മമ്മൂട്ടിയുടെ ശീലം അതാണ്! അന്നും ഇന്നും എന്നും! ജോബിയെ അഭിനന്ദിച്ച് താരം! വീഡിയോ വൈറലാവുന്നു!
മലയാളത്തിന്റെ അഭിമാനമായ താരമാണ് മമ്മൂട്ടി. വില്ലത്തരത്തില്‍ നിന്നും തുടങ്ങി നായകനിലേക്ക് എത്തിയ അദ്ദേഹം ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമല്ല അല്ലാത്ത ചടങ്ങുകളിലും അദ്ദേഹം എത്താറുണ്ട്. പങ്കെടുക്കുന്ന ചടങ്ങളുകളിലെല്ലാം അദ്ദേഹം താരമായി മാറാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ രസകരമായൊരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ലോക പഞ്ചഗുസ്തി ചാമ്പ്യനായ ജോബി മാത്യുവുമായി മമ്മൂട്ടി മത്സരിക്കുന്നതിന്റെ വീഡിയോ ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നോക്കട്ടെയെന്ന് പറഞ്ഞായിരുന്നു മമ്മൂട്ടിയുടെ മത്സരം. 24 വേള്‍ഡ് മെഡലുകളടക്കം നിരവധി നേട്ടങ്ങളാണ് ജോബി സ്വന്തമാക്കിയത്. മത്സരത്തില്‍ തോറ്റെങ്കിലും പിന്നീട് ജോബിയെ അഭിനന്ദിക്കുന്ന മെഗാസ്റ്റാറിനെയും വീഡിയോയില്‍ കാണുന്നുണ്ട്. അന്നും ഇന്നും എന്നും വിട്ടുകൊടുക്കുന്ന ശീലക്കാരനാണ് മമ്മൂക്കയെന്നുള്ള കമന്റുകളും വീഡിയോയ്ക്ക് കീഴിലുണ്ട്. ഇക്കയുടെ തോല്‍വി സഹിക്കാനാവില്ലെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.

ചരിത്ര സിനിമയായ മാമാങ്കവുമായാണ് മെഗാസ്റ്റാര്‍ ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഡിസംബര്‍ 12നാണ് മാമാങ്കം തിയേറ്ററുകളിലേക്ക് എത്തുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ചരിത്ര സിനിമ തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സിനിമയുടെ പോസ്റ്ററുകളും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സന്തോഷ് വിശ്വനഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയായാണ് അദ്ദേഹം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.


Click it and Unblock the Notifications