മമ്മൂക്കയുടെ അടുത്ത മാസ് ഉടന്‍ ഉണ്ടാവുമോ?കോട്ടയം കുഞ്ഞച്ചന്റെ തിരക്കഥ പൂര്‍ത്തിയാവുന്നു!
Recommended Video

മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. 1990 ല്‍ തിയറ്ററുകളിലേക്ക് റിലീസിനെത്തിയ സിനിമ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. ഈ വര്‍ഷമാണ് കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നതായി പ്രഖ്യാപിച്ചത്. ജയസൂര്യയുടെ ആട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മാനുവല്‍ തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടി ആരാധകര്‍ക്ക് ആകാംഷ നല്‍കിയിരിക്കുന്ന സിനിമയുടെ തിരക്കഥ ഏകദേശം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ് എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. എന്നാല്‍ അടുത്ത വര്‍ഷം അവസാനത്തോട് കൂടിയായിരിക്കും കോട്ടയം കുഞ്ഞച്ചന്‍ 2 ചിത്രീകരണം ആരംഭിക്കുകയുള്ളു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് അനൗണ്‍സ് ചെയ്തപ്പോള്‍ വലിയ വിവാദങ്ങളായിരുന്നു ഉടലെടുത്തത്. സിനിമ അതേ പേരില്‍ വരാന്‍ സമ്മതിക്കില്ലെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. നിരന്തരമായിട്ടുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന പേരില്‍ തന്നെ സിനിമ വരുമെന്ന് നിര്‍മാതാവ് വിജയ് ബാബു വ്യക്തമാക്കിയിരുന്നു. സിനിമയ്ക്ക് വേണ്ടിയുള്ള കട്ട കാത്തിരിപ്പിലാണ് മലയാളികള്‍.


Click it and Unblock the Notifications











