മധുരരാജയ്ക്ക് പിന്നാല മമ്മൂക്കയുടെ കോട്ടയം കുഞ്ഞച്ഛന്‍ 2! ക്രിസ്മസിനെത്തുമെന്ന് ഫ്രൈഡേ ഫിലിം ഹൗസ്

By Midhun Raj

Recommended Video

കോട്ടയം കുഞ്ഞച്ഛന്‍ 2 ക്രിസ്തുമസിന് | filmibeat Malayalam

മമ്മൂട്ടിയുടെ കരിയറില്‍ വലിയ ഹിറ്റായി മാറിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കോട്ടയം കുഞ്ഞച്ഛന്‍. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി നിലനില്‍ക്കുകയാണ് സിനിമ. ചിത്രത്തിലെ കോട്ടയം കുഞ്ഞച്ഛന്‍ എന്ന മമ്മൂക്കയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മമ്മൂക്കയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് കോട്ടയം കുഞ്ഞച്ഛന്‍ ഇപ്പോഴും അറിയപ്പെടുന്നത്.

അടുത്തിടെയായിരുന്നു സിനിമയ്ക്ക് രണ്ടാം ഭാഗം വരുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. ഫ്രൈഡേ ഫിലിം ഹൗസായിരുന്നു കോട്ടയം കുഞ്ഞച്ഛന് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നത്. അതേസമയം സിനിമ പ്രഖ്യാപിച്ചെങ്കിലും കുറച്ചുകാലമായി ചിത്രത്തെക്കുറിച്ചുളള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. സിനിമ ഉപേക്ഷിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുവാനും തുടങ്ങി. എന്നാലിപ്പോള്‍ കോട്ടയം കുഞ്ഞച്ഛന്‍ 2വിനെക്കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരിക്കുകയാണ്.

കോട്ടയം കുഞ്ഞച്ഛന്‍ 2

കോട്ടയം കുഞ്ഞച്ഛന്‍ 2

ആടിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചതിനൊപ്പം ആയിരുന്നു മമ്മൂക്കയുടെ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുമെന്ന് ഫ്രൈഡേ ഫിലിം ഹൗസ് അറിയിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമ നിര്‍മ്മിക്കുന്നത്. കോട്ടയം കുഞ്ഞച്ഛന്റെ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഇക്കാര്യം അറിയിച്ചിരുന്നത്. ആട് 2 സിനിമയുടെ നൂറാം വിജയാഘോഷ വേളയിലായിരുന്നു പുതിയ സിനിമയുടെ പ്രഖ്യാപനം മിഥുന്‍ മാനുവല്‍ നടത്തിയിരുന്നത്.

മമ്മൂക്കയെ സാന്നിദ്ധ്യത്തില്‍

മമ്മൂക്കയെ സാന്നിദ്ധ്യത്തില്‍

കോട്ടയം കുഞ്ഞച്ഛന്‍ പുറത്തിറങ്ങി 28വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചിത്രത്തിന് രണ്ടാം വരുമെന്ന് സംവിധായകന്‍ അറിയിച്ചത്. മമ്മൂക്കയെ സാന്നിദ്ധ്യത്തില്‍ വെച്ചായിരുന്നു മിഥുന്‍ മാനുവല്‍ ഇക്കാര്യം പറഞ്ഞിരുന്നത്.ആട് 2വിന്റെ വിജയാഘോഷ വേളയില്‍ മമ്മൂക്ക ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തികൊണ്ടായിരുന്നു സിനിമയെക്കുറിച്ചുളള പ്രഖ്യാപനം വന്നത്. ഫൈഡ്രേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.

1990കളില്‍ പുറത്തിറങ്ങിയ സിനിമ

1990കളില്‍ പുറത്തിറങ്ങിയ സിനിമ

മമ്മൂട്ടിയെ നായകനാക്കി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. മുട്ടത്തുവര്‍ക്കിയുടെ കഥയില്‍ ഡെനീസ് ജോസഫായിരുന്നു സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരുന്നത്. 1990കളില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. കോട്ടയം കുഞ്ഞച്ചനായുളള മമ്മൂക്കയുടെ പ്രകടനം എല്ലാവരും നെഞ്ചിലേറ്റിയിരുന്നു. ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്.

തര്‍ക്കങ്ങള്‍ പരിഹരിച്ചു

തര്‍ക്കങ്ങള്‍ പരിഹരിച്ചു

കോട്ടയം കുഞ്ഞച്ഛന്‍ 2വിന്റെ പ്രഖ്യാപനം സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകര്‍ അത് പരിഹരിച്ചിരുന്നു. സിനിമയുടെ പേര് കോട്ടയം കുഞ്ഞച്ഛന്‍ എന്ന് കൊടുക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ആദ്യ ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. പിന്നീട് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് അണിയറ പ്രവര്‍ത്തകര്‍ തന്നെ ചിത്രവുമായി മുന്നോട്ടുപോവുമെന്ന് അറിയിച്ചു.

ഈ വര്‍ഷം ക്രിസ്സമസിന്

ഈ വര്‍ഷം ക്രിസ്സമസിന്

ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് എല്ലാവരെയും സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്. കോട്ടയം കുഞ്ഞച്ഛന്‍ 2 ഈ വര്‍ഷം ക്രിസ്സമസിന് തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ കലണ്ടറിലാണ് ഇതു സംബന്ധിച്ച വിവരമുളളത്. തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ തിരക്കഥയുടെ മിനുക്കു പണികള്‍ പുരോഗമിക്കുകയാണെന്നുമാണ് മിഥുന്‍ മാനുവല്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X