For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലെങ്കിലും ഇക്ക പൊളിയാണ്! ഓണം മമ്മൂട്ടിക്ക് തന്നെ! കാണൂ!

  |
  ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലെങ്കിലും ഇക്ക പൊളിയാണ് | filmibeat Malayalam

  പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓണച്ചിത്രങ്ങളിലൊന്നാണ് കുട്ടനാടന്‍ ബ്ലോഗ്. തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മമ്മൂട്ടിക്കൊപ്പം മൂന്ന് നായികമാരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമയുടെ പോസ്റ്ററുകളും ടീസറും ഗാനവുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തുന്ന തരത്തിലാണ് മമ്മൂട്ടി ചിത്രങ്ങള്‍ കുതിക്കുന്നത്. യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തില്‍ നിരവധി സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയവരെല്ലാം ഇപ്പോള്‍ നിശബ്ദരാണ്.

  റായ് ലക്ഷ്മി, അനു സിത്താര, ഷംന കാസിം, ലാലു അലക്‌സ്, നെടുമുടി വേണു, വിവാക് ഗോപന്‍, ജൂഡ് ആന്റണി, സിദ്ദിഖ് ജയന്‍ ചേര്‍ത്തല തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി നാടന്‍ ലുക്കില്‍ എത്തുന്നത്. കൃഷ്ണപുരം എന്ന ഗ്രാമവും അവിടെ നടന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍രെ പ്രമേയം. കുട്ടനാട്ടിന്റെ വശ്യചാരുതയാണ് ഈ സിനിമയുടെ മറ്റൊരു ആകര്‍ഷണീയത്. ടീസറിനും ഗാനത്തിനും പിന്നാലെ ചിത്രത്തിന്റെ ട്രെയിലറും പുറത്തുവന്നിട്ടുണ്ട്. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.

  കാത്തിരിപ്പിനൊടുവില്‍ ട്രെയിലറെത്തി

  കാത്തിരിപ്പിനൊടുവില്‍ ട്രെയിലറെത്തി

  അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന മമ്മൂട്ടി ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അടുത്തതായി കുട്ടനാടന്‍ ബ്ലോഗെത്തുമെന്നറിയിച്ചിരുന്നുവെങ്കിലും ചിത്രത്തിന്റെ ട്രെയിലറിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ഞായറാഴ്ച ട്രെയിലര്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ട്രെയിലര്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്.

  പറയാതെ പറഞ്ഞ് താരം

  പറയാതെ പറഞ്ഞ് താരം

  ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ നിരവധി തവണ പഴി കേട്ടയാളാണ് താനെന്ന മമ്മൂട്ടിയുടെ ഡയലോഗോട് കൂടിയാണ് ട്രെയിലറെത്തിയിട്ടുള്ളത്. കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ പ്രിയപ്പെട്ട ഹരിയേട്ടനായി നില്‍ക്കുന്നതിനിടയിലും താരത്തെ അലട്ടുന്ന കാര്യങ്ങളും അപ്രതീക്ഷിതമായി അരങ്ങേറുന്ന ചില സംഭവങ്ങളുമാണ് സിനിമയുടെ ഗതി മാറ്റുന്നത്. ആക്രമണത്തിന് ഇരയായവരുടെ പേര് പറയരുതെന്നും ഇരയെന്ന് സംബോധന ചെയ്യണമെന്നും ട്രെയിലറില്‍ പറയുന്നുണ്ട്. സമീപകാല സംഭവങ്ങള്‍ക്കുള്ള മറുപടിയോ ഓര്‍മ്മപ്പെടുത്തലോ ആയി ഇത്തരത്തില്‍ ചില സംഭവങ്ങളും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  പ്രേക്ഷകരെ ത്രസിപ്പിക്കും

  പ്രേക്ഷകരെ ത്രസിപ്പിക്കും

  മാസായാലും ക്ലാസായാലും മമ്മൂട്ടി ഈ ചിത്രത്തിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന കാര്യത്തിന് ഇനി പ്രത്യേകിച്ച് ഉറപ്പൊന്നും വേണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ജാക്കറ്റും കൂളിങ് ഗ്ലാസൊന്നുമില്ലാതെയും ഹീറോയിസം കാണിക്കാമെന്ന് അദ്ദേഹം വീണ്ടും തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ. പ്രായത്തെ വെല്ലുന്ന ശരീര സൗന്ദര്യവുമായി മുന്നേറുന്ന താരത്തിനെ സംബന്ധിച്ചിടത്തോളം കരിയറില്‍ സുപ്രധാനമായ സിനിമയായിരിക്കും കുട്ടനാടന്‍ ബ്ലോഗെന്നാണ് ആരാധകരുടെ വാദം.

  ഓണം മമ്മൂട്ടി കൊണ്ടുപോവുമെന്നുറപ്പിക്കാം

  ഓണം മമ്മൂട്ടി കൊണ്ടുപോവുമെന്നുറപ്പിക്കാം

  ഉത്സവ സീസണുകളില്‍ ബോക്‌സോഫീസില്‍ ശക്തമായ താരപോരാട്ടം അരങ്ങേറാറുണ്ട്. കായംകുളം കൊച്ചുണ്ണി, തീവണ്ടി, വരത്തന്‍ തുടങ്ങിയ സിനിമകള്‍ക്കൊപ്പമാണ് കുട്ടനാടന്‍ ബ്ലോഗെത്തുന്നത്. ഇത്തവണത്തെ ഓണം മമ്മൂട്ടി കൊണ്ടുപോവുമെന്നുള്ള പ്രവചനങ്ങള്‍ നേരത്തെ തന്നെ നടന്നിരുന്നു. ട്രെയിലര്‍ കൂടി പുറത്തുവന്നതോടെ ആരാധകര്‍ ഇക്കാര്യം അരക്കിട്ടുറപ്പിക്കുകയാണ്. എന്തായാലും ശക്തമായ താരപോരാട്ടത്തിനാണ് ഇത്തവണത്തെ ഓണം സാക്ഷ്യം വഹിക്കുകയെന്നത് നിസംശയം പറയാം.

  മൂന്ന് നായികമാര്‍

  മൂന്ന് നായികമാര്‍

  അനു സിത്താരയാണ് മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുന്നത്. നീന എന്ന പോലീസ് ഓഫീസറായാണ് ഷംന കാസിം എത്തുന്നത്. റായി ലക്ഷ്മിയാണ് മമ്മൂട്ടിയുടെ ജോഡിയായി എത്തുന്നത്. ഇതാദ്യമായാണ് മൂന്ന് യുവഅഭിനേത്രികള്‍ മെഗാസ്റ്റാറിനൊപ്പം അണിനിരക്കുന്നത്. മമ്മൂട്ടിയുടെ പിന്തുണയെക്കുറിച്ച് താരങ്ങള്‍ നേരത്ത തന്നെ വാചാലരായിരുന്നു. ഇവര്‍ക്കൊപ്പമുള്ള താരത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  ട്രെയിലര്‍ കാണാം

  കുട്ടനാടന്‍ ബ്ലോഗിന്‍രെ ട്രെയിലര്‍ കാണേണ്ടേ? കാണാം.

  English summary
  Mammootty's Oru Kuttanadan Blog trailer is out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X