാപാത്രത്തെയും സൃഷ്ടിച്ച തിരക്കഥാകൃത്തിന്റെ മകനാണ് നിഥിന്‍


കസബയുടെ ടീസര്‍ ലീക്കായി; പിന്നെ എന്ത് സംഭവിച്ചു

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കാക്കി അണിയുന്നു എന്നതും പ്രത്യേകതയാണ്. അതും നല്ല ഗ്ലാമര്‍ ലുക്കിയാണ് എത്തുന്നത്. രാജന്‍ സക്കറിയ എന്നാണ് കഥാപാത്രത്തിന്റെ പേര്.


കസബയുടെ ടീസര്‍ ലീക്കായി; പിന്നെ എന്ത് സംഭവിച്ചു

മമ്മൂട്ടിയെ സംബന്ധിച്ച് ഏറ്റവും വലിയ റിലീസാണ് കസബ. നേരത്തെ ബാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, കേരള വര്‍മ്മ പഴശ്ശിരാജ എന്നീ ചിത്രങ്ങള്‍ മാത്രമാണ് 100 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി ചിത്രം. 200 തിയേറ്ററുകളിലാണ് കസബ എത്തുന്നത്.


കസബയുടെ ടീസര്‍ ലീക്കായി; പിന്നെ എന്ത് സംഭവിച്ചു

തെന്നിന്ത്യന്‍ താരങ്ങളായ വരലക്ഷ്മി ശരത്ത് കുമാര്‍, നേഹ സെക്‌സാന, സമ്പത്ത് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ജഗദീഷാണ് മറ്റൊരു കേന്ദ്ര കഥാപാത്രം.


കസബയുടെ ടീസര്‍ ലീക്കായി; പിന്നെ എന്ത് സംഭവിച്ചു

ചിത്രത്തിന്റെ മൂന്ന് പോസ്റ്ററുകള്‍ ഇതുവരെ റിലീസ് ചെയ്തു. മൂന്നിനെതിരെയും ട്രോളുകള്‍ വന്നെങ്കിലും പോസ്റ്ററിലൂടെ ചിത്രത്തിന് പബ്ലിസിറ്റി ലഭിച്ചു. ട്രോളുകള്‍ സിനിമയ്ക്ക് ഗുണം ചെയ്തിട്ടേയുള്ളൂ എന്നാണ് സംവിധായകന്‍ പറഞ്ഞത്.


കസബയുടെ ടീസര്‍ ലീക്കായി; പിന്നെ എന്ത് സംഭവിച്ചു

ചിത്രത്തിന്റെ ഔദ്യോഗിക ടീസറും ട്രെയിലറും ഉടന്‍ തന്നെ റിലീസ് ചെയ്യും. ഈദ് ആഘോഷത്തിന്റെ ഭാഗമായിട്ടാണ് കസബ പ്രദര്‍ശനത്തിനെത്തുന്നത്.


English summary
Mammootty's Kasaba Teaser Leaked

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam