For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി ഇതെന്ത് ഭാവിച്ചാണാവോ? ഇന്‍സ്റ്റഗ്രാമിലും താരം തന്നെ! ദുല്‍ഖറിനെ വെട്ടുമെന്ന് ആരാധകര്‍!

  |

  മലയാളത്തിന്റെ എല്ലാമെല്ലാമായ താരമാണ് മമ്മൂട്ടി. വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലാണ് അദ്ദേഹം സിനിമയിലേക്ക് തിരിഞ്ഞത്. തുടക്കത്തില്‍ അത്ര മികച്ച അനുഭവമായിരുന്നില്ലെങ്കിലും പിന്നീട് തന്റേതായ ശൈലി രൂപപ്പെടുത്തുകയും സ്ഥാനം നേടിയെടുത്തുമാണ് അദ്ദേഹം മുന്നേറിയത്. കുടുംബ പശ്ചാത്തലവും ആക്ഷന്‍ ചിത്രങ്ങളുമൊക്കെയായി നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. ഗൗരവപ്രകൃതക്കാരനാണ്, പെട്ടെന്ന് ദേഷ്യം വരുമെന്നാണ് പൊതുവെ പറയാറുള്ളതെങ്കിലും അദ്ദേഹത്തിനൊടൊപ്പം പ്രവര്‍ത്തിച്ചവരൊക്കെ ഇത് തിരുത്തിപ്പറഞ്ഞിരുന്നു നവാഗതരെന്നോ അനുഭവ സമ്പത്തുള്ളവരെന്നോയെന്നൊന്നും അദ്ദേഹം നോക്കാറില്ല. പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്.

  മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന പലസംവിധായകരുടേയും ആദ്യസിനിമ അദ്ദേഹത്തിനൊപ്പമായിരുന്നു. അദ്ദേഹം നല്‍കിയ പിന്തുണയെക്കുറിച്ച് വാചാലരായും താരങ്ങളെത്തിയിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലേക്കെത്തിയപ്പോഴും മികച്ച സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് തമിഴിലും തെലുങ്കിലും അദ്ദേഹം അഭിനയിച്ചിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായുള്ള നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് അദ്ദേഹത്തിന്‍രെ കുതിപ്പ്. അതിനിടയിലാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമിലും സജീവമായത്.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. മമ്മൂട്ടി അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ജോയിന്‍ ചെയ്തത്. പരോള്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററായിരുന്നു അദ്ദേഹത്തിന്‍രെ ഇന്‍സ്റ്റഗ്രാമില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.ഇതിന് പിന്നാലെയായുള്ള സിനിമകളുടെ വിശേഷങ്ങളും അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.

  വെളുത്ത കുര്‍ത്തിയണിഞ്ഞുള്ള ചിത്രമായിരുന്നു കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ചത്. സോഫയിലിരിക്കുന്ന ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കിഞ്ഞിട്ടുണ്ട്. പതിവ് പോലെ തന്നെ അതീവ സുന്ദരനായാണ് അദ്ദേഹം എത്തിയത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. ഷിയാസ് കരീമായിരുന്നു ആദ്യ കമന്റുമായി എത്തിയത്. പിന്നാലെയായി സാധിക വേണുഗോപാലും കമന്റ് പോസ്റ്റ് ചെയ്തിരുന്നു.

  ലുക്കിന്റെ കാര്യത്തില്‍ എന്നും വേറിട്ട് നില്‍ക്കാറുണ്ട് മമ്മൂട്ടി. യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള ഗെറ്റപ്പുമായാണ് താരമെത്തുന്നത്. വ്യായാമത്തിലും ഡയറ്റിങ്ങിലും കര്‍ക്കശക്കാരനാണ് അദ്ദേഹം. ഇക്കാര്യം നിലനിര്‍ത്തുന്നതില്‍ അദ്ദേഹം യുവതാരങ്ങളേയും നിര്‍ബന്ധിക്കാറുണ്ട്. പലരും മാതൃകയാക്കുന്നത് മമ്മൂട്ടിയെയാണ്. അദ്ദേഹത്തിന്‍രെ സൗന്ദര്യരഹസ്യത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇപ്പോഴും ഉയര്‍ന്നുവരാറുണ്ട്. പുതിയ ഫോട്ടോ കണ്ടപ്പോഴും ആരാധകരുടെ ചോദ്യം ഇതായിരുന്നു.

  പൃഥ്വിയും ഞാനും ത്രില്ലിലാണെന്ന് സുപ്രിയ മേനോന്‍! കുടുംബത്തിലേക്ക് പുതിയൊരു സന്തോഷം കൂടി!

  ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് ദുല്‍ഖര്‍ സല്‍മാന്‍ സ്ഥാനം. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രന്‍ അരങ്ങേറിയത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും പിന്നീട് ആ ഇമേജ് ദുല്‍ഖര്‍ മാറ്റിയിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും താരപുത്രന്‍ വരവറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ്. മമ്മൂട്ടി ഇത് വെട്ടിക്കുമെന്നുള്ള കമന്റുകളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

  വിവാഹമോചനത്തിന് ശേഷവും സുഹൃത്തുക്കളാണ്! സ്നേഹയ്ക്ക് ആശംസയുമായി മുന്‍ഭര്‍ത്താവ്!

  ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന മാമാങ്കവുമായാണ് ഇനി മെഗാസ്റ്റാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമ ഡിസംബര്‍ 12നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. നവംബറിലായിരുന്നു റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിക്കുന്ന ചിത്രമായി മാമാങ്കം മാറിയേക്കുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  English summary
  Mammootty's latest instagram post viral.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X