കൂളിങ്ഗ്ലാസ് വച്ച് മമ്മൂട്ടിയുടെ ഫുട്‌ബോള്‍കളി
ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ ലോകം മുഴുകിയിരിക്കെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ കിക്കോഫ്. തനി അച്ചായന്‍ സ്റ്റൈലില്‍ വെള്ള മുണ്ടും ജുബ്ബയുമുടുത്ത് കൂളിങ്ഗ്ലാസും വച്ച് മമ്മൂട്ടി കിക്കോഫ് ചെയ്യുന്ന ഫോട്ടോ അദ്ദേഹം തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.
കൂളിങ് ഗ്ലാസ് മമ്മൂട്ടിയ്‌ക്കൊരു വീക്ക്‌നസ് ആണെന്ന് പണ്ടേ പറയാറുള്ളതാണ്. കളിക്കളത്തിലെത്തിയപ്പോഴും അതിനൊരു മാറ്റമില്ല. ഫുട്‌ബോളിന്റെ എല്ലാ ആരവങ്ങളും ഉള്‍ക്കൊള്ളുന്ന ഈ പോസ്റ്റിന് മണിക്കൂറുകള്‍ക്കകം വന്ന ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും എണ്ണമില്ല.

3,934 പേര്‍ ഇതിനകം ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് കഴിഞ്ഞു. 62,636 ലൈക്കുകളും ആയിരത്തിലധികം കമന്‍ുകളും വേറെ. സൗത്ത് ഇന്ത്യയില്‍ കൂളിങ് ഗ്ലാസ് വച്ച് ഫുട്‌ബോള്‍ കളിക്കുന്ന ഏക സൂപ്പര്‍സ്റ്റാര്‍, ഇന്ത്യന്‍ നെയ്മര്‍, ലുങ്കി ഫുട്‌ബോള്‍ ഇങ്ങനെ പോകുന്നു കന്റുകള്‍.
മമ്മൂട്ടിയുടെ കിക്കോഫിനെ പുകഴ്ത്തിയതിനെക്കാള്‍ കളിയാക്കുന്ന കമന്റുകളായിരുന്നു അധികവും. ഒരു ജീന്‍സോ ഷോട്‌സോ ഇട്ടിരുന്നെങ്കില്‍ ഇത്രയും കോമാളിത്തരം കാണില്ലായിരുന്നു എന്നാണ് ഒരു കൂട്ടുകാരന്റെ അഭിപ്രായം. കൂളിഗ്ലാസ് വച്ചപ്പോള്‍ കോട്ടും സൂട്ടും ഇടാമായിരുന്നില്ലേ എന്ന് ചോദിച്ചവരും ഇല്ലാതില്ല. എന്തായാലും മമ്മൂട്ടിയുടെ കിക്കോഫ് ഫേസ്ബുക്കില്‍ ക്ലിക്കായെന്ന് പറഞ്ഞാല്‍ മതിയല്ലോ.


Click it and Unblock the Notifications











