മമ്മൂട്ടിയും പിന്നോട്ടില്ല, കുഞ്ഞാലി മരക്കാറിലെ ആ സര്‍പ്രൈസ് ഉടനെത്തും, അധികം കാത്തിരിക്കേണ്ടതില്ല!

മലയാളത്തിന്റെ സ്വന്തം താരരാജാക്കന്‍മാര്‍ ഒരേ പശ്ചാത്തലത്തിലുളള സിനിമകളുമായി എത്താനുള്ള തയ്യാറെടുപ്പിലാണ്. സാമൂതിരി സേനയ്ക്ക് മുന്നില്‍ നിന്നും തീരദേശ സേനയെ സംരക്ഷിച്ച കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായാണ് മമ്മൂട്ടിയും മോഹന്‍ലാലും എത്തുന്നത്. കേരളപ്പിറവി ദിനത്തിലായിരുന്നു ഈ സുപ്രധാന പ്രഖ്യാപനം നടന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഈ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചതോടെയാണ് മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുവെന്ന് ഷാജി നടേശന്‍ വ്യക്തമാക്കിയത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഗസ്റ്റ് സിനിമാസാണ്.

മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ഞാലി മരക്കാരായി എത്തുമെന്നുള്ള കാര്യം ഉറപ്പിച്ചത് അടുത്തിടെയാണ്. മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ അടുത്തൊന്നും തന്റെ കുഞ്ഞാലി മരക്കാര്‍ എത്തില്ലെന്നും സന്തോഷ് ശിവന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ട ചിത്രം നിര്‍മ്മിക്കുന്നത്് ഡോക്ടര്‍ സികെ റോയ്, സന്തോഷ് ടി കുരുവിള, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്‍രെ ടൈറ്റില്‍ ടീസറും അവര്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടി ചിത്രത്തിന്റെ കിടിലന്‍ സര്‍പ്രൈസ് അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മമ്മൂട്ടിയുടെ ചിത്രങ്ങള്‍

മമ്മൂട്ടിയുടെ ചിത്രങ്ങള്‍

കൈനിറയെ സിനിമകളുമായി ആകെ തിരക്കിലാണ് മമ്മൂട്ടി. സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. അബ്രഹാമിന്റെ സന്തതികളാണ് അടുത്തതായി തിയേറ്ററുകളിലേക്ക് എത്തുന്നത്. ജൂണ്‍ 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം പോലീസ് വേഷത്തില്‍ എത്തുകയാണ്. കനിഹയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

കുഞ്ഞാലി മരക്കാറിലെ സര്‍പ്രൈസ്

കുഞ്ഞാലി മരക്കാറിലെ സര്‍പ്രൈസ്

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറില്‍ നിന്നുമൊരു ഗംഭീര സര്‍പ്രൈസ് ഉടന്‍ തന്നെ ആരാധകരെത്തേടിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തിന്റെ ആനിമേറ്റഡ് ജിഫ് രൂപത്തിലുള്ള ടീസറാണ് പുറത്തിറങ്ങുന്നതെന്നാണ് ഒരുവിഭാഗം പറയുന്നത്. അതല്ല സിനിമയുടെ കിടിലന്‍ പോസ്റ്ററുകളാണ് പുറത്തുവരുന്നതെന്നാണ് മറുവിഭാഗം പറയുന്നത്. എന്തായിരിക്കും ആ സര്‍പ്രൈസ് എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

പെരുന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

പെരുന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

എന്തായാലും ഇത്തവണത്തെ പെരുന്നാള്‍ ദിനത്തില്‍ മെഗാസ്റ്റാറിന്റെ സര്‍പ്രൈസ് ഉണ്ടാവുമെന്നറിഞ്ഞതിന്റെ ത്രില്ലിലാണ് ആരാധകര്‍. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ കുഞ്ഞാലി മരക്കാറിലെ സര്‍പ്രൈസാണെന്ന് കൂടി അറിഞ്ഞതോടെ ആരാധകരുടെ സന്തോഷം ഇരട്ടിച്ചിരിക്കുകയാണ്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫാന്‍സ് ഗ്രൂപ്പുകളില്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇതിഹാസ പുരുഷന്‍മാരും ചരിത്ര കഥയുമൊക്കെ മമ്മൂട്ടിയുടെ കുത്തകയാണെന്നാണ് ആരാധകരുടെ അവകാശ വാദം.

ആദ്യമെത്തുന്നത് മോഹന്‍ലാലും സംഘവും

ആദ്യമെത്തുന്നത് മോഹന്‍ലാലും സംഘവും

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 45 ദിവസത്തെ ഡേറ്റാണ് അദ്ദേഹം ഈ സിനിമയ്ക്കായി നല്‍കിയത്. കനിഹയുള്‍പ്പടെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നേരത്തെ ബിലാത്തിക്കഥയിലാണ് ഇവര്‍ ഒന്നിക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ സ്വന്തം തിരക്കഥയുമായാണ് രഞ്ജിത്ത് നീങ്ങുന്നത്. ഈ സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ ഏത് സിനിമയിലാണ് ജോയിന്‍ ചെയ്യുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നവംബറിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം ആരംഭിക്കുന്നത്.

ചരിത്ര സിനിമകളോടൊപ്പം മമ്മൂട്ടി

ചരിത്ര സിനിമകളോടൊപ്പം മമ്മൂട്ടി

സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ മമ്മൂട്ടി കഴിഞ്ഞ ദിവസമാണ് ജോയിന്‍ ചെയ്തത്. തിരുന്നാവായയില്‍ നടന്നിരുന്ന മാമാങ്കത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. സ്‌ത്രൈണ ഭാവമടക്കം മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി എത്തുന്നത്. സ്‌ത്രൈണ സ്വഭാവത്തില്‍ താരം എത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഫാന്‍മെയ്ഡ് പോസ്റ്റര്‍ വൈറലായിരുന്നു. മാമാങ്കത്തിന് പുറമെയാണ് മറ്റൊരു ചരിത്ര സിനിമയായ കുഞ്ഞാലി മരക്കാറിലും മമ്മൂട്ടി അഭിനയിക്കുന്നത്.

ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു

ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു

വ്യത്യസ്ത വീക്ഷണ കോണിലൂടെയാണ് പ്രിദയര്‍ശനും സന്തോഷ് ശിവനും സിനിമയെ സമീപിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും ഈ സിനിമയെന്ന് ഇരുവരും ഉറപ്പ് തന്നിരുന്നു. അടുത്തെങ്ങും തന്‍റെ സിനിമയുമായി എത്തുന്നില്ലെന്ന് സന്തോഷ് ശിവന്‍ വ്യക്തമാക്കിയതോടെയാണ് പ്രിയദര്‍ശന്‍ തന്‍റെ ചിത്രവുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്. മാസങ്ങളോളം നീണ്ടുനിന്ന ഗവേഷണത്തിനൊടുവിലാണ് അദ്ദേഹം തന്‍റെ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനും ടിപി രാജീവനും ചേര്‍ന്നാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിന്‍റെ തിരക്കഥയൊരുക്കുന്നത്.

ബോക്‌സോഫീസില്‍ താരയുദ്ധം

ബോക്‌സോഫീസില്‍ താരയുദ്ധം

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ബോക്‌സോഫീസില്‍ ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അടുത്തിടെയാണ് ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരണം വന്നത്. നീരാളി, അബ്രഹാമിന്‍റെ സന്തതികള്‍ എന്നീ ചിത്രങ്ങളുമായാണ് ഇരുവരും എത്തുന്നത്. ആരാധക പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നവരാണ് ഇരുവരും. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മമ്മൂട്ടിയും സിനിമയുമായി എത്തുന്നത്. ചരിത്ര സിനിമകളുമായി എത്തിയാല്‍ ആരായിരിക്കും വിജയിക്കുകയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X