സല്ലുവിനെ തള്ളി ബിലാലിനെ ഏറ്റെടുത്ത് ആരാധകര്‍.. മമ്മൂട്ടിയുടെ ഫോട്ടോ വൈറലാവുന്നു!

By Nimisha

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ബിഗ്ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രതീക്ഷകള്‍ പങ്കുവെച്ച് താരങ്ങള്‍ എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകരും താരങ്ങളും സന്തോഷം പങ്കുവെച്ചത്. ബിലാലിനെ കാണാന്‍ അധികം കാത്തിരിക്കാന്‍ പറ്റില്ലെന്ന തരത്തിലായിരുന്നു കൂടുതല്‍ പ്രതികരണങ്ങളും.

ബിലാലായി എത്തുന്നത് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐഎസ്എല്‍ ഉദ്ഘാടന ചടങ്ങിലും താരമായി മമ്മൂട്ടി എത്തിയത്. മലയാളി നടനായി മമ്മൂട്ടി മാത്രമായിരുന്നു ഈ ചടങ്ങില്‍ പങ്കെടുത്തത്. അതുകൊണ്ട് തന്നെ ആരാധകരും ഏറെ ആവേശത്തിലായിരുന്നു. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും ചടങ്ങിലെ മുഖ്യാതിഥികളായിരുന്നു.

മലയാളത്തില്‍ നിന്നും പങ്കെടുത്തത്

മലയാളത്തില്‍ നിന്നും പങ്കെടുത്തത്

ഐഎസ്എല്‍ സീസണ്‍ നാല് ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥിയായാണ് മമ്മൂട്ടി പങ്കെടുത്തത്. ബിലാല്‍ പ്രഖ്യാപനത്തിന് പിന്നാലെ താരത്തെ പൊതുചടങ്ങിലും കണ്ടതോടെ ആരാധകര്‍ ഏറെ സന്തോഷത്തിലാവുകയും ചെയ്തു.

സിനിമ റിലീസ് ചെയ്യുന്നത്

സിനിമ റിലീസ് ചെയ്യുന്നത്

അമല്‍ നീരദ് തന്നെയാണ് ബിഗ്ബിയുടെ രണ്ടാം ഭാഗം വരുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്. മമ്മൂട്ടി ബിലാലായി വരുന്നുവെന്ന് മാത്രമേ പോസ്റ്ററിലുള്ളൂ. ഇത് മതിയായിരുന്നു ആരാധകര്‍ക്ക് സന്തോഷിക്കാന്‍. ബിഗ് ബിയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരായിരുന്നു ബിലാല്‍.

വൈറലായ ചിത്രം

വൈറലായ ചിത്രം

ഐഎസ്എല്‍ ഉദ്ഘാടനത്തിനെത്തിയ ബോളിവുഡ് താരങ്ങളോടൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി തന്നെയാണ് സല്‍മാന്‍ ഖാനോടൊപ്പം ഇരിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ആരാധകരുടെ സന്തോഷം

ആരാധകരുടെ സന്തോഷം

അത്യപൂര്‍വ്വമായി മാത്രമേ മമ്മൂട്ടി സ്വന്തം സിനിമകളുടെ പ്രമോഷന് വേണ്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ഇടാറുളളൂ. മുന്‍പ് മാമാങ്കം എന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ കരിയറിലെ തന്നെ വലിയ ചിത്രങ്ങളിലൊന്നായി അത് മാറുമെന്ന പ്രതീക്ഷ അദ്ദേഹം എഫ്ബിയിലൂടെ പങ്കുവെച്ചിരുന്നു. സല്‍മാന്‍ ഖാനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോള്‍ അതിനെ സിനിമയുമായി ബന്ധിപ്പിച്ചാണ് ആരാധകര്‍ വ്യാഖ്യാനിച്ചത്.

സല്ലുവിനെ അവഗണിച്ചു

സല്ലുവിനെ അവഗണിച്ചു

കൊച്ചി പഴയ കൊച്ചിയല്ല എന്ന ബിലാലിന്റെ ഡയലോഗുകള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ബിലാലിനൊപ്പമുള്ള സല്ലുവിനെ കാണാതെ ബിലാലിനെ പുകഴ്ത്താനായിരുന്നു ആരാധകര്‍ക്ക് താല്‍പര്യം. അത്തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് കീഴില്‍ പോസ്റ്റ് ചെയ്തിട്ടുള്ളതും.

ആരാധകര്‍ മാത്രമല്ല സിനിമാപ്രവര്‍ത്തകരും

ആരാധകര്‍ മാത്രമല്ല സിനിമാപ്രവര്‍ത്തകരും

ബിലാലിന്റെ രണ്ടാം വരവില്‍ ആരാധകര്‍ മാത്രമല്ല സിനിമാലോകവും ഒന്നടങ്കം സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന് പിന്നാലെ പ്രതീക്ഷകള്‍ പങ്കുവെച്ച് മറ്റ് താരങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, നിവിന്‍ പോലി, കുഞ്ചാക്കോ ബോബന്‍, നസ്രിയ, അജു വര്‍ഗീസ്, റിമ കല്ലിങ്കല്‍, അജു വര്‍ഗീസ് തുടങ്ങിയവരും സന്തോഷം പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X