»   » തീ പാറുന്ന ഒറ്റക്കണ്ണനായി മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍! പുറത്ത് വന്ന ടീസര്‍ അതിശയിപ്പിക്കും!

തീ പാറുന്ന ഒറ്റക്കണ്ണനായി മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍! പുറത്ത് വന്ന ടീസര്‍ അതിശയിപ്പിക്കും!

Posted By:
Subscribe to Filmibeat Malayalam

വീരയോദ്ധക്കളുടെ കഥകളോട് മലയാളികള്‍ക്കുള്ള താല്‍പര്യമാണ് ഇതിഹാസ പുരുഷന്മാരുടെ പല സിനിമകളുടെയും പിറവിയ്ക്ക് കാരണം. അക്കൂട്ടത്തില്‍ മമ്മൂട്ടിയുടെ പഴശ്ശിരാജ സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ മമാങ്കം കഥയാക്കി നിര്‍മ്മിക്കുന്ന സിനിമ അണിയറിയില്‍ ഒരുങ്ങാന്‍ പോവുകയാണ്. പിന്നാലെ കുഞ്ഞാലി മരയ്ക്കാര്‍ വരികയാണ്.

മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാരാവും! പേടിച്ചിട്ടാണോ മമ്മൂട്ടിയുടെ സിനിമ സര്‍പ്രൈസ് പുറത്ത് വിട്ടത്!!

ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന സിനിമയുടെ പോസ്റ്റര്‍ നവംബര്‍ 1 ന് കേരളപ്പിറവി ദിനത്തിലായിരുന്നു പുറത്ത് വിട്ടത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നതിനുള്ളില്‍ സിനിമയുടെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. എന്നാല്‍ ഇത് ഔദ്യോഗികമായി പുറത്ത് വിട്ടതാണോ എന്ന കാര്യത്തില്‍ സ്ഥിതികരണം ഇനിയും വന്നിട്ടില്ല.

കുഞ്ഞാലി മരക്കാര്‍


മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാര്‍ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണ്. ഇന്നലെ ചിത്രത്തില്‍ നിന്നും പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ഇന്ന് ടീസറും എത്തിയിരിക്കുകയാണ്.

ഇതിഹാസത്തിന്റെ സാക്ഷി


ഞാന്‍ ഈ ഒരു വാതില്‍ കോട്ടയുടെ കപ്പിത്താന്‍. അഞ്ഞൂറ് വര്‍ഷം ഈ കോട്ട ചുറ്റുന്ന ആഴിപ്പരപ്പിന്റെ ആഴവും അറബിക്കടലിന്റെ ആരവവും എന്റെ ഒറ്റക്കണ്ണ് കൊണ്ട് കണ്ടറിഞ്ഞ കാവല്‍ക്കാരന്‍. കാണാക്കരയും കടലും കടന്ന് പൊരുതി നേടിയ കീര്‍ത്തിയും പെരുമയും അളന്ന് കാലം എന്നിലൂടെ കടത്തിവിട്ട വീരയോദ്ധക്കളുടെ ഇതിഹാസത്തിന്റെ സാക്ഷി. എന്നുമാണ് ടീസറില്‍ പറഞ്ഞിരിക്കുന്നത്.

ഒറ്റക്കണ്ണനായ കാവല്‍ക്കാരന്‍.

ടീസറില്‍ പറഞ്ഞ പ്രകാരം ചിത്രത്തിലെ കുഞ്ഞാലി മരയ്ക്കാര്‍ ഒറ്റക്കണ്ണനായ കാവല്‍ക്കാരന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. തീപാറുന്ന കണ്ണുകളുമായി മമ്മൂട്ടിയുടെ ലുക്കും ടീസറിലുണ്ട്.

ദൃശ്യമികവ്

ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രംഗങ്ങളില്‍ നിന്നും മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ദൃശ്യമികവില്‍ ഞെട്ടിക്കുമെന്നാണ് തോന്നുന്നത്. കടലും കോട്ടയുമെല്ലാം ഒര്‍ജിനലുമായി സാമ്യപ്പെടുത്തിയാണ് എത്തിച്ചിരിക്കുന്നത്.

ഓര്‍മ്മപ്പെടുത്തലാണ്


നാടിനെ സംരക്ഷിക്കാന്‍ വീരയോദ്ധക്കന്മാര്‍ നടത്തിയെ പോരാട്ടങ്ങളുടെ ഭീകരത എത്രയാണെന്ന് സിനിയിലൂടെ ഓര്‍മ്മപ്പെടുത്തുമെന്നതില്‍ സംശയമില്ല. അതിനുള്ള തയ്യാറെടുപ്പുകളെല്ലാം മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരിക്കുകയാണ്.

സന്തോഷ് ശിവന്റെ സിനിമ

സന്തോഷ് ശിവനാണ് മമ്മൂട്ടിയെ നായകനാക്കിയുള്ള കുഞ്ഞാലി മരയ്ക്കാര്‍ സംവിധാനം ചെയ്യാന്‍ പോവുന്നത്. ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിര്‍മ്മാണം ആഗസ്റ്റ് സിനിമ

ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണ് കുഞ്ഞാലി മരയ്ക്കാര്‍ നിര്‍മ്മിക്കാന്‍ പോവുന്നത്. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, എന്നിങ്ങനെ പല ഭാഷകളിലാണ് ചിത്രം വരാന്‍ പോവുന്നത്.

മോഹന്‍ലാലിന്റെ സിനിമ

ഇന്നലെ മുതല്‍ മോഹന്‍ലാലും കുഞ്ഞാലി മരയ്ക്കാരാവുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ തമ്മിലുള്ള മത്സരമായിരിക്കും നടക്കാന്‍ പോവുന്നത്.

English summary
The teaser, which reminds you of the age-old legendary stories, narrates the tale of the one-eyed sailor in the arresting voice of Mammootty. From the looks of it, netizens say that it is probably made with a few parts of the light and sound show regarding the personality, which was earlier made with the actor's voice.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam